കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംപീച്ച്‌മെന്റ് ഭീഷണിയില്‍ ചീഫ് ജസ്റ്റിസ്, വെങ്കയ്യ കനിഞ്ഞാല്‍ കളി മാറും!! കോണ്‍ഗ്രസില്‍ എതിര്‍പ്പ്!

ഇംപീച്ച്‌മെന്റ് ഭീഷണിയില്‍ ചീഫ് ജസ്റ്റിസ്

Google Oneindia Malayalam News

ദില്ലി: വലിയൊരു പ്രതിസന്ധിയിലൂടെ സുപ്രീം കോടതി കടന്നുപോകുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷത്തെ ഏഴ് പാര്‍ട്ടികളില്‍ നിന്നായി 60 എംപിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. ഈ വിഷയത്തിലാണ് ചീഫ് ജസ്റ്റിസ് പ്രതിസന്ധിയിലായിരിക്കുന്നത്. ഈ നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ പരിഗണിക്കുമോ എന്ന വിഷയത്തിലാണ് ആകാംഷയും അതേപോലെ സമ്മര്‍ദവും ഒരുപോലെയുള്ളത്.

അതേസമയം ജസ്റ്റിസ് ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും രംഗത്തെത്തിയത്. ലോയ കേസില്‍ ഹര്‍ജി നല്‍കാനുള്ള നീക്കത്തില്‍ ഗൂഢാലോചന നടന്നതായി നേരത്തെ തന്നെ ബിജെപി ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിധത്തിലാണ് ചീഫ് ജസ്റ്റിസ് ഹര്‍ജി തള്ളിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇംപീച്ച്‌മെന്റ് നീക്കം

ഇംപീച്ച്‌മെന്റ് നീക്കം

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ നടക്കുന്നത്. ഇത് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡു പരിഗണിക്കുമോ എന്ന കാര്യത്തിലാണ് കോണ്‍ഗ്രസിന് ആശങ്കയുള്ളത്. ഉപരാഷ്ട്രപതിയാണെങ്കിലും മനസ് കൊണ്ട് അദ്ദേഹം ബിജെപിക്കാരനാണ്. അതുകൊണ്ട് ഇത് പരിഗണിക്കുമോ എന്ന് സ്വാഭാവികമായും കോണ്‍ഗ്രസിന് ആശങ്ക വരാം. അതേസമയം ഉപരാഷ്ട്രപതി ഇത് പരിഗണിച്ചാല്‍ മാത്രമേ ഈ വിഷയം വലിയ ചര്‍ച്ചയാവാനും സാധ്യതയുള്ളൂ. പരിഗണിച്ചാല്‍ പ്രതിപക്ഷത്തിന് ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകാം. ഇല്ലെങ്കില്‍ വെറും പ്രതിഷേധത്തില്‍ ഒതുങ്ങും. തന്ത്രപൂര്‍വം ഉള്ള സമീപനമാവും വെങ്കയ്യ നായിഡു സ്വീകരിക്കുക.

പരിഗണിച്ചാല്‍ കുടുങ്ങും

പരിഗണിച്ചാല്‍ കുടുങ്ങും

ഇംപീച്ച്‌മെന്റ് നോട്ടീസ് അദ്ദേഹം പരിഗണിച്ചാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അത് വലിയ നാണക്കേടാവും. സാധാരണ ഇത്തരം നോട്ടീസുകള്‍ ഉപരാഷ്ട്രപതി തള്ളിക്കളയാറില്ല. നോട്ടീസ് പരിഗണിക്കാതിരുന്നാല്‍ അത് ഉപരാഷ്ട്രപതിയെയും സമ്മര്‍ദത്തിലാക്കും. സഭയുടെ ചട്ടങ്ങളില്‍ ഇതിന് മുമ്പ് അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നതും അദ്ദേഹത്തിന് തിരിച്ചടിയാവും. ഇതിന് മുമ്പ് ഇംപീച്ച്‌മെന്റിനുള്ള നോട്ടീസ് ഒരിക്കല്‍ മാത്രമാണ് തള്ളിയത്. അത് 1970ലാണ്. അന്ന് ചീഫ് ജസ്റ്റിസ് നേരിട്ടെത്തി സ്പീക്കറെ കാര്യം ബോധിപ്പിച്ചത് കൊണ്ടാണ് നോട്ടീസ് പരിഗണിക്കാതിരുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത്.

ഇതുവരെ ഉണ്ടായിട്ടില്ല....

ഇതുവരെ ഉണ്ടായിട്ടില്ല....

ഇന്ത്യയില്‍ ഇതുവരെ ഒരു ചീഫ് ജസ്റ്റിസും ഇംപീച്ച് ചെയ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ദീപക് മിശ്രയ്ക്ക് അനുകൂല ഘടകമാണ്. ഉപരാഷ്ട്രപതി നിര്‍ദേശം അംഗീകരിച്ചാല്‍ ഒരു മൂന്നംഗ സമിതി ഈ ആരോപണങ്ങള്‍ അന്വേഷിക്കും. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി, ഹൈക്കോടതി ജഡ്ജ്, ഒരു പ്രമുഖ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്തുക. ഇതില്‍ തെളിവ് കണ്ടെത്തിയാല്‍ ലോക്‌സഭയില്‍ ഇത് ഭൂരിപക്ഷത്തോടെ പാസാക്കണം. പിന്നീട് രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കണം. എന്നിട്ടും നടപടികള്‍ തീരില്ല. പ്രസിഡന്റാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കുക. ഇത്രയൊക്കെ നടപടികള്‍ തരണം ചെയ്യാന്‍ ഇപ്പോഴത്തെ നോട്ടീസിന് സാധിക്കുമെന്ന് തോന്നുന്നില്ല.

നീണ്ട പ്രക്രിയ

നീണ്ട പ്രക്രിയ

പ്രതിപക്ഷം ഇപ്പോള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് ഇംപീച്ച്‌മെന്റില്‍ ജയിക്കാനല്ല. ഇനി അങ്ങനെയാണെങ്കില്‍ തന്നെ അത് അത്ര എളുപ്പമവുമല്ല. നീണ്ട പ്രക്രിയ ആണിത്. ലോക്‌സഭയില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഇംപീച്ച്‌മെന്റ് നിര്‍ദേശം ഒരിക്കലും പാസാകാന്‍ പോകുന്നില്ല. പിന്നെങ്ങനെ ഇത് രാജ്യസഭയിലേക്ക് പോകും. കുറഞ്ഞത് ആറുമാസമെങ്കിലും ഈ പ്രക്രിയ നീളും. അതേസമയം രാഷ്ട്രീയ വിജയത്തിന് വേണ്ടിയാണ് പ്രതിപക്ഷം ഇപ്പോഴത്തെ നീക്കം നടത്തുന്നതെന്നാണ് സൂചന. ഇതുവഴി ബിജെപിക്ക് മുന്നില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായിട്ടാണ് നില്‍ക്കുന്നതെന്ന് തെളിയിക്കാനും സാധിക്കും. അതേസമയം ഇംപീച്ച്‌മെന്റ് കാലാവധിക്കുള്ളില്‍ തന്നെ ചീഫ് ജസ്റ്റിസിന്റെ കാലാവധിയും അവസാനിക്കും. പിന്നെ അദ്ദേഹത്തെ എന്തിന് പുറത്താക്കുകയാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.

സമയമെടുക്കും

സമയമെടുക്കും

പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കിയെങ്കിലും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇക്കാര്യത്തില്‍ തന്ത്രപരമായ നീക്കമാണ് നടത്തുന്നത്. ഈ നോട്ടീസ് അടുത്തിടെയൊന്നും അദ്ദേഹം പരിഗണിക്കില്ലെന്നാണ് സൂചന. ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഗൗരവമുണ്ടോ എന്ന കാര്യവും അദ്ദേഹം പരിശോധിക്കും. തെളിവുണ്ടെങ്കില്‍ മാത്രമേ അദ്ദേഹം ഇക്കാര്യം പരിഗണിക്കൂ. അതേസമയം ജസ്റ്റിസ് ലോയ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഗൗരവമുണ്ടെന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വിവാദം നിലനിര്‍ത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ് പുതിയ നീക്കം നടത്തുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. രാജ്യസഭയില്‍ ഈ നോട്ടീസിനെ എന്‍ഡിഎ എതിര്‍ക്കുമെന്നാണ് സൂചന. തെലുഗ് ദേശം പാര്‍ട്ടി ഇതിനെ പിന്തുണയ്ക്കുമോയെന്ന് വ്യക്തമല്ല.

കോണ്‍ഗ്രസില്‍ അതൃപ്തി

കോണ്‍ഗ്രസില്‍ അതൃപ്തി

ചീഫ് ജസ്റ്റിസിനെതിരെയുള്ള നീക്കത്തില്‍ കോണ്‍ഗ്രസില്‍ തന്നെ അതൃപ്തിയുണ്ട്. രണ്ട് മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ തന്നെ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. മുന്‍ കേന്ദ്ര മന്ത്രി അശ്വനി കുമാര്‍ പാര്‍ട്ടിയുടെ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്. ഇംപീച്ച്‌മെന്റ് ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ഈ നീക്കത്തോട് എതിര്‍പ്പുണ്ടെന്നാണ് സൂചന. മുന്‍ ധനമന്ത്രി പി ചിദംബരം, ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് എന്നിവരും ഒപ്പിട്ടിട്ടില്ല. ഇവര്‍ക്കും വിഷയത്തില്‍എതിര്‍പ്പുണ്ടെന്നാണ് സൂചന. ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനാണ് ചീഫ് ജസ്റ്റിസ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം ഇപ്പോഴത്തെ നിലയില്‍ ഈ നീക്കം തീര്‍ത്തും പരാജയപ്പെടുമെന്നാണ്‌ സൂചന.

അറ്റകൈ പ്രയോഗിച്ച് പ്രതിപക്ഷം.. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്അറ്റകൈ പ്രയോഗിച്ച് പ്രതിപക്ഷം.. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്

ചായ് വാലയില്‍ നിന്ന് കോടീശ്വരനിലേക്ക്, മോദിക്ക് പിന്നാലെ അനില്‍ കുമാറും, ബൊമ്മനഹള്ളിയില്‍ പൊടിപാറുംചായ് വാലയില്‍ നിന്ന് കോടീശ്വരനിലേക്ക്, മോദിക്ക് പിന്നാലെ അനില്‍ കുമാറും, ബൊമ്മനഹള്ളിയില്‍ പൊടിപാറും

English summary
CJI Dipak Misra's impeachment: Ball in Venkaiah Naidu's court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X