കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ ബംഗ്ലാദേശ് പ്രധാനമന്ത്രി; പൗരത്വ നിയമ ഭേദഗതിയുടെ ആവശ്യമില്ലെന്ന് ഹസീന!

Google Oneindia Malayalam News

Recommended Video

cmsvideo
India’s new citizenship law unnecessary, says Sheikh Hasina

ദില്ലി: ദേശീയ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിർത്ത് ബംഗ്ലാദേശ്. പൗരത്വ നിയമ ഭേദഗതി ആവശ്യമില്ലാത്തതാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. എന്നാൽ പൗരത്വ നിയമവും രജിസ്റ്ററും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണെന്നും ബംഗ്ലാദേശ് കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് ഇന്ത്യൻ സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അറിയില്ലെന്നും അവർ വ്യക്തമക്കി.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇപ്പോൾ ഏറ്റവും നല്ല നിലയിലാണ് പോകുന്നതെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ഇന്ത്യയിലെ നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളുണ്ട്. അങ്ങനെയൊക്കെ പറയുമ്പോഴും ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഹസീന കൂട്ടിച്ചേർത്തു. എന്നാൽ പൗരത്വ നിയമ ഭേദഗതിയുമായി തന്നെ കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.

sheikh-hasina

പൗരത്വ നിയമത്തിലൂടെ ആരുടെയും പൗരത്വം നഷ്ടപ്പെടില്ലെന്നും പൗരത്വം നൽകുന്നതിനു വേണ്ടിയാണ് നിയമം ഭേദഗതി ചെയ്തതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ തള്ളിക്കൊണ്ട മോദി പറഞ്ഞിരുന്നു.

English summary
Citizenship Law Unnecessary But Is India's Internal Matter Says Bangladesh PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X