കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ മോഡല്‍ മഥുര വരുന്നു; കൃഷ്ണന്റെ ജന്മസ്ഥലം, പള്ളി പൊളിച്ചുനീക്കണമെന്ന് ഹര്‍ജി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേര്‍ന്നുള്ള പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സിവില്‍ ഹര്‍ജി. ഷാഹി ഈദ്ഗാഗ് മസ്ജിദ് പൊളിച്ച് ആ സ്ഥലം ക്ഷേത്രത്തിന് കൈമാറണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പേരിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അയോധ്യയില്‍ ബാബറി മസ്ജിദ്-രാമക്ഷേത്ര തര്‍ക്ക ഭൂമി വിവാദത്തില്‍ ഹര്‍ജി നല്‍കിയത് രാമന്റെ പ്രതിഷ്ഠയുടെ പേരിലായിരുന്നു. സമാനമായ നീക്കമാണ് മഥുരയിലും നടക്കുന്നത്. പ്രതിഷ്ഠയുടെ സുഹൃത്തുക്കള്‍ എന്ന പേരിലാണ് ചിലര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

k

പള്ളി നിലനില്‍ക്കുന്ന സ്ഥലത്താണ് കൃഷ്ണന്‍ ജനിച്ചത് എന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. മുഗള്‍ ഭരണാധികാരികളാണ് ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചതെന്നും ആരോപിക്കുന്നു. ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മാനേജ്‌മെന്റ് ട്രസ്റ്റ് കമ്മിറ്റി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. ലഖ്‌നൗ സ്വദേശിയായ രഞ്ജന അഗ്നിഹോത്രി എന്ന വ്യക്തിയാണ് പ്രതിഷ്ഠയുടെ സുഹൃത്ത് എന്ന പേരില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള 13.37 ഏക്കര്‍ ഭൂമി തിരിച്ചുകിട്ടണമെന്ന് രഞ്ജന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ക്ഷേത്രത്തിന്റെ ഭൂമി കൈയ്യേറി മുസ്ലിം സമുദായത്തിലെ ചിലരുടെ സഹായത്തോടെ ട്രസ്റ്റ് ഭാരവാഹികള്‍ പള്ളി നിര്‍മിക്കുകയായിരുന്നു എന്നാണ് ഹര്‍ജിയിലെ പ്രധാന വാദങ്ങളിലൊന്ന്. ക്ഷേത്ര പരിപാലന കമ്മിറ്റിയും ഷാഹി ഈദ്ഗാഹ് പള്ളി ട്രസ്റ്റും തമ്മില്‍ മുമ്പുണ്ടാക്കിയ കരാര്‍ നിയമവിരുദ്ധണാണ്. ക്ഷേത്ര കമ്മിറ്റി പ്രവര്‍ത്തിക്കുന്നത് ഭഗവാന്റെയും ഭക്തരുടെയും താല്‍പ്പര്യ പ്രകാരമല്ലെന്നും രഞ്ജനയുടെ ഹര്‍ജിയില്‍ വാദിക്കുന്നു.

ക്ഷേത്ര കമ്മിറ്റിയും പള്ളി ട്രസ്റ്റും തമ്മിലുണ്ടാക്കിയ പഴയ കരാറിനെതിരെ സമര്‍പ്പിച്ച ഒരു ഹര്‍ജിയില്‍ 1973 ജൂലൈ 20ന് മഥുര സിവില്‍ കോടതി വിധി പറഞ്ഞിരുന്നു. ഹര്‍ജിയില്‍ പറയുന്ന സ്ഥലത്തെ മന്ദിരങ്ങളില്‍ മാറ്റം വരുത്തരുത് എന്നായിരുന്നു വിധി. ഈ വിധി റദ്ദാക്കണമെന്ന് രഞ്ജനയുടെ പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യം ലഭിക്കുന്ന വേളയിലുള്ള പോലെ പള്ളികളും അമ്പലങ്ങളും മറ്റു ആരാധനാലയങ്ങളും നിലനിര്‍ത്തണമെന്ന് 1991ലെ ആരാധനാലയ സംരക്ഷണം നിയമം നിഷ്‌കര്‍ശിച്ചിട്ടുണ്ട്. ഈ നിയമം റദ്ദാക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍ മറ്റൊരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അയോധ്യയിലെ തര്‍ക്കത്തില്‍ ഈ നിയമത്തില്‍ ഇളവ് നല്‍കിയാണ് വിധി പറഞ്ഞത്. സമാനമായ രീതി മഥുരയിലും സ്വീകരിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

English summary
Civil suit filed in a Mathura court seeking removal of Shahi Idgah Masjid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X