കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധവും സംഘര്‍ഷവും: ഹര്‍ജികളുടെ പ്രളയം അലോസരപ്പെടുത്തുന്നു, ഹൈക്കോടതിയില്‍ പോകൂ

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ സര്‍വകലാശാലയിലും പുറത്തും വിവിധ സംസ്ഥാനങ്ങളിലുമുണ്ടായ അക്രമത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹര്‍ജികളുടെ പ്രളയം അലോസരപ്പെടുത്തുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത് വിചാരണ കോടതിയല്ല. ആദ്യം ഹൈക്കോടതിയെ സമീപിക്കൂ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൗരത്വ ബില്ല് പാസാക്കിയ ശേഷം നടന്ന അക്രമങ്ങളെ കുറിച്ച് സിബിഐ-എന്‍ഐഎ അന്വേഷണം വേണമെന്ന അശ്വനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി....

 രാജ്യം മൊത്തം

രാജ്യം മൊത്തം

രാജ്യം മൊത്തം സംഘര്‍ഷത്തിലായ വേളയിലാണെങ്കില്‍ പോലും വിചാരണ കോടതിയുടെ അധികാര പരിധിയില്‍ ഇടപെടാനാകില്ല. സാഹചര്യം വേറെ ആയിരിക്കാം, യാഥാര്‍ഥ്യങ്ങള്‍ മറ്റൊന്നായിരിക്കാം. ഇത് വിചാരണ കോടതിയല്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നിരീക്ഷിച്ചു.

ഒരു ഹര്‍ജി ഇങ്ങനെ

ഒരു ഹര്‍ജി ഇങ്ങനെ

ബിജെപി നേതാവ് അശ്വനി ഉപാധ്യായ ആണ് രണ്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ബംഗാളിലെ മുര്‍ഷിദാബാദില്‍ വലിയ അക്രമങ്ങള്‍ നടന്നിരുന്നു. തീവണ്ടികള്‍ കത്തിച്ച സംഭവമുണ്ടായി. സിബിഐയോ എന്‍ഐഎയോ അന്വേഷിച്ചാല്‍ മാത്രമേ യാഥാര്‍ഥ്യം പുറത്തുവരൂ എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

 നേരിട്ട് സുപ്രീംകോടതിയില്‍

നേരിട്ട് സുപ്രീംകോടതിയില്‍

പലയിടങ്ങളില്‍ നിന്നും ഹര്‍ജികള്‍ നേരിട്ട് സുപ്രീംകോടതിയിലെത്തുകയാണ്. ഇത് ആശാസ്യമല്ല. ആദ്യം ഹര്‍ജിക്കാര്‍ ഹൈക്കോടതികളെ സമീപിക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. അശ്വനി ഉപാധ്യായ മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.

ഹിന്ദുക്കള്‍ ന്യൂനപക്ഷം

ഹിന്ദുക്കള്‍ ന്യൂനപക്ഷം

ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷമില്ലാത്തത് എന്ന കാര്യത്തില്‍ ഒരു കണക്കെടുപ്പ് വേണമെന്നായിരുന്നു അശ്വനിയുടെ മറ്റൊരു ഹര്‍ജി. ഈ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി അറ്റോര്‍ണി ജനറലുടെ അഭിപ്രായം തേടി. എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ് എന്ന് അറ്റോര്‍ണി ജനറല്‍ പ്രതികരിച്ചു.

Recommended Video

cmsvideo
ജാമിയ പ്രതിഷേധത്തിലെ കേരളത്തിന്റെ പെണ്‍കരുത്ത്
 ഹര്‍ജി കോടതി തള്ളി

ഹര്‍ജി കോടതി തള്ളി

ഈ ഹര്‍ജി സുപ്രീംകോടതി തള്ളി. ന്യൂനപക്ഷ പദവി നല്‍കുന്ന കാര്യം കോടതിയുടെ പരിഗണനയില്‍ വരുന്നതല്ല. സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പാഴ്‌സി, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ മതക്കാരെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ച വിജ്ഞാപനം റദ്ദാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Citizenship Law; No immediate hearing, Says SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X