Get Updates
Get notified of breaking news, exclusive insights, and must-see stories!

സിജെ റോയിയുടെ ആസ്തി..ബുഗാട്ടിയും റോൾസ് റോയ്സും ലംബോർഗിനിയും അടക്കം ആഡംബര കാറുകൾ..

കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്തയാളാണ് സിജെ റോയ്. പ്രമുഖ ഐടി കമ്പനിയായ എച്ച്‌പിയിൽ പ്ലാനിങ് മാനേജരായി ജോലിയിൽ കയറിയ റോയ് രണ്ട് പതിറ്റാണ്ടുകൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് വളർന്നത്. കേരളത്തിൽ ജനിച്ച് ബംഗളൂരുവിൽ വളർന്ന റോയ് ഫ്രാൻസിലും സ്വിറ്റ്സർലൻഡിലുമായാണ് പഠനം പൂർത്തിയാക്കിയത്. 2006 ലാണ് അദ്ദേഹം സംരംഭകനാകുന്നത്. ഡോട്ട്-കോം തകർച്ചയിൽ നിന്ന് ആഗോള സമ്പദ്‌വ്യവസ്ഥ കരകയറാൻ ശ്രമിക്കുന്ന സമയമായിരുന്നു അത്. അതേ വർഷം അദ്ദേഹം കോൺഫിഡൻ്റ് ഗ്രൂപ്പിന് തുടക്കമിട്ടു. ചെറിയ രീതിയിൽ ആരംഭിച്ച്, പിന്നീട് ബംഗളൂരു, കൊച്ചി, മറ്റ് ഇന്ത്യൻ നഗരങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായി ഇത് വളർന്നു.

കമ്പനിയുടെ വെബ്‌സൈറ്റ് അനുസരിച്ച്, കോൺഫിഡൻ്റ് ഗ്രൂപ്പ് 165-ലധികം പ്രോജക്റ്റുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 43 ദശലക്ഷം ചതുരശ്ര അടിയിലേറെ റിയൽ എസ്റ്റേറ്റ് വികസിപ്പിച്ച് 15,000-ത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകി. റിയൽ എസ്റ്റേറ്റ് മേഖലയിൽ അസാധാരണമായ കടബാധ്യതയില്ലാത്ത സ്ഥാപനമായി അവർ സ്വയം വിശേഷിപ്പിച്ചു.റോയിയുടെ ബിസിനസ് താല്പര്യങ്ങൾ റസിഡൻഷ്യൽ, കൊമേഴ്സ്യൽ പദ്ധതികളിൽ ഒതുങ്ങിയില്ല. കോൺഫിഡൻ്റ് ഗ്രൂപ്പിന്റെ കീഴിൽ അദ്ദേഹം ഹോട്ടലുകൾ, റിസോർട്ടുകൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ മേഖലകളിലും സാന്നിധ്യമറിയിച്ചു.

cj-roy-main-jpg-1

"ഐഡിയ സ്റ്റാർ സിംഗർ" ഉൾപ്പെടെയുള്ള ജനപ്രിയ റിയാലിറ്റി ഷോകളുടെ സ്പോൺസർമാരായി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ കോൺഫിഡൻ്റ് ഗ്രൂപ്പ് വലിയ പ്രശസ്തി നേടി. ബിഗ് ബോസ് കന്നഡയുടെയും മലയാളത്തിലെയും പല സീസണുകളിലും കോൺഫിഡൻ്റ് ടൈറ്റിൽ സ്പോൺസറായിരുന്നു. ഷോകളിൽ അതിഥി താരമായി എത്തി മത്സരാർത്ഥികൾക്ക് ആഢംബര ഫ്ലാറ്റുകളോ പണമോ പോലുള്ള സമ്മാനങ്ങൾ നൽകി റോയ് ശ്രദ്ധേയനായി. സീ കന്നഡ റിയാലിറ്റി ഷോകളുടെ പിന്തുണക്കാരനായിരുന്ന അദ്ദേഹം, ഒരു മത്സരാർത്ഥിക്ക് ഫ്ലാറ്റ് സമ്മാനിച്ച് തന്റെ ഉദാരമായ ശൈലി പ്രകടമാക്കി.

സുവർണ്ണ ടിവിയും സീ കന്നഡയും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ചാനലുകളിലായി ഡസനിലധികം റിയാലിറ്റി ഷോകൾ അദ്ദേഹത്തിൻ്റെ ഗ്രൂപ്പ് സ്പോൺസർ ചെയ്തിരുന്നു. അദ്ദേഹം നേരിട്ടെത്തി മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാറുമുണ്ടായിരുന്നു. സിനിമ നിർമ്മാണ രംഗത്തും സി.ജെ. റോയ് തൻ്റെ സാന്നിധ്യമറിയിച്ചു. കന്നഡയിൽ 'ക്രേസി ലോക', 'രാധന ഗണ്ട' തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. മലയാളത്തിൽ 'കാസനോവ', 'മരക്കാർ: അറബിക്കടലിന്റെ സിംഹം' തുടങ്ങിയ സിനിമകളിലും അദ്ദേഹം സഹകരിച്ചു.

ബിസിനസ് വിജയത്തിനൊപ്പം സി.ജെ. റോയ് ആഢംബര ജീവിതശൈലിക്ക് പേരുകേട്ടയാളായിരുന്നു. ആഢംബര വാഹനപ്രേമിയായ അദ്ദേഹത്തിന് ഹൈ-എൻഡ് കാറുകളുടെ ശേഖരം ഉണ്ടായിരുന്നു.ബെൻ്റ്ലി, മെഴ്‌സിഡസ് ബെൻസ്, ലംബോർഗിനി, ബുഗാട്ടി വെയ്റോൺ എന്നിവയ്‌ക്കൊപ്പം ഡസനിലധികം റോൾസ് റോയ്സ് മോഡലുകളും അദ്ദേഹത്തിൻ്റെ ശേഖരത്തിലുണ്ട്. ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് ഫാന്റം 8 ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കാർ. ഒരു ഗൾഫ്സ്ട്രീം G650 സ്വകാര്യ ജെറ്റും മുംബൈ, ദുബായ്, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിൽ ആഢംബര വസതികളും അദ്ദേഹത്തിനുണ്ടായിരുന്നു.

ആഢംബരങ്ങൾക്കിടയിലും, സംരംഭകനാകും മുമ്പ് താൻ ചെയ്ത ചെറിയ ജോലികളെക്കുറിച്ച് റോയ് പൊതുവേദികളിൽ സംസാരിച്ചിട്ടുണ്ട്. നിർധനരായ രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയകൾക്ക് ധനസഹായം നൽകിയും കേരളത്തിലെ പ്രളയത്തെത്തുടർന്ന് നൂറോളം വീടുകൾ പുനർനിർമ്മിച്ചും അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി. ഈ പ്രയത്നം ബിസിനസ്സ് മേഖലയ്‌ക്കപ്പുറം അദ്ദേഹത്തിന് പ്രശംസ നേടി.

സി.ജെ. റോയിയുടെ ആസ്തിയെക്കുറിച്ച് ഫോബ്സ്, ബ്ലൂംബെർഗ് പോലുള്ള ആഗോള സാമ്പത്തിക ട്രാക്കർമാരുടെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. എങ്കിലും, അദ്ദേഹത്തിന്റെ സംരംഭങ്ങളുടെയും ജീവിതശൈലിയുടെയും വ്യാപ്തി വെച്ച്, മാധ്യമങ്ങൾ അദ്ദേഹത്തെ ശതകോടീശ്വരനായി വിശേഷിപ്പിച്ചു. ഒരു ബില്യൺ ഡോളറിലധികം വരും അദ്ദേഹത്തിൻ്റെ ആസ്തി എന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+