കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീരില്‍ ഭീകരാക്രമണം:മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഷോപ്പിയാനില്‍ പട്രോളിംഗ് നടത്തുകയായിരുന്ന വാഹം ഭീകരര്‍ ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സൈന്യവും ഭീകരരും തമ്മിലുണ്ടായ വെടിവെയ്പില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

മാട്രിഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന സൈനിക വാഹന വ്യൂഹത്തിന് നേരെ പുലര്‍ച്ചെ 2.30ഓടെയാണ് ആക്രമണമമുണ്ടായതെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വിവരം. സൈന്യം തിരിച്ചടി നല്‍കിയെങ്കിലും ഭീകരര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും വിവരമുണ്ട്. വീട്ടിനുള്ളിലുണ്ടായിരുന്ന ജന ബീഗമാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.

indiapakborder

കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ വലിയ ഭീകരാക്രമണമാണ് വ്യാഴാഴച ഷോപ്പിയാനിലുണ്ടായത്. സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്.

English summary
One Army soldier was martyred and 6 were injured - 3 critically - after militants ambushed an army patrol party in the Shopian district of Jammu and Kashmir this morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X