കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ വാകസിന്‍ വിതരണത്തിന്‌ ‌ പിന്നാലെ പൗരത്വ നിയമം നടപ്പാക്കുമെന്ന്‌ അമിത്‌ ഷാ

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികള്‍ രാജ്യത്ത്‌ കോവിഡ്‌ വാക്‌സിന്‍ വിതണം ആരംഭിച്ചതിന്‌ ശേഷം ആരംഭിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. ബംഗാളിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത്‌ ഷാ.

പൗരത്വ നിയമ ഭേദഗതിയിലെ വ്യവസ്ഥകള്‍ ഇനിയും അന്തിമരൂപത്തിലായിട്ടില്ല. കോവിഡ്‌ സാചര്യത്തിലാണ ഇത്‌ വൈകിയത്‌. വാക്‌സിന്‍ വിതരണം രാജ്യത്ത്‌ ആരംഭിക്കുന്നതിന്‌ പിന്നാലെ നിയമഭേദഗതി നടപ്പാക്കുന്നകാര്യം തീരുമാനിക്കുമെന്നും അമിത്‌ഷാ പറഞ്ഞു.
അടുത്ത വര്‍ഷം ജനുവരി മുതല്‍ സിഎഎ നടപ്പാക്കുമെന്ന്‌ പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ്‌ വിജയ്‌ വര്‍ഗീയ രണ്ടാഴ്‌ച്ച മുന്‍പ്‌ പ്രസ്‌താവന നടത്തിയിരുന്നു.

amit shah

ബംഗാള്‍ സന്ദര്‍ശത്തിനിടെ തങ്ങളുടെ ദേശീയ അധ്യക്ഷനെ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ അപലപിക്കുന്നുവെന്ന്‌ പറഞ്ഞ അമിത്‌ഷാ ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്ന്‌ ബിജെപി വിശ്വസിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
നിങ്ങളെ പരാജയപ്പെടുത്താന്‍ ആരും ഡല്‍ഹിയില്‍ നിന്ന്‌ വരേണ്ടതില്ലെന്ന്‌ ഷാ മമതയോടായി പറഞ്ഞു. ഒരു സംസ്ഥാനത്ത്‌ നിന്ന്‌ മറ്റൊരിടത്തേക്ക്‌ പോകാന്‍ കഴിയാത്ത ഒരു രാജ്യം മമത ദീദിക്ക്‌ ആവശ്യമുണ്ടോ? ഇത്തരം യാഥാസ്‌തിക ചിന്താഗതി ബംഗാളിലെ ജനങ്ങള്‍ അംഗീകരിക്കില്ല. ഫെഡറല്‍ ഘടനക്ക്‌ വിരുദ്ധമായി ബംഗാളില്‍ ഒന്നും ഞങ്ങള്‍ ചെയ്‌തിട്ടില്ല. ഷാ പറഞ്ഞു.
അമിത്‌ഷായുടെ ദ്വിദിന ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡ്‌ ഷോകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മുന്‍ ത്രിണമൂല്‍ നേതാവ്‌ സുവേന്ദു അധികാരി ഉള്‍പ്പെടെ ഒന്‍പത്‌ തൃണമൂല്‍-സിപിഎം എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ അമിത്‌ ഷായുടെ ബംഗാള്‍ സന്ദര്‍ശനം.

English summary
citizenship implementation start after covid vaccination says Amit shah on Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X