കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്‍ പിന്തുണ വേണ്ട...ശിവസേനയ്ക്ക് നിര്‍ദേശവുമായി കോണ്‍ഗ്രസ്, പിന്തുണ പിന്‍വലിക്കുമോ?

Google Oneindia Malayalam News

ദില്ലി: പൗരത്വ ബില്ലില്‍ ശിവസേനയുടെ അപ്രതീക്ഷിത പിന്തുണയില്‍ അതൃപ്തിയറിയിച്ച് കോണ്‍ഗ്രസ്. രാജ്യസഭയിലേക്ക് ബില്‍ നാളെ എത്താനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഇടപെടല്‍. ഇതിന് പിന്നാലെ ശിവസേന ബില്ലിനെ പിന്തുണയ്ക്കില്ലെന്ന സൂചനയും നല്‍കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്ന് വെളിപ്പെടുത്താന്‍ ശിവസേന തയ്യാറായിട്ടില്ല.

അതേസമയം മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിന്റെ ഭാഗമായ എന്‍സിപി ഇത് മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നാണ് പ്രതികരിച്ചത്. എന്‍ഡിഎയിലെ പ്രമുഖ കക്ഷിയായ ജെഡിയുവിലും ഈ വിഷയത്തില്‍ പ്രതിസന്ധി കനക്കുകയാണ്. ഇതോടെ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഈ ബില്‍ പാസാക്കാനാവുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം തകരുമോയെന്നാണ് ഇനി അറിയാനുള്ളത്.

കോണ്‍ഗ്രസിന് അതൃപ്തി

കോണ്‍ഗ്രസിന് അതൃപ്തി

കോണ്‍ഗ്രസ് പൗരത്വ ബില്ലിനെ സഭയ്ക്കുള്ളിലും പുറത്തും എതിര്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇക്കാര്യത്തില്‍ ശിവസേനയുമായി ഒരു വശത്ത് ശക്തമായ ചര്‍ച്ചകളും നടത്തുന്നുണ്ട്. ഉദ്ധവ് താക്കറെ ചര്‍ച്ചകളോട് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. രാജ്യസഭയില്‍ അവര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്നാണ് സൂചന. സഖ്യത്തില്‍ ഇത് ധാരണയായിട്ടുണ്ട്. ലോക്‌സഭയില്‍ ശിവസേന പൗരത്വ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.

എന്‍സിപിയുടെ മറുപടി

എന്‍സിപിയുടെ മറുപടി

ശിവസേന അവരുടെ പാര്‍ട്ടിയുടെ തീരുമാനമാണ് എടുത്തതെന്നും, എപ്പോഴും ഒരു വിഷയത്തില്‍ പാര്‍ട്ടികള്‍ക്ക് ഒരേ നിലപാട് ഉണ്ടാവില്ലെന്നും എന്‍സിപി പറഞ്ഞു. പൗരത്വ ബില്ലിനെ പിന്തുണയ്ക്കാനുള്ള ശിവസേനയുടെ തീരുമാനം അവരുടെ ആഭ്യന്തര കാര്യം മാത്രമാണെന്നും എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. അതേസമയം പൗരത്വ ബില്‍ എന്‍സിപിക്ക് ഭരണഘടനാ വിരുദ്ധം തന്നെയാണെന്നും നവാബ് മാലിക്ക് പറഞ്ഞു.

രാജ്യസഭ കടക്കുമോ?

രാജ്യസഭ കടക്കുമോ?

ബിജെപിയെ ഇപ്പോള്‍ പിന്തുണച്ചവര്‍ രാജ്യസഭയില്‍ കൂറുമാറുമെന്നാണ് സൂചന. മുന്‍നിരയില്‍ അതിനുള്ള സാധ്യതയുള്ളത് ജെഡിയുവിനും ശിവസേനയ്ക്കുമാണ്. നിതീഷ് കുമാറുമായി മുതിര്‍ന്ന ബിജെപി നേതാക്കളും പാര്‍ട്ടിയിലെ തന്നെ പ്രമുഖരും ചര്‍ച്ച നടത്തുന്നുണ്ട്. നിതീഷ് എതിര്‍ത്താല്‍ സഭയില്‍ ബില്‍ വീഴാനും സാധ്യതയുണ്ട്. അണ്ണാ ഡിഎംകെ, ബിജു ജനതാദള്‍ എന്നിവരും വിശ്വസ്തരല്ലെന്നാണ് ബിജെപിയുടെ നിഗമനം. ടിആര്‍എസ്സിനെ ഒപ്പം നിര്‍ത്താനും അമിത് ഷാ ശ്രമിക്കുന്നുണ്ട്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ബിജെപിക്ക് രാജ്യസഭയില്‍ 83 അംഗങ്ങളാണ് ഉള്ളത്. എന്‍ഡിഎയുടെ ഭാഗമായ കക്ഷികളില്‍ അണ്ണാ ഡിഎംകെയ്ക്ക് 11 അംഗങ്ങളുണ്ട്. അകാലിദള്‍ മൂന്ന്, എല്‍ജെപി 1, റിപബ്ലിക്കന്‍ പാര്‍ട്ടി 1, അസം ഗണ പരിഷത്ത് 1, ബിപിഎഫ് 1, പിഎംകെ 1, എന്നിങ്ങനെയാണ് കക്ഷി നില. മൊത്തം 108 പേരുടെ പിന്തുണയുണ്ടാവും. ബിജു ജനതാദളിന് ഏഴും ശിവസേനയ്ക്ക് മൂന്നും വൈഎസ്ആര്‍ കോണ്‍ഗ്രസിനും ടിഡിപിക്കും രണ്ട് സീറ്റ് വീതവും ഉണ്ട്. ഇവര്‍ കൂടെ നിന്നില്ലെങ്കില്‍ ബിജെപിയുടെ പൗരത്വ ബില്‍ പരാജയപ്പെടും.

പ്രതീക്ഷകള്‍ ബാക്കി

പ്രതീക്ഷകള്‍ ബാക്കി

നാല് സ്വതന്ത്ര എംപിമാരും നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് എംപിമാരും ബില്ലിനെ പിന്തുണയ്ക്കും. ഇതും കൂടി ലഭിച്ചാല്‍ ബില്‍ എളുപ്പത്തില്‍ പാസാകും. 129 പേരുടെ പിന്തുണയും ബിജെപിക്കുണ്ടാവും. 121 വോട്ടുകളാണ് പൗരത്വ ബില്‍ പാസാക്കാന്‍ വേണ്ടത്. ഇത് ബിജെപിക്കുള്ള പ്രതീക്ഷയാണ്. ഇതില്‍ ശിവസേനയും ജെഡിയുവും പിന്‍മാറുമെന്ന് ഉറപ്പാണ്. ടിആര്‍എസ്സും പിന്തുണയ്ക്കില്ല. ശ്രീലങ്കന്‍ തമിഴരെ ഉള്‍പ്പെടുത്താത്തത് കൊണ്ട് ബില്ലിനെതിരെ തമിഴ്‌നാട്ടില്‍ രോഷമുണ്ട്. അണ്ണാ ഡിഎംകെയും ബില്ലിനെതിരായി വോട്ട് ചെയ്യും. എജിപിയും ബിപിഎഫും വടക്ക് കിഴക്കന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പിന്‍മാറിയേക്കും.

105 പേര്‍ എതിര്‍ക്കും

105 പേര്‍ എതിര്‍ക്കും

105 പേര്‍ ബില്ലിനെ എതിര്‍ക്കും. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സിപിഐ, സിപിഎം, ഡിഎംകെ, മുസ്ലീം ലീഗ്, പിഡിപി, കേരള കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, എന്‍സിപി, ടിആര്‍എസ്, ആര്‍ജെഡി, ആംആദ്മി പാര്‍ട്ടി, എംഡിഎംകെ. എന്നിവരാണ് എതിര്‍ക്കുന്നത്. ഇവര്‍ക്ക് പിന്തുണ വര്‍ധിക്കുന്നത് ബിജെപിക്കുള്ള മുന്നറിയിപ്പാണ്. അമിത് ഷായുമായി ശിവസേന അകന്നത് ബിജെപിക്കുള്ള പ്രധാന പ്രശ്‌നമാണ്. കോണ്‍ഗ്രസിന്റെ ഇടപെടല്‍ ഇവിടെ വഴിത്തിരിവായി മാറും.

 പൗരത്വ ബില്ലില്‍ ജെഡിയുവില്‍ ഭിന്നിപ്പ്.... നിതീഷിനെ എതിര്‍ത്ത് പ്രശാന്ത് കിഷോര്‍, പറയുന്നത് ഇങ്ങനെ പൗരത്വ ബില്ലില്‍ ജെഡിയുവില്‍ ഭിന്നിപ്പ്.... നിതീഷിനെ എതിര്‍ത്ത് പ്രശാന്ത് കിഷോര്‍, പറയുന്നത് ഇങ്ങനെ

English summary
citizenship bill may not pass in rajya sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X