Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനില്‍ ഹിന്ദുക്കള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സഹിക്കണോ, വീണ്ടും ഒവൈസി

Recommended Video

cmsvideo
    Asaduddin Owaisi Stands For Indian Muslims | അമിത് ഷായ്ക്ക് ചൈനയെ പേടിയാണോ | Oneindia Malayalam

    ദില്ലി: ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം ഏറ്റവും വൈകാരികമായ പ്രസംഗം നടത്തിയ അസാദുദ്ദീന്‍ ഒവൈസി വീണ്ടും ചോദ്യങ്ങളുമായി രംഗത്ത്. അമിത് ഷാ പറയുന്നത് അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങളുണ്ടെന്നാണ്. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഹിന്ദുക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍, അതിന് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കും എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ഒവൈസി ചോദിച്ചു.

    1

    കഴിഞ്ഞ ദിവസം അമിത് ഷാ എന്തുകൊണ്ടാണ് മുസ്ലീങ്ങളെ ഇത്ര വെറുക്കുന്നതെന്ന് പാര്‍ലമെന്റില്‍ കുടിയേറ്റ ബില്‍ ചര്‍ച്ചയ്ക്കിടെ ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ ചോദ്യം. പൗരത്വ ബില്ലിലൂടെ ജിന്നയ്ക്ക് അമിത് ഷാ പുനര്‍ജന്മം നല്‍കിയിരിക്കുകയാണ്. ഇത് വെറും തട്ടിപ്പാണ്. വെറും ബംഗ്‌റാ രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്. അവര്‍ ആദ്യം പൊതുമിനിമം പരിപാടിയില്‍ മതേതരത്വം കൊണ്ടുവന്നു. ഇപ്പോള്‍ പൗരത്വ ബില്‍ അവതരിപ്പിച്ചു. അത് മതേതരത്വത്തിന് എതിരാണ്. ഇത് അവസരവാദ രാഷ്ട്രീയമാണെന്നും ഒവൈസി ആരോപിച്ചു.

    കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ പൗരത്വ ബില്‍ ഹിറ്റ്‌ലറുടെ നിയമത്തേക്കാള്‍ മോശമാണെന്ന് ഒവൈസി പറഞ്ഞിരുന്നു. ഇത് മുസ്ലീങ്ങളെ രാജ്യരഹിതരാക്കാനുള്ള നീക്കമാണ്. എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ ചൈനയെ ഇതില്‍ ഉള്‍പ്പെടുത്താതിരുന്നത്. അമിത് ഷായ്ക്ക് ചൈനയെ പേടിയാണോ. ശ്രീലങ്കയില്‍ നിന്നുള്ള തമിഴരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരെയൊന്നും ഉള്‍പ്പെടുത്താതെ കൊണ്ടുവന്ന ബില്‍ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും ഒവ സൈി പറഞ്ഞിരുന്നു.

    മുസ്ലീങ്ങളെ വെറുക്കാന്‍ മാത്രം ഞങ്ങള്‍ എന്താണ് ചെയ്തതെന്നും, ചൈനയില്‍ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് എന്തുകൊണ്ട് സഹതാപമില്ലെന്നും ഒവൈസി ചര്‍ച്ചയില്‍ ചോദിച്ചിരുന്നു. ഇത് രണ്ടാം വിഭജനമെന്നാണ് അദ്ദേഹം ബില്ലിനെ സൂചിപ്പിച്ചത്. അതേസമയം പൗരത്വ ബില്‍ നാളെ രാജ്യസഭയില്‍ പരിഗണിക്കും. നാളെ മതിയായ ഭൂരിപക്ഷത്തോടെ ഇത് പാസാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+