കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശത്തിന്റെ പരിധിയിൽ; നിർണായക വിധിയുമായി സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് സുപ്രിം കോടതി. പൊതുസമൂഹം സുതാര്യത ആഗ്രഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസും വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

gooisc-

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്‍റേതാണ് വിധി.ജസ്റ്റിസുമാരായ എന്‍വി രമണ, ഡിവൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. .സുതാര്യത ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുന്നില്ലെന്ന പറഞ്ഞ കോടതി ചീഫ് ജസ്റ്റിസിന്‍റേത് പൊതുസ്ഥാപനമാണെന്നും വ്യക്തമാക്കി. അതേസമയം സുതാര്യതയുടെ പേരില്‍ ഒരു സ്ഥാപനത്തെ തകര്‍ക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ എന്‍വി രമണ, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ വ്യത്യസ്ത വിധി ന്യായങ്ങളാണ് എഴുതിയത്. ജുഡീഷ്യറുടെ സ്വാതന്ത്ര്യവും സ്വകാര്യതയും പരിഗണിച്ച് കൊണ്ടാകണം വിവരാവകാശ അപേക്ഷകള്‍ സ്വീകരിക്കുന്നതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ആര്‍ടിഐ അപേക്ഷ നല്‍കേണ്ടത്.അല്ലാതെ സുപ്രീം കോടതിയെ നിരീക്ഷണവലയത്തിലാക്കാന്‍ ഇതിലൂടെ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.

2009 ലായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ ഓഫീസും സുപ്രീം കോടതി വിധിയുടെ പരിധിയില്‍ വരുമെന്ന ഉത്തരവ് ദില്ലി ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് വിധിച്ചത്. സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. സുപ്രീം കോടതിയും ചീഫ് ജസ്റ്റിസിന്‍റെ ഓഫീസും പൊതുസ്ഥാപനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിധി.

എന്നാല്‍ വിധിക്കെതരെ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. 2016 ആഗസ്റ്റില്‍ കേസ് ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു. ഏപ്രില്‍ നാലിന് കേസില്‍ വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെയ്ക്കുകയായിരുന്നു.

മഹാരാഷ്ട്ര; ശിവസേനയുടെ മോഹങ്ങള്‍ തകര്‍ത്തത് സോണിയക്ക് വന്ന ആ ഒറ്റ 'ഫോണ്‍ കോള്‍'?മഹാരാഷ്ട്ര; ശിവസേനയുടെ മോഹങ്ങള്‍ തകര്‍ത്തത് സോണിയക്ക് വന്ന ആ ഒറ്റ 'ഫോണ്‍ കോള്‍'?

കര്‍ണാടകം;കൂറുമാറിയ 17 പേരും അയോഗ്യര്‍ തന്നെയെന്ന് സുപ്രീം കോടതി! പക്ഷേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം

അർധരാത്രി 'മധോശ്രീ'യുടെ പിൻഗേറ്റ് വഴി താക്കറെ പുറത്തേക്ക്! കോൺഗ്രസ് പ്രമുഖനെ കാണാൻ ഹോട്ടലിൽ!

English summary
CJI is public authority under RTI, says SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X