ജമ്മു കശ്മീരില്‍ ഭീകരാക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു, ഭീകര ഏറ്റുമുട്ടലിന് കണക്കു തീര്‍ത്തു!!
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് കശ്മീരിലെ ബാരാമുള്ളയിലാണ് സംഭവം. മൂന്ന് സാധാരണക്കാരാണ് ഭീകരരുടെ വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. അസ്ഗര്‍ ഷേഖ്, ഹസീബ് ഖാൻ, ആസിഫ് ഷേഖ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ തിങ്കളാഴ്ച രണ്ട് ഭീകരരെയും സുരക്ഷാ സേന വധിച്ചിരുന്നു.
ഖാൻപൊര മാര്‍ക്കറ്റ് വളഞ്ഞ ഭീകരരാണ് വെടിയുതിർത്തതെന്നാണ് പോലീസ് പറയുന്നത്. മൂന്ന് പേരെയും തത്സമയം വധിക്കുകയായിരുന്നു. ആക്രമണമുണ്ടായതോടെ സൈന്യം പ്രദേശം വളയുകയായിരുന്നു. രണ്ട് പ്രാദേശികരായ ഭീകർക്ക് സംഭവത്തില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണെന്നും പോലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. രണ്ട് പ്രാദേശിക ഭീകരരും ഒരു പാക് ഭീകരനും ചേർന്നാണ് കൃത്യം നിർവ്വഹിച്ചിട്ടുള്ളതെന്നും സൂചനകളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













Click it and Unblock the Notifications