പൗരത്വ ബില്‍ രാജ്യസഭയില്‍; നമ്പര്‍ ഗെയിം ഇങ്ങനെ.. നിര്‍ണായകം 3 പാര്‍ട്ടികള്‍
ദില്ലി: ലോക്സഭയില്‍ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലേങ്കിലും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. ലോക്സഭയില്‍ 334 വോട്ട് നേടിയാണ് ബില്‍ ബിജെപി പാസാക്കിയെടുത്തത്.
സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ബില്ലിനെതിരെ പരമാവധി വോട്ട് ഉറപ്പിക്കാന്‍ ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഈ മൂന്ന് പാര്‍ട്ടികളുടെ നിലപാടാകും നിര്‍ണായകമാവുക.വിശദാംശങ്ങളിലേക്ക്

എന്‍ഡിഎ അംഗ ബലം
നിലവില്‍ 240 അംഗ സഭയില്‍ എന്‍ഡിഎയ്ക്ക് 108 എംപിമാരാണ് ഉള്ളത്. ബിജെപിക്ക് തനിച്ച് 83 എംപിമാരുണ്ട്. സഖ്യകക്ഷികളായ എഐഎഡിഎംകെ (11), എല്‍ജെപി (1), ആര്‍പിഐ (1), ശിരോമണി അകാലി ദള്‍ (3), ജെഡിയു (6), ആസം ഗണ പരിഷത്ത് (1), ബിപിഎഫ് (1), പിഎംകെ (1) എന്നിങ്ങനെയാണ് പിന്തുണ. ഇതുകൂടാതെ പുറത്ത് നിന്ന് 14 പേര്‍ കൂടി പിന്തുണച്ചാല്‍ ബില്‍ ബിജെപിക്ക് പാസാക്കിയെടുക്കാം.

പിന്തുണ വേണ്ടത്
ബില്ല് പാസാക്കിയെടുക്കാന്‍ 121 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ശിവസേന, എഐഎഡിഎംകെ, ജെഡിയു എന്നീ പാര്‍ട്ടികളുടെ നിലപാടാണ് നിര്‍ണായകമാവുക. ലോക്സഭയില്‍ ഈ മൂന്ന് പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിനെ ചൊല്ലി പാര്‍ട്ടികള്‍ക്കുള്ളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്.

മലക്കം മറിഞ്ഞു
ശിവസേന ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ചിരുന്നു. രാജ്യതാത്പര്യാര്‍ത്ഥമാണ് നടപടിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് കണ്ണുരുട്ടിയതോടെ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിട്ടുണ്ട്. ഇതോടെ ബില്ലില്‍ കൂറേ കാര്യങ്ങളില്‍ കൂടി വ്യക്തത കൈവരേണ്ടതുണ്ടെന്നാണ് ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യസഭയില്‍ ഒരുപക്ഷേ ഇവര്‍ ബില്ലിനെതിരെ വോട്ട് ചെയ്യുകയോ അതോ വോട്ടെടുപ്പ് ബഹിഷ്കരിക്കാനോ സാധ്യത ഉണ്ട്.

ഭിന്നത ഉണ്ട്
മറ്റൊരു സഖ്യകക്ഷിയായ ജെഡിയുവിലും ബില്ലിനെ സംബന്ധിച്ച് ഭിന്നത നിലനില്‍ക്കുന്നുണ്ട്. പിന്തുണച്ച നടപടി നേതൃത്വം പുനരാലോചിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. മാത്രമല്ല പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ ഉള്‍പ്പെടെ ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ബില്ലിനെ ചൊല്ലി അനൈക്യമില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. നിതീഷ് കുമാര്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.

നിലപാട് തിരുത്തുമോ?
എഐഎഡിഎംകെയും നിലപാട് തിരുത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ശ്രീലങ്കന്‍ മുസ്ലീങ്ങളെ കുറിച്ച് ബില്ലില്‍ പ്രതിപാദിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാണ്. ഈ മൂന്ന് പാര്‍ട്ടികളും നിലപാടില്‍ മാറ്റം വരുത്തിയാല്‍ ബിജെപിയെ സംബന്ധിച്ച് കാര്യങ്ങള്‍ എളുപ്പമായേക്കില്ല.

എന്‍ഡിഎ ഇതര കക്ഷികള്‍
മാത്രമല്ല എന്‍ഡിഎ സഖ്യകക്ഷികളായ അസം ഗണ പരിഷത്തിന്‍റേയും ബിപിഎഫിന്‍റേയും നിലപാട് സംബന്ധിച്ചും അവ്യക്തത ഉണ്ട്. അതേസമയം ശിവസേന വിട്ട് നിന്നാലും ബിജെപിയെ സംബന്ധിച്ച് കാര്യങ്ങള്‍ എളുപ്പമാണ്. എന്‍ഡിഎ ഇതരകക്ഷികളായ ബിജു ജനതാദള്‍ (7),തെലുഗു ദേശം പാര്‍ട്ടി (2), വൈഎസ്ആര്‍ കോണ്‍ഗ്രസ് (2),ശിവസേന (3) എന്നീ പാര്‍ട്ടികള്‍ ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ചിരുന്നു.

ആശങ്കപ്പെടേണ്ടതില്ല
ഏഴ് സ്വതന്ത്രരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളും ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ 129 പേരുടെ പിന്തുണ ബിജെപിക്ക് ലഭിക്കും. ആറ് എംപിമാരുള്ള ടിആര്‍എസ് എന്ത് നിലപാട് എടുക്കും എന്നതും ഉറ്റുനോക്കപ്പെടുന്നുണ്ട്.

പ്രതിപക്ഷത്ത്
പ്രതിപക്ഷത്ത് 105 എംപിമാരാണ് ഉള്ളത്.
കോണ്‍ഗ്രസ് (46),തൃണമൂല്‍ കോണ്‍ഗ്രസ് (13), ബിഎസ്പി (4), സിപിഐ (1), സിപിഎം (5), ഡിഎംകെ (5), ഐയുഎംഎല്‍ (1), പിഡിപി (2), കേരള കോണ്‍ഗ്രസ് (1), സമാജ്വാദി പാര്‍ട്ടി (9), ടിആര്‍എസ് (6), എന്‍സിപി (4), ആര്‍ജെഡി (4), ആംആദ്മി (3) എംഡിഎംകെ (1) എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ അംഗബലം.
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍; കടമ്പ 120, എന്‍ഡിഎയ്ക്ക് 105, നിര്‍ണ്ണായകം ഇതര പാര്‍ട്ടികള്‍
പൗരത്വ ബില്‍ പിന്തുണ വേണ്ട...ശിവസേനയ്ക്ക് നിര്‍ദേശവുമായി കോണ്‍ഗ്രസ്, പിന്തുണ പിന്‍വലിക്കുമോ?
'അയാള്‍ ആക്രോശിക്കുന്നു.. മുസ്ലിംങ്ങള്‍ ഈ നാട്ടിൽ ജീവിക്കണമെങ്കിൽ പൗരത്വം തെളിയിക്കണമെന്ന്'












Click it and Unblock the Notifications