കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബിൽ; മലക്കം മറിഞ്ഞ് ശിവസേന, രാജ്യസഭയിൽ പിന്തുണയ്ക്കില്ല!

Google Oneindia Malayalam News

മുംബൈ: പൗരത്വ ഭേഗഗതി ബില്ലിനെ ലോക്സഭയിൽ പിന്തുണച്ചത് വൻ വിവാദമായിരുന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ സഖ്യ കക്ഷിയാണ് ശിവസേന. ബില്‍ രാജ്യത്ത് ഒരു അദൃശ്യ വിഭജനത്തിന് വഴിവെക്കുമെന്ന് ശിവസേന മുഖപത്രം സാമ്‌ന ആശങ്കപ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബില്‍ ലോക്‌സഭയിലെത്തിയപ്പോള്‍ അവര്‍ പിന്തുണയ്ക്കുകയായിരുന്നു. എന്നാൽ രാജ്യസഭയിൽ പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയിൽ പിന്തുണയ്ക്കില്ലെന്ന് ശിവസേന വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ലോക്സഭയിൽ ശിവസേന ചില സംശയങ്ങൾ ഉയർത്തിയിരുന്നു. അതിന് ഒന്നിനും മറുപടി ലഭിച്ചില്ല. കാര്യങ്ങലിൽ വ്യക്തത വരുന്നത് വരെ പാർട്ടി ബില്ലിന് പിന്തുണ നൽകില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ബില്ലിനെക്കുറിച്ച് രാജ്യത്തെ ഏതെങ്കിലും ഒരു പൗരനെങ്കിലും ഭീതി ഉയരുന്നുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Shiv Sena

Recommended Video

cmsvideo
Social activist against Citizenship Amendment Bill 2019 | Oneindia Malayalam

ബിജെപി മാത്രമാണ് രാജ്യസ്നേഹികൾ എന്ന വാദം അംഗീകരിക്കാനാകില്ല. പരത്വ ഭാദഗതിബില്ലിനെ എതിർക്കുന്നവർ എല്ലാം ദേശ ദ്രോഹികൾ ആണെന്ന് പറയുന്നത് ബുജെപിയുടെ ഒരു ഭ്രമത്തിൽ നിന്നാണ് . അത് തിരുത്തേണ്ടതുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. അസമി നടനും ഗായകനുമായ രവി ശർമ്മ പൗരത്വ ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.

English summary
Citizenship Bill; We may not vote the same way we did in the Lok Sabha says Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X