ജൂനൈദിന്റെ മരണത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ !!! 5 നഗരങ്ങളിൽ നോട്ട് ഇൻ നെയിം ക്യാംപെയ്ൻ!!
ൽഹി, കൊൽക്കത്ത, ഹൈദരാബാദ്, തിരുവനന്തപുരം, ബംഗളൂരു എന്നീ നഗരങ്ങളിലാണ് പ്രതിഷേധ പരിപാടികൾ
ന്യൂഡൽഹി: തീവണ്ടി യാത്രക്കിടെ ബീഫ് കൈവശംവെച്ചുവെന്നു ആരോപിച്ചു കൊലപ്പെടുത്തിയ ജൂനൈദിന്റെ മരണത്തിൽ ശക്തമായ പ്രതിഷേധവുമായി സാമൂഹിക മാധ്യമങ്ങൾ. നോട്ട് ഇൻ നെയിം എന്ന പേരിൽ രാജ്യത്തിലെ അഞ്ച് നഗരങ്ങളിലാണ് പ്രതിഷേധ പരിപാടികൾ നടക്കുന്നത്. ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, തിരുവനന്തപുരം, ബംഗളൂരു എന്നീ നഗരങ്ങളിലാണ് പ്രതിഷേധ പരിപാടികൾ നടക്കുക.
ജൂനൈദിന്റെ മരണത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണ്ക്യംപെയ്ൻ കൊണ്ട് ലക്ഷ്യമിടുന്നതെന്നു സിനിമ സംവിധായകൻ സബാ ദവൻ പറഞ്ഞു. ഭരണഘടനതിരിച്ച് പിടിക്കുക അക്രമങ്ങളെ പ്രതിരോധിക്കുക' എന്നതാണ് പ്രചരണത്തിന്റെ മുദ്രാവാക്യമെന്നു അദ്ദേഹം അറിയിച്ചു. ജൂനൈദ് മരിച്ച ദിവസം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആരും സംഭവത്തിൽ പ്രതിഷേധിക്കാത്തതെന്താണെന്ന് ചിന്തിച്ചെന്നും ഇതിനെ തുടർന്നാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ചെറിയ പൊരുന്നാളിന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങിവന്ന ജുനൈദിനും സഹോദരങ്ങൾക്കും ബീഫ് വാങ്ങിയെന്ന് ആരോപിച്ച് മർദനം ഉണ്ടായത്. ആക്രമണത്തിൽ ജുനൈദ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കെലപാതകികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഖണ്ഡാവലി ഗ്രാമത്തിലെ ജനങ്ങൾ ഈദ് ആഘോഷം ഉപേക്ഷിച്ചിരുന്നു.












Click it and Unblock the Notifications