കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്‍ രാജ്യസഭയിലേക്ക്... സഖ്യത്തിന് ബലമില്ലാതെ ബിജെപി, അമിത് ഷായ്ക്ക് അഗ്നിപരീക്ഷ!!

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ ബില്‍ കഴിഞ്ഞ ദിവസം ബിജെപി മന്ത്രിസഭ പാസാക്കിയിരുന്നു. എന്നാല്‍ ഇനിയാണ് ബിജെപിക്ക് യഥാര്‍ത്ഥ വെല്ലുവിളി വരുന്നത്. രാജ്യസഭയില്‍ ബില്‍ അടുത്തയാഴ്ച്ച എത്തുമെന്നാണ് സൂചന. ലോക്‌സഭയില്‍ ഉള്ള മൃഗീയ ഭൂരിപക്ഷം ബിജെപിക്ക് രാജ്യസഭയില്‍ ഇല്ല. എന്‍ഡിഎയിലെ കക്ഷികള്‍ കൊഴിഞ്ഞുപോകുന്ന അവസ്ഥയും ഇതിനിടയില്‍ ബിജെപി നേരിടുന്നുണ്ട്. ഈ സാഹര്യത്തില്‍ ബില്‍ പാസാകുമോ എന്നാണ് ആശങ്ക.

ഇതുവരെയുള്ള പ്രതിസന്ധികള്‍ നോക്കുമ്പോള്‍ പൗരത്വ ബില്ലിനെ പ്രതിപക്ഷ കക്ഷികളില്‍ ഒരാള്‍ പോലും പിന്തുണയ്ക്കാന്‍ സാധ്യതയില്ല. ഇതിന് പുറമേ എന്‍ഡിഎയുടെ ഭാഗമായിട്ടുള്ള കക്ഷികള്‍ ബില്ലിനെ തള്ളാനാണ് സാധ്യത. ബിജു ജനതാദള്‍, ജെഡിയു എന്നിവരുടെ പിന്തുണ ബില്‍ പാസാക്കുന്നതില്‍ ബിജെപിക്ക് അത്യാവശ്യമാണ്. എന്നാല്‍ ഇവരെ കൈയ്യിലെടുക്കാന്‍ ഇതുവരെ ബിജെപി നേതൃത്വത്തിന് സാധിച്ചിട്ടില്ല.

പൗരത്വ ബില്‍ രാജ്യസഭയിലേക്ക്

പൗരത്വ ബില്‍ രാജ്യസഭയിലേക്ക്

മന്ത്രിസഭ അംഗീകരിച്ചെങ്കിലും നെഞ്ചിടിപ്പോടെയാണ് ബിജെപി പൗരത്വ ബില്‍ രാജ്യസഭയിലേക്ക് കൊണ്ടുവരുന്നത്. ഭൂരിപക്ഷം ഉറപ്പിക്കാന്‍ അണിയറ നീക്കങ്ങളും അമിത് ഷാ സജ്ജമാക്കുന്നുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് പൗരത്വ ബില്‍. ഇത് നടപ്പാക്കിയാല്‍ രാഷ്ട്രീയമായ പല നേട്ടങ്ങളും ബിജെപിക്കുണ്ട്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ബില്‍ തയ്യാറാക്കിയതെന്നാണ് അമിത് ഷാ എന്‍ആര്‍സിയെ കുറിച്ച് പലതവണ പറഞ്ഞത്.

പ്രധാന പ്രശ്‌നം

പ്രധാന പ്രശ്‌നം

ബിജെപിയുടെ മാത്രം വോട്ടുബാങ്കിനെ സ്വാധീനിക്കാത്ത വിഷയമാണ് പൗരത്വ ബില്‍. എന്നാല്‍ മറ്റുള്ള പാര്‍ട്ടികള്‍ക്ക് അങ്ങനെയല്ല കാര്യങ്ങള്‍. രാജ്യസഭയില്‍ ഈ പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണച്ചാല്‍ സംസ്ഥാനങ്ങളിലെ വോട്ടുബാങ്ക് ചോര്‍ന്ന് പോകും. മുസ്ലീം വിരുദ്ധമാണ് ബില്ലെന്ന് ആരോപണുള്ളതിനാല്‍ ജെഡിയു ഈ ബില്ലിനെ പിന്തുണച്ചാലും ബിജെഡി പിന്തുണച്ചാലും അവരുടെ മുസ്ലീം വോട്ടുകള്‍ തീര്‍ത്തും ഇല്ലാതാകും. എന്നാല്‍ ബിജെപി കൂടുതലായി മുസ്ലീം വോട്ടുകളെ ആശ്രയിക്കുന്ന പാര്‍ട്ടിയല്ല. രാജ്യസഭയില്‍ ബില്‍ പാസാകാന്‍ വലിയ പ്രതിസന്ധി അതുകൊണ്ട് തന്നെ ബിജെപിക്കുണ്ടാവും.

സഖ്യം പൊളിയുന്നു

സഖ്യം പൊളിയുന്നു

എന്‍ഡിഎ സഖ്യം ആടിയുലഞ്ഞ് നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ശിവസേന സഖ്യം വിട്ടത് വന്‍ വെല്ലുവിളിയാണ്. ഇതോടെ സഖ്യത്തിലെ മറ്റ് കക്ഷികളും കൂടുതല്‍ ആധിപത്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. നേരത്തെ നിര്‍ണായക വിഷയങ്ങളില്‍ ജെഡിയു സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഈ അവസ്ഥയിലും ബിജെപിക്ക് ബില്‍ പാസാക്കാന്‍ സാധിക്കും. അണ്ണാ ഡിഎംകെ പൗരത്വ ബില്ലിനെ പിന്തുണയ്ക്കുമോ എന്ന കാര്യവും സംശയമാണ്. ഇവരെ അനുനയിപ്പിക്കേണ്ടത് അമിത് ഷായുടെ ബാധ്യതയാണ്.

വടക്കുകിഴക്ക് പ്രതിസന്ധി

വടക്കുകിഴക്ക് പ്രതിസന്ധി

നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ എന്‍ഡിഎ കക്ഷികള്‍ ബിജെപിയുമായി കട്ടക്കലിപ്പിലാണ്. ബില്‍ പാസാക്കാന്‍ അവര്‍ അനുവദിക്കുമെന്ന് കരുതുന്നില്ല. അസം ഗണം പരിഷത്ത് ബില്ലിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പ്രഫുല്ല കുമാര്‍ മഹന്ദ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ നിലവിലെ അധ്യക്ഷന്‍ അതുല്‍ ബോറ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ബില്ലിനെതിരെയുള്ള എജിപിയുടെ അനുകൂല നീക്കത്തിനെിരെ കടുത്ത പ്രതിഷേധമാണ് ഉള്ളത്.

ഇനി എല്ലാം അമിത് ഷായുടെ കൈയ്യില്‍

ഇനി എല്ലാം അമിത് ഷായുടെ കൈയ്യില്‍

അമിത് ഷായുടെ ചാണക്യ തന്ത്രം കൊണ്ട് മാത്രമേ ഇനി ബില്ലിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. രാജ്യസഭയില്‍ 122 അംഗങ്ങള്‍ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് ബിജെപി പറയുന്നു. ടിആര്‍എസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരാണ് ബിജെപി അവസാന നിമിഷം പിന്തുണയ്ക്കായി സമീപിക്കുന്നത്. ബിജെഡിക്ക് ആറംഗങ്ങള്‍ രാജ്യസഭയിലുണ്ട്. അതേസമയം ശിവസേന ഇതുവരെ ബില്ലിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. ശിവസേന ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ മറ്റുള്ളവരെ സമീപിച്ചാല്‍ അതോടെ ബില്‍ സഭ കടക്കില്ലെന്ന് ഉറപ്പാണ്. അവ സാന നിമിഷം അമിത് ഷായില്‍ നിന്ന് ബിജെപി ട്വിസ്റ്റ് പ്രതീക്ഷിക്കുന്നുണ്ട്.

പുറത്തിറങ്ങി, പിന്നാലെ കേന്ദ്രത്തിന് അടിയോടടി, ധനമന്ത്രിക്കും പരിഹാസം, ട്രെന്‍ഡിംഗായി ചിദംബരം!!

English summary
citizenship bill likely to be taken in rajya sabha bjp wants support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X