കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ട് സര്‍ക്കാറിന് അപ്രതീക്ഷിത പിന്തുണ;സഭ വിളിച്ചു ചേര്‍ക്കണം,86 സംഘടനകളുടെ കത്ത് ഗവര്‍ണ്ണര്‍ക്ക്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത നീക്കത്തെ മറികടക്കാന്‍ നിയമസഭയില്‍ വിശ്വാസം വോട്ട് നേരിടാനുള്ള തയ്യാറെടുപ്പിലാണ് അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. എന്നാല്‍ നിയമസഭാ വിളിച്ചു ചേര്‍ക്കണമെന്ന ഗെലോട്ടിന്‍റെ ആവശ്യത്തോട് പ്രതികൂലമായ സമീപനമാണ് ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര സ്വീകരിച്ചിരിക്കുന്നത്.

ഇതോടെ ഗവര്‍ണ്ണര്‍ക്കെതിരേയും കോണ്‍ഗ്രസ് തിരിഞ്ഞു. ഗവര്‍ണ്ണര്‍ കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാടുകള്‍ നടപ്പാക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധം ദില്ലിയിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

അവിനാഷ് പാണ്ഡെ

അവിനാഷ് പാണ്ഡെ

ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന രാജസ്ഥാനിലെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണാണ് കോണ്‍ഗ്രസ് നടത്തുന്നത്. ' സര്‍ക്കാറിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സംസ്ഥാന നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഗവര്‍ണര്‍ നിരസിച്ചത് ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ദുര്‍വിനിയോഗം ചെയ്യുകയാണെന്നതിന് തെളിവാണ്. അവര്‍ ജനാധിപത്യമൂല്യങ്ങളെ ഇല്ലാതാക്കുകയാണ്'- കോണ്‍ഗ്രസ് വക്തമാവ് അവിനാഷ് പാണ്ഡെ പറഞ്ഞു.

പരിഹാരം കാണണം

പരിഹാരം കാണണം

സംസ്ഥാനത്ത് നിയമസഭാ വിളിച്ചു ചേര്‍ത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായ ഇത്തരം ആവശ്യങ്ങള്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ആശ്വാസം പകരുന്നതാണ്. ആവശ്യം ഉയര്‍ത്തുക എന്നതിനപ്പുറത്ത് ഗവര്‍ണ്ണര്‍ക്ക് ഇവര്‍ കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഗവര്‍ണ്ണര്‍ക്ക്

ഗവര്‍ണ്ണര്‍ക്ക്

86 ല്‍ അധികം വരുന്ന സംഘടനകളും അവരുടെ 200 ഓളും പ്രതിനിധികളുമാണ് നിയമസഭാ വിളിച്ചു ചേര്‍ത്ത് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്രയ്ക്ക് കത്തെഴുതിയത്. നിലവിലെ പ്രതിസന്ധി സംസ്ഥാന ഭരണത്തേയും കൊവിഡ് പ്രതിരോധ നടപടികളേയും ബാധിക്കുന്നുണ്ടെന്നും സംഘടനകള്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

അംഗബലത്തില്‍

അംഗബലത്തില്‍


മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ക്യാമ്പിന് തങ്ങളുടെ അംഗബലത്തില്‍ ആത്മവിശ്വാസമുണ്ട്, മാത്രമല്ല പ്രതിസന്ധി മറികടക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം വിശ്വാസ വോട്ടെടുപ്പ് ആയിരിക്കുമെന്ന കാര്യം ഉറപ്പാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണർ വൈകുകയാണെന്നും അവര്‍ കത്തില്‍ പറയുന്നു.

വിശ്വാസ വോട്ട്

വിശ്വാസ വോട്ട്

സംസ്ഥാനത്തിന് രാഷ്ട്രീയ സ്ഥിരത നൽകുന്നതിന്, സംസ്ഥാന നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം മാനിക്കുകയും സഭ അടിയന്തിരമായി വിളിക്കുകയും വേണം- സംഘടനകള്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. ഏത് പാര്‍ട്ടിയാണ് അധികാരത്തിലുള്ളതെങ്കിലും അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള മാര്‍ഗ്ഗം സഭയിലെ വിശ്വാസ വോട്ടെടുപ്പാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ആർട്ടിക്കിൾ 174 അനുസരിച്ച്

ആർട്ടിക്കിൾ 174 അനുസരിച്ച്


ആർട്ടിക്കിൾ 174 അനുസരിച്ച് ഗവർണർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ‘സഹായവും ഉപദേശവും' സംബന്ധിച്ച് പ്രവര്‍ത്തിക്കണമെന്നാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭയുടെ ഒരു സെഷൻ വിളിക്കാൻ മന്ത്രിസഭയ്ക്ക് പ്രത്യേക അവകാശങ്ങളുള്ള ഈ പ്രക്രിയയിലെ ഒരേയൊരു അപവാദം, അധികാരത്തിലുള്ള പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന വസ്തുനിഷ്ഠമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കി ഗവർണർ വിശ്വസിക്കുന്നുവെങ്കിൽ മാത്രമാണെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അപ്രതീക്ഷിത പിന്തുണ

അപ്രതീക്ഷിത പിന്തുണ

സാമൂഹ്യ സംഘടനകളുടെ ഈ ആവശ്യം ഗെലോട്ട് സര്‍ക്കാറിന് കിട്ടിയ അപ്രതീക്ഷിത പിന്തുണയായാണ് കണക്കാക്കുന്നത്. സഭ വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യം തന്നെയാണ് ഗെലോട്ടും മുന്നോട്ട് വെക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ സഭ വിളിച്ചു കൂട്ടിയെ മതിയാവു എന്ന ഒരു പൊതുധാരണ ഉരുത്തിരിഞ്ഞ് വരുന്നത് തങ്ങള്‍ക്ക് ഗുണകരമാവുമെന്ന് കോണ്‍ഗ്രസും വിശ്വസിക്കുന്നത്.

ം

സഭ വിളിച്ചു ചേര്‍ത്ത് വിശ്വാസം തെളിയിക്കാന്‍ അവസരമൊരുക്കണമെന്ന് ഗെലോട്ട് ഗവര്‍ണ്ണറോട് നിരന്തരം ആവശ്യപ്പെടുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഇപ്പോള്‍ സഭയില്‍ വിശ്വാസം തെളിയിക്കാന്‍ സാധിച്ചാല്‍ 6 മാസത്തേക്ക് മറ്റൊരു അവിശ്വാസം നേരിടേണ്ടി വരില്ല. ഈ സമയത്ത് സച്ചിന്‍ പക്ഷത്തെ എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഗെലോട്ടിന്‍റെ പ്രതീക്ഷ.

പ്രതിരോധത്തിലായത്

പ്രതിരോധത്തിലായത്

എന്നാല്‍ സഭ വിളിച്ചു ചേര്‍ക്കണമെന്ന് ഗെലോട്ടിന്‍റെ ആവശ്യത്തോടെ പ്രതിരോധത്തിലായത് യഥാര്‍ത്ഥത്തില്‍ ബിജെപിയാണ്. ഗെലോട്ട് നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ തുടര്‍ ആലോചനകളിലേക്ക് കടന്നിരിക്കുകയാണ് പാര്‍ട്ടി. ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ 12 അംഗ ബി.ജെ.പി നേതൃത്വം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു.

പ്രതീക്ഷ

പ്രതീക്ഷ

ഇതിന് പിന്നാലെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു. നിലവില്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്താല്‍ അശോക് ഗെലോട്ട് സര്‍ക്കാറിന് ഭൂരിപക്ഷ തെളിയിക്കാന്‍ കഴിയുമെന്ന കാര്യം ബിജെപിക്കും ഉറപ്പാണ്. അതു കൊണ്ടാണ് ഇപ്പോള്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനെ ബിജെപി എതിര്‍ക്കുന്നത്. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത് പരാമാവധി താമസിപ്പിച്ചു സര്‍ക്കാര്‍ പക്ഷത്ത് നിന്ന് കൂടുതല്‍ എംഎല്‍എമാരെ ചാടിക്കാന്‍ കഴിയുമോയെന്നാണ് അവര്‍ നോക്കുന്നത്.

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍


200 അംഗ നിയമസഭയില്‍ 124 പേരുടെ പിന്തുണയോടെയായിരുന്നു രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇതില്‍ നിന്ന് പൈലറ്റ് അടക്കം 19 പേര്‍ വിമത സ്വരം ഉയര്‍ത്തിയതോടെ സര്‍ക്കാര്‍ പക്ഷത്തെ അംഗബലം 103 ആയി ചുരുങ്ങി. 101 പേരാണ് സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ട അംഗബലം. കേവല ഭൂരിപക്ഷ സഖ്യയേക്കാള്‍ 2 അംഗങ്ങളുടെ അധിക പിന്തുണ സര്‍ക്കാറിനുണ്ട്. ഇതാണ് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസവും.

 കൊവിഡ് രോഗിക്ക് പ്രതിദിനം 20,000 മുതൽ 25,000 രൂപ വരെ ചെലവഴിക്കുന്നുണ്ടെന്ന് പറഞ്ഞതെന്തിന്: ബല്‍റാം കൊവിഡ് രോഗിക്ക് പ്രതിദിനം 20,000 മുതൽ 25,000 രൂപ വരെ ചെലവഴിക്കുന്നുണ്ടെന്ന് പറഞ്ഞതെന്തിന്: ബല്‍റാം

English summary
Civil society organisations in Rajasthan wrote to Governor Kalraj Mishra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X