കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ ബദ്ധവൈരികളായ കോണ്‍ഗ്രസും എജിപിയും കൈകോര്‍ക്കുന്നു! ബിജെപിക്ക് കനത്ത തിരിച്ചടി

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. പൗരത്വ ബില്ലില്‍ തട്ടി അഞ്ച് സംസ്ഥാനങ്ങളിലെ സഖ്യകക്ഷികള്‍ ബിജെപിക്കെതിരെ രംഗത്തെത്തി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഇവിടെ ഉയരുന്നത്. അസമില്‍ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് ബിജെപി സഖ്യം അവസാനിപ്പിക്കുകയും ചെയ്തു.

ബിജെപിക്കെതിരായ പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന വിലയിരുത്തലുകള്‍ക്കിടെ ബിജെപിയെ ഞെട്ടിച്ച് ബദ്ധവൈരികളായ എജെപിയും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇരുപാര്‍ട്ടികളുടേയും സഹകരണത്തിന്‍റെ സൂചന നല്‍കി കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയായ തരുണ്‍ ഗൊഗോയിയും എജിപി നേതാവായ പ്രഫുല്ല മഹാന്തയും വേദി പങ്കിടുകയും ചെയ്തു. വിശദാംശങ്ങളിലേക്ക്

 അസം ഗണ പരിഷത്ത്

അസം ഗണ പരിഷത്ത്

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള 25 സീറ്റില്‍ 21 ഉം നേടണമെന്ന ബിജെപിയുടെ സ്വപ്നങ്ങളാണ് ദേശീയ പൗരത്വ ബില്ലില്‍ തട്ടി പൊലിഞ്ഞിരിക്കുന്നത്. ബില്ല് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ മേഖലയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ബില്ല് ലോക്സഭയില്‍ പാസായ പിന്നാലെ അസമിലെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് എന്‍ഡിഎ വിട്ടിരുന്നു.

 രാജിവെച്ച് മന്ത്രിമാര്‍

രാജിവെച്ച് മന്ത്രിമാര്‍

പിന്നാലെ മൂന്ന് മന്ത്രിമാര്‍ സംസ്ഥാന നിയമസഭയില്‍ നിന്ന് രാജിവെച്ചു. മന്ത്രിമാരായ അതുല്‍ ബോറ, കേശ് മഹന്ത, ഫണിഭൂഷന്‍ ചൗധരി എന്നിവരാണ് രാജിവെച്ചത്. ഇവരെ കൂടാതെ എജിപിയുടെ നേതാക്കളായ വിവിധ വകുപ്പുകളുടെ ചുമതലയുടെ ഡയറക്ടര്‍മാരും കോര്‍പ്പറേഷന്‍ മേധാവികളും സ്ഥാനം രാജിവെച്ചിരുന്നു.

 അസം നിയമസഭ

അസം നിയമസഭ

ബിജെപിയും ബോഡോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ടും എജിപിയും ചേര്‍ന്ന സഖ്യമാണ് അസമില്‍ അധികാരത്തില്‍ ഏറിയത്.പതിനഞ്ച് വര്‍ഷമായി തുടരുന്ന അസമിലെ കോണ്‍ഗ്രസ്സ് ഭരണത്തിന് അറുതി വരുത്തിയാണ് ബിജെപി സഖ്യം വിജയം കൈവരിച്ചത്. 126 അംഗ നിയമസഭയില്‍ ബിജെപിക്ക് 61 ഉം ബിഎഫ് പിക്ക് 12 അംഗളുമുണ്ട്.എജിപിക്ക് 14 അംഗങ്ങളാണ് ഉള്ളത്.

 ബിജെപിക്ക് പ്രതിസന്ധി

ബിജെപിക്ക് പ്രതിസന്ധി

എജിപി സഖ്യം അവസാനിപ്പിച്ചെങ്കിലും അത് സര്‍ക്കാരിന് ഭീഷണിയാകില്ല. ബിഎഫ്പി സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ താഴെ വീഴില്ലേങ്കിലും എജിപിയുടെ പിന്‍മാറ്റം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് അസമില്‍ ബിജെപിയെ കാത്തിരിക്കുന്നത്.

 തരുണ്‍ ഗൊഗോയുടെ നീക്കം

തരുണ്‍ ഗൊഗോയുടെ നീക്കം

സഖ്യം അവസാനിപ്പിച്ചതോടെ അസമില്‍ ബദ്ധവൈരികളായ കോണ്‍ഗ്രസും എജിപിയും കൈകോര്‍ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സഖ്യം ഉപേക്ഷിച്ച പിന്നാലെ വൈരാഗ്യം മാറ്റി വെച്ച് കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ എജിപിയെ ക്ഷണിച്ചുകൊണ്ട് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കൂടിയായ തരുണ്‍ ഗൊഗോയ് രംഗത്തെത്തി.

 എജിപിക്ക് അഭിനന്ദനം

എജിപിക്ക് അഭിനന്ദനം

ബില്ലിനെതിരെ എജിപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രിയും എജിപിയുടെ മുതിര്‍ന്ന നേതാവുമായ പ്രഫുല്ല മഹന്തയ്ക്കൊപ്പം വേദി പങ്കിടുകയും ചെയ്തു. സംസ്ഥാനത്തിനായി ബിജെപി സഖ്യം അവസാനിപ്പിച്ച എജിപി നേതൃത്വത്തിന്‍റെ നടപടി അഭിനന്ദാര്‍ഹമാണെന്ന് ഗൊഗോയ് പ്രതികരിച്ചു.

 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

സംസ്ഥാനത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. അതിനെ മതേതര പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് ചെറുക്കാന്‍ തയ്യാറാകണമെന്നും ഗൊഗോയ് പറഞ്ഞു.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്.രാജ്യം ആപത്തിലാണെന്നും ഗൊഗോയ് ആരോപിച്ചു.

 പ്രതിഷേധങ്ങള്‍

പ്രതിഷേധങ്ങള്‍

ബില്ല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. പ്രദേശിക ജനവിഭാഗങ്ങളെ തകര്‍ക്കുന്നതാണ് ബില്ലെന്നാരോപിച്ച് നിരവധി സംഘടനകളാണ് തെരുവില്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. അസമിലെ ബ്രഹ്മപുത്ര വാലിയില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധങ്ങളാണ് നടന്നത്.

 തെരുവിലിറങ്ങി

തെരുവിലിറങ്ങി

ലെഫ്റ്റ് ഡെമോക്രാറ്റിക് മഞ്ച്. ആസാം ഓഫ് ലെഫ്റ്റ് ആന്‍റ് ഡെമോക്രാറ്റിക് പാര്‍ട്ടീസ്, സാഹിത്യകാരന്‍മാര്‍, സാംസ്കാരിക നായകന്‍മാര്‍ എന്നിവര്‍ ' സേവ് ആസാം മൂവ്മെന്‍റ്' വാദമുയര്‍ത്തി തെരുവില്‍ ഇറങ്ങിയിരുന്നു.

 ബിജെപിയുടെ തന്ത്രം

ബിജെപിയുടെ തന്ത്രം

അതേസമയം ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസും പിന്തുണ നല്‍കി. എന്നാല്‍ ബില്ല് പാസാക്കാനുള്ള ബിജെപിയുടെ തിരുമാനം ചില രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായാണെന്ന് ബിജെപിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

 ലക്ഷ്യം പശ്ചിമ ബംഗാള്‍

ലക്ഷ്യം പശ്ചിമ ബംഗാള്‍

എട്ട് ലോക്സഭാ സീറ്റുകളാണ് ആസാമില്‍ ഉള്ളത്. എന്നാല്‍ പശ്ചിമബംഗാളില്‍ 42 ലോക്സഭാ സീറ്റുകള്‍ ഉണ്ട്. ബില്ല് പാസാക്കുന്നതോടെ പശ്ചിമബംഗാളില്‍ 10 മില്യണ്‍ ഹിന്ദു ബംഗ്ലാദേശി അഭയാര്‍ത്ഥികള്‍ക്കെങ്കിലും പൗരത്വം ലഭിക്കും. ഇത് സംസ്ഥാനത്ത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്.

English summary
Citizenship Bill brings Assam Congress, AGP close
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X