കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയം, കൊളീജിയത്തെ തള്ളി... ചീഫ് ജസ്റ്റിസ് കലിപ്പില്‍!!

ജഡ്ജി നിയമനത്തില്‍ കൊളീജിയത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളി

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായ വിഷയമായിരുന്നു. ഇത് ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ളവര്‍ക്ക് നിയമസംവിധാനത്തെ ശുദ്ധീകരിക്കാനായിരുന്നതാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ മുതലെടുപ്പിനാണ് ഉപയോഗിച്ചത്. ഇപ്പോഴിതാ സര്‍ക്കാരും സുപ്രീം കോടതിയും വീണ്ടും ഇടഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെ നിയമനവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരുമായി സുപ്രീം കോടതി ഇടഞ്ഞിരിക്കുന്നത്. സുപ്രീം കോടതി നല്‍കിയ പേര് പ്രകാരമാണ് ഇന്ദു മല്‍ഹോത്രയെ ചീഫ് ജസ്റ്റിസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനച്ചത് തന്നെ. പിന്നെ എങ്ങനെ പ്രശ്‌നം വന്നു എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാവാം. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശത്തെ ഒരവസരത്തിലും സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല എന്നതാണ് സത്യം.

ഇന്ദു മല്‍ഹോത്രയുടെ നിയമനം

ഇന്ദു മല്‍ഹോത്രയുടെ നിയമനം

രാജ്യം ചരിത്ര നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. ബാര്‍ അസോസിയേഷനില്‍ നിന്ന് ഒരു വനിത ആദ്യമായി സുപ്രീം കോടതി ജഡ്ജാവുന്നു എന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. പ്രസിഡന്റ്ഷ്യല്‍ വാറന്റ് അടക്കുള്ളവ സുപ്രീം കോടതി ജഡ്ജാവാന്‍ ഇന്ദു മല്‍ഹോത്രയ്ക്ക് ലഭിച്ചു കഴിഞ്ഞു. രണ്ടു പേരുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇത് തള്ളില്ല എന്ന ഉറപ്പും കൊളീജിയത്തിനുണ്ടായിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് സര്‍ക്കാര്‍ വെട്ടിക്കളഞ്ഞു. ഇതാണ് ഇപ്പോള്‍ പ്രതിസന്ധിയുണ്ടാക്കിയത്. ജസ്റ്റിസ് കെഎം ജോസഫ് 2016 മുതല്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി മരണം ഏര്‍പ്പെടുത്തിയത് തടഞ്ഞതാണ് സര്‍ക്കാരിന് നീരസം വരാന്‍ കാരണമായത്. ഇതിന് ശേഷം ആന്ധ്രപ്രദേശ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ജോസഫിനെ സ്ഥലം മാറ്റിയതും സുപ്രീം കോടതി ജസ്റ്റിസായി സ്ഥാനക്കയറ്റം നല്‍കിയതും സര്‍ക്കാര്‍ തടയുന്നതാണ് കണ്ടത്.

ചീഫ് ജസ്റ്റിസിന് അതൃപ്തി

ചീഫ് ജസ്റ്റിസിന് അതൃപ്തി

സര്‍ക്കാര്‍ ഒരു മാതിരി ചതിയായി പോയി ചെയ്തതെന്ന് ചീഫ് ജസ്റ്റിസിന് അഭിപ്രായമുണ്ട്. കൊളീജിയത്തിന് പുല്ലുവിലയാണ് സര്‍ക്കാര്‍ കല്‍പ്പിച്ചതെന്ന് ദീപക് മിശ്ര പറയുന്നു. ഇത്രയൊക്കെ പറഞ്ഞതില്‍ നിന്ന് കടുത്ത അതൃപ്തിയിലാണ് അദ്ദേഹമെന്നാണ് സൂചന. സര്‍ക്കാരിന്റെ ഇടപെടല്‍ ജുഡീഷ്യറിയില്‍ വര്‍ധിക്കുന്നു എന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നതിനാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് മൗനം തുടരാന്‍ സാധിക്കില്ല. കൊളീജിയം നല്‍കിയ പേരുകള്‍ എന്ത് അടിസ്ഥാനത്തിലാണ് വെട്ടിയതെന്ന് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും. ജസ്റ്റിസ് ജോസഫിനോടുള്ള വ്യക്തി വൈരാഗ്യം ഇക്കാര്യത്തില്‍ തുറന്ന് പ്രകടിപ്പിക്കാനും സര്‍ക്കാരിന് സാധിക്കില്ല. അതുകൊണ്ട് മറ്റെന്തെങ്കിലും കാരണം സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും.

സര്‍ക്കാര്‍ പോരിന്....

സര്‍ക്കാര്‍ പോരിന്....

സുപ്രീം കോടതിയുമായി തുറന്ന യുദ്ധത്തിനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഈ രണ്ടു പേരുകള്‍ അല്ലാതെ മറ്റ് പേരുകള്‍ എന്തുകൊണ്ട് കൊളീജിയം ശുപാര്‍ശ ചെയ്തില്ലെന്ന് സര്‍ക്കാര്‍ ചോദിക്കുന്നു. അതായത് സര്‍ക്കാരിന്റെ അടുപ്പക്കാരുടെ പേരുകള്‍ എന്തുകൊണ്ട് പരിഗണനയ്ക്കായി അയച്ചില്ലെന്നാണ് ഉദ്ദേശിച്ചത്. ഇതിന് പുറമേ നേരത്തെ സുപ്രീം കോടതി അയച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ തടഞ്ഞ് വെക്കുകയും ചെയ്തു. അതേസമയം സര്‍ക്കാര്‍ കൊളീജിയത്തിന്റെ ആദ്യ പട്ടിക പരിഗണിച്ചാല്‍ മാത്രമേ കൂടുതല്‍ പേരുകള്‍ അയക്കൂ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. സീനിയോറിറ്റി വിഷയങ്ങളും സര്‍ക്കാര്‍ ഇക്കാലയളവില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കൊളീജിയം ശുപാര്‍ശ പ്രകാരം ജസ്റ്റിസ് ജോസഫിനെ ജഡ്ജിയായി നിയമിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതോടെ നിയമവ്യവസ്ഥയില്‍ തന്നെ പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്.

ജഡ്ജിമാര്‍ക്കും അനിഷ്ടം

ജഡ്ജിമാര്‍ക്കും അനിഷ്ടം

ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിച്ചതില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ കടുത്ത അതൃപ്തിയിലാണ്. ചീഫ് ജസ്റ്റിസിനെ ഇക്കാര്യം അവര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിനുള്ള അനിഷ്ടം ജഡ്ജിമാരെയും ദീപക് മിശ്ര അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചീഫ് ജസ്റ്റിസിനോട് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്. നിയമവ്യവസ്ഥയില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. കൊളീജിയത്തിലെ മറ്റ് ജഡ്ജിമാരും ഇക്കാര്യത്തില്‍ ആശങ്കയറിയിച്ചിട്ടുണ്ട്. അതേസമയം ജഡ്ജിമാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാരിന് ഈ വിഷയത്തില്‍ മറുപടി നല്‍കുമെന്നും സൂചനയുണ്ട്. ജുഡീഷ്യറിയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു

വീണ്ടും ആവര്‍ത്തിക്കുന്നു.....

വീണ്ടും ആവര്‍ത്തിക്കുന്നു.....

സര്‍ക്കാരിന് നിയമവ്യവസ്ഥയില്‍ കൈകടത്തുക എന്നത് വലിയ പ്രശ്‌നമുള്ള കാര്യമല്ല. നേരത്തെയും നിയമവ്യവസ്ഥയെ താളം തെറ്റിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. 2014ല്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയെ ബിജെപി സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍എം ലോധ അനിഷ്ടം പ്രകടിപ്പിച്ച് നിയമമന്ത്രാലയത്തിന് കത്തെഴുത്തിയിരുന്നു. ഇത്തരം കാര്യങ്ങളെ സുപ്രീം കോടതി ഭാവിയില്‍ അംഗീകരിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഗുജറാത്ത് കലാപത്തില്‍ ബിജെപിക്കെതിരെ പ്രവര്‍ത്തിച്ചതും യുപിഎ സര്‍ക്കാരിന്റെ അടുത്ത ആളുമായതാണ് ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കാന്‍ കാരണം. അതേസമയം സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ നിയമമന്ത്രാലയത്തിന് ചീഫ് ജസ്റ്റിസ് പ്രതിഷേധമറിയിച്ച് കൊണ്ട് കത്തെഴുതുമെന്നാണ് സൂചന.

ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജി! മലയാളിയായ ജസ്റ്റിസ് കെഎം ജോസഫിനെ കേന്ദ്രം തഴഞ്ഞു?ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജി! മലയാളിയായ ജസ്റ്റിസ് കെഎം ജോസഫിനെ കേന്ദ്രം തഴഞ്ഞു?

കോണ്‍ഗ്രസിന്റെ 'കൈ' താമരയ്‌ക്കൊപ്പം!! ഇനി മുതല്‍ ഭായ് ഭായ്!! ചക്മയില്‍ ട്രൈബല്‍ കൗണ്‍സില്‍ ഭരണം!!കോണ്‍ഗ്രസിന്റെ 'കൈ' താമരയ്‌ക്കൊപ്പം!! ഇനി മുതല്‍ ഭായ് ഭായ്!! ചക്മയില്‍ ട്രൈബല്‍ കൗണ്‍സില്‍ ഭരണം!!

English summary
CJI Wasnt Consulted as Govt Unilaterally Segregated Names
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X