കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിലും അസമിലും സൈന്യമിറങ്ങി; പ്രതിഷേധം അക്രമാസക്തം

Google Oneindia Malayalam News

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ത്രിപുരയിലും അസമിലും നടത്തി വന്ന സമരം അക്രമാസക്തമായി. രണ്ട് സംസ്ഥാനങ്ങളിലും സൈനികരെ വിന്യസിച്ചു. 5000 സൈനികരെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചിരിക്കുന്നത്. 2000 സൈനികരെ അസമില്‍ മാത്രം വിന്യസിച്ചു. ബാക്കിയുള്ളവരെ ത്രിപുരയിലും മറ്റും വിന്യസിച്ചിട്ടുണ്ട്.

Cab

അസമിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ സെക്രട്ടറിയേറ്റിലേക്ക് എത്തുകയാണ്. ഒട്ടേറെ വിദ്യാര്‍ഥികള്‍ ഗണേഷ്ഗുരിയിലും എത്തുന്നുണ്ട്. ജിഎസ് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ വിദ്യാര്‍ഥികള്‍ തകര്‍ത്തു.

ബിജെപി പാലംവലിച്ചെന്ന് വിമതര്‍; കര്‍ണാടകയില്‍ വീണ്ടും വിമതരുടെ യോഗം; ഓടിയെത്തി യെഡിയൂരപ്പബിജെപി പാലംവലിച്ചെന്ന് വിമതര്‍; കര്‍ണാടകയില്‍ വീണ്ടും വിമതരുടെ യോഗം; ഓടിയെത്തി യെഡിയൂരപ്പ

ഇവരെ നേരിടാന്‍ പോലീസ് ലാത്തിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. വിദ്യാര്‍ഥികള്‍ കണ്ണീര്‍വാതകം പോലീസിന് നേരെ തിരിച്ചെറിഞ്ഞു. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പൗരത്വ നിയമം പിന്‍വലിക്കുംവരെ സമരം തുടരുമെന്നും നിയമം പിന്‍വലിച്ചാല്‍ ആ നിമിഷം സമരം അവസാനിപ്പിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ദുബ്രുഗഡിലും പോലീസും സമരക്കാരും ഏറ്റുമുട്ടി.

Recommended Video

cmsvideo
Unda film crew protest against CAB Bill At IFFK | Oneindia Malayalam

സമരം ശക്തിപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അസമിലും ത്രിപുരയിലും ഇന്റര്‍നെറ്റ് സേവനം നിയന്ത്രിച്ചിട്ടുണ്ട്. ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കി. ത്രിപുരയില്‍ ആദിവാസി മേഖലയിലെ രാഷ്ട്രീയ സംഘങ്ങള്‍ ഐക്യപ്പെട്ടാണ് സമരം നടത്തുന്നത്. രണ്ടു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കാന്‍ ത്രിപുര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എസ്എംഎസ് സേവനം റദ്ദാക്കാനും ടെലികോം കമ്പനികളോട് നിര്‍ദേശിച്ചു.

English summary
Citizenship Bill Protests Turn Violent in Assam, Tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X