കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്; താഴ്‌വര പിടിച്ചടക്കി, ബഹിഷ്‌കരണത്തിലും തിളങ്ങി, ജമ്മുവില്‍ ബിജെപി

Google Oneindia Malayalam News

ജമ്മു/ശ്രീനഗര്‍: കശ്മീരില്‍ കോണ്‍ഗ്രസിന് മിന്നും പ്രകടനം. കശ്മീര്‍ താഴ്‌വരയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജമ്മുവില്‍ ബിജെപിക്കാണ് ഭൂരിപക്ഷമെങ്കിലും സ്വതന്ത്രരുടെ പ്രകടനം ബിജെപിയെ ആശങ്കപ്പെടുത്തുന്നതായിരുന്നു. ബിജെപി വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രകടമായി എന്ന് വേണം വിലിയിരുത്താന്‍.

കശ്മീരി പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെയാണ് മറ്റു പാര്‍ട്ടികള്‍ക്ക് ജയിക്കാന്‍ എളുപ്പവഴി ഒരുങ്ങിയത്. കശ്മീരി പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള താഴ്‌വരയിലാണ് കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

ജമ്മുവില്‍ കൂടുതല്‍ സീറ്റ് ബിജെപിക്ക്

ജമ്മുവില്‍ കൂടുതല്‍ സീറ്റ് ബിജെപിക്ക്

ജമ്മു മേഖലയില്‍ ബിജെപിക്കാണ് കൂടുതല്‍ സീറ്റ് ലഭിച്ചത്. ഇവിടെ പല സീറ്റുകളിലും ബിജെപിക്ക് എതിര്‍ സ്ഥാനാര്‍ഥികളില്ലായിരുന്നു. എന്‍സിയും പിഡിപിയും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കശ്മീരിന്റെ പ്രത്യേക അവകാശവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് കശ്മീരി പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം കമ്മീഷന്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

10 ജില്ലകളില്‍ നിന്ന് 212 സീറ്റ്

10 ജില്ലകളില്‍ നിന്ന് 212 സീറ്റ്

വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ എതിര്‍സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ ബിജെപി പല സീറ്റുകളിലും ജയിച്ചിരുന്നു. ജമ്മു മേഖലയില്‍ ബിജെപിയാണ് കൂടുതല്‍ സീറ്റ് കരസ്ഥമാക്കിയത്. 520 നഗര തദ്ദേശ സ്ഥാപന സീറ്റുകളില്‍ 212 എണ്ണത്തില്‍ ബിജെപി ജയിച്ചു. 10 ജില്ലകളില്‍ നിന്നാണ് ബിജെപിക്ക് ഇത്രയും സീറ്റുകള്‍ നേടാന്‍ സാധിച്ചത്.

താഴ്‌വരയിലും ലഡാക്കിലും കോണ്‍ഗ്രസ്

താഴ്‌വരയിലും ലഡാക്കിലും കോണ്‍ഗ്രസ്

എന്നാല്‍ കശ്മീരി സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണ് താഴ്‌വര. താഴ്‌വരയില്‍ കോണ്‍ഗ്രസാണ് മികച്ച മുന്നേറ്റം നടത്തിയത്. കശ്മീര്‍ താഴ്‌വര, ലഡാക്ക് മേഖലകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസാണ്. ഇവിടെയുള്ള 624 സീറ്റുകളില്‍ 157എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി.

ലേയില്‍ കോണ്‍ഗ്രസ് തൂത്തുവാരി

ലേയില്‍ കോണ്‍ഗ്രസ് തൂത്തുവാരി

ലേ മുന്‍സിപ്പല്‍ കമ്മിറ്റിയിലെ 13 വാര്‍ഡുകളിലും കോണ്‍ഗ്രസ് ജയിച്ചു. ബിജെപിക്ക് ഇവിടെ ഒരു സീറ്റും ലഭിച്ചില്ല. കാര്‍ഗില്‍ മുന്‍സിപ്പല്‍ കമ്മിറ്റിയില്‍ സ്വതന്ത്രന്‍മാരാണ് കൂടുതല്‍ ജയിച്ചത്. എട്ട് വാര്‍ഡില്‍ സ്വതന്ത്രര്‍ ജയിച്ചപ്പോള്‍ അഞ്ച് വാര്‍ഡില്‍ കോണ്‍ഗ്രസ് ജയിച്ചു. ബിജെപിക്ക് ഇവിടെയും സീറ്റ് കിട്ടിയില്ല.

 സ്വതന്ത്രന്‍മാര്‍ ഞെട്ടിച്ചു

സ്വതന്ത്രന്‍മാര്‍ ഞെട്ടിച്ചു

ബിജെപിക്ക് ശേഷം ജമ്മു മേഖലയില്‍ കൂടുതല്‍ സീറ്റ് സ്വന്തമാക്കിയത് സ്വതന്ത്രന്‍മാരാണ്. 185 സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ നേടി. കോണ്‍ഗ്രസിന് 110 സീറ്റുകളാണ് ലഭിച്ചത്. നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടിക്ക് 13 സീറ്റുകളും ലഭിച്ചു. ബിജെപിക്ക് ജമ്മു ജില്ലയില്‍ 92 സീറ്റ് ലഭിച്ചു. റജൗരി ജില്ലയില്‍ 23 സീറ്റ്, റീസിയില്‍ 13, കത്വയില്‍ 34 സീറ്റുകളും ബിജെപിക്ക് ലഭിച്ചു.

മോദിയുടെ പ്രതികരണം

മോദിയുടെ പ്രതികരണം

ജമ്മുവിലെ ബിജെപി ശക്തി കേന്ദ്രങ്ങളില്‍ ബിജെപി വിരുദ്ധ വികാരമാണ് പ്രകടമായത്. ബിജെപിയുടെ പല ഉറച്ച സീറ്റുകളിലും സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് ജയിച്ചത്. സീറ്റ് ലഭിക്കാത്ത ബിജെപി നേതാക്കള്‍ വിമത നീക്കം നടത്തിയതാണ് തിരിച്ചടിയായത്. ജമ്മു ജില്ലയില്‍ കോണ്‍ഗ്രസ് 28 സീറ്റ് നേടി. ജനങ്ങളുടെ അഭിലാഷം മനസിലാക്കി ബിജെപി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

 ബഹിഷ്‌കരണ കാരണം

ബഹിഷ്‌കരണ കാരണം

കശ്മീരിലുള്ള ജനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ വകുപ്പാണ് ആര്‍ട്ടിക്കിള്‍ 35 എ. ഈ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയല്‍ സംഘപരിവാര്‍ ബന്ധമുള്ള സര്‍ക്കാരിതര സംഘടന ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കശ്മീരിന് അനുകൂലമായി സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് എന്‍സി, പിഡിപി എന്നീ പാര്‍ട്ടികളുടെ ആവശ്യം. കേന്ദ്രം ഇക്കാര്യം ഗൗനിച്ചിട്ടില്ല. അതാണ് കശ്മീരി പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.

 വകുപ്പിന്റെ പ്രത്യേകത

വകുപ്പിന്റെ പ്രത്യേകത

കശ്മീരിലുള്ള സ്ത്രീകളെ കശ്മീരിലുള്ള പുരുഷന്‍മാര്‍ക്ക് മാത്രമാണ് വിവാഹം ചെയ്യാന്‍ സാധിക്കുക. കശ്മീരില്‍ ഇതര സംസ്ഥാനക്കാര്‍ക്ക് ഭൂമി വാങ്ങാന്‍ സാധിക്കില്ല. ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 35എ. ഇത് റദ്ദാക്കണമെന്നാണ് സുപ്രീംകോടതിയിലെത്തിയ ഹര്‍ജിയിലെ ആവശ്യം. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. ബന്ധപ്പെട്ട കേസ് ഉടന്‍ കോടതി പരിഗണിക്കും.

യുഎഇ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; വിസാ പരിഷ്‌കാരം ഞായറാഴ്ച മുതല്‍, അറിയേണ്ട കാര്യങ്ങള്‍യുഎഇ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; വിസാ പരിഷ്‌കാരം ഞായറാഴ്ച മുതല്‍, അറിയേണ്ട കാര്യങ്ങള്‍

ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്; അഭിനന്ദിച്ച പ്രമുഖയെ കടന്നാക്രമിച്ച് നടിമാര്‍, എങ്ങനെ തോന്നി...ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്; അഭിനന്ദിച്ച പ്രമുഖയെ കടന്നാക്രമിച്ച് നടിമാര്‍, എങ്ങനെ തോന്നി...

English summary
Civic polls: BJP wins 212 of 520 seats in Jammu, big victory for Congress in Valley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X