കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്ല് ഗാന്ധിക്കെതിരായ ജിന്നയുടെ വിജയം; ഒരു സമുദായത്തെ പുറത്താക്കാന്‍ ശ്രമമെന്ന് തരൂര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: വിവാദ പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മഹാത്മാ ഗാന്ധിക്കെതിരായ മുഹമ്മദലി ജിന്നയുടെ വിജയമാണ് ബില്ല് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മതം അടിസ്ഥാനമാക്കി പൗരത്വം കൊടുത്താല്‍ ഇന്ത്യയെ ഹിന്ദുത്വ രൂപമുള്ള പാകിസ്താനാക്കുമെന്നും തരൂര്‍ പറഞ്ഞു.

07

ഒരു സമുദായത്തെ പുറത്താക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആ സമുദായത്തിലെ അംഗങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുകയാണ്. മറ്റു സമുദായങ്ങളുടെ പീഡനം സഹിക്കവയ്യാതെ ഇന്ത്യയിലെത്തിയ മുസ്ലിങ്ങളെ ബിജെപി സര്‍ക്കാര്‍ അവഗണിച്ചുവെന്നും തരൂര്‍ പറഞ്ഞു. ബില്ല് പാര്‍ലമെന്റ് പാസാക്കിയാല്‍ പോലും സുപ്രീംകോടതി റദ്ദ് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതും നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. നാണം കെട്ട രീതിയാണ് കേന്ദ്രം തുടരുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

ബില്ല് തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിക്കുക. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ല്.

സോണിയ ഒഴിയും; ജനുവരിയില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, സോണിയയെ പുകഴ്ത്തി അമരീന്ദര്‍സോണിയ ഒഴിയും; ജനുവരിയില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, സോണിയയെ പുകഴ്ത്തി അമരീന്ദര്‍

ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക. മുസ്ലിങ്ങളെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്. ലോക്‌സഭയില്‍ ബിജെപിക്ക ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് പാസാകുന്നതിന് തടസമുണ്ടാകില്ല.

രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ അല്‍പ്പം പ്രയാസപ്പെടും. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ ബില്ല് പരാജയപ്പെട്ടേക്കാം. എന്നാല്‍ സമാനമായ സാഹചര്യത്തില്‍ പല ബില്ലുകളം അടുത്തിടെ പാസായിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍.

ഷെയ്ന്‍ വിഷയത്തില്‍ 'അമ്മ'യുടെ അതിവേഗ നീക്കം; വിദേശത്തുള്ള ലാലിനെ വിളിച്ചു, ആദ്യം ഉറപ്പ് കിട്ടണംഷെയ്ന്‍ വിഷയത്തില്‍ 'അമ്മ'യുടെ അതിവേഗ നീക്കം; വിദേശത്തുള്ള ലാലിനെ വിളിച്ചു, ആദ്യം ഉറപ്പ് കിട്ടണം

അതേസമയം, ബില്ല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബാധകമാകില്ല. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ ബില്ല് ബാധകമാകില്ല. ഇതുസംബന്ധിച്ച് ബിജെപിയും ഈ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളും തമ്മില്‍ ധാരണയായിരുന്നു.

English summary
Citizenship Bill will mark victory of Jinnah's thinking over Gandhi's: Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X