Get Updates
Get notified of breaking news, exclusive insights, and must-see stories!

സിജെപി ഡല്‍ഹി സമരം; അക്കാര്യം നടന്നാല്‍ 42 ദിവസം നിരാഹാരം എന്ന് സോനം വാങ്ചുക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ലഡാക്കിലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ അമേരിക്കയില്‍ നിന്ന് സമരത്തിന് എത്തിയിട്ടുണ്ട്. സമാധാനപരമായ സമരമാണ് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുള്ളത്. ആയിരത്തോളം വിദ്യാര്‍ഥികളും മറ്റും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

കുവൈത്ത് സര്‍വീസ് ഇന്‍ഡിഗോ നിര്‍ത്തി; വ്യോമപാത അടച്ചു, ആശ്വാസമായി റിയാദ് എയറുമായുള്ള പുതിയ കരാര്‍
കുവൈത്ത് സര്‍വീസ് ഇന്‍ഡിഗോ നിര്‍ത്തി; വ്യോമപാത അടച്ചു, ആശ്വാസമായി റിയാദ് എയറുമായുള്ള പുതിയ കരാര്‍

അഭിജീത് ദീപ്‌കെ, മറ്റു നേതാക്കള്‍ എന്നിവരെ അറസ്റ്റ് ചെയ്താല്‍ 42 ദിവസം നിരാഹാര സമരം നടത്തുമെന്ന് സോനം വാങ്ചുക്ക് പ്രഖ്യാപിച്ചു. സിജെപിയുടെ പ്രതിഷേധത്തിന് നിരവധി പ്രമുഖര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്‌ഐ, ഐസ തുടങ്ങിയ സംഘടനകളുടെ പിന്തുണയും ലഭിച്ചു. പ്രകാശ് രാജ്, ആനി രാജ എന്നിവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

cjp protest in delhi

ഇന്ന് രാവിലെ 10 മണി മുതലാണ് ജന്തര്‍ മന്ദറില്‍ പ്രതിഷേധം തുടങ്ങിയത്. പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വൈകീട്ട് അഞ്ച് മണി വരെയാണ് സമരത്തിന് സമയം അനുവദിച്ചത്. ലഡാക്കില്‍ നിന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് താന്‍ ജന്തര്‍ മന്ദറില്‍ എത്തുമെന്ന് വാങ് ചുക് എക്‌സില്‍ കുറിച്ചു. പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.

 സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആഭരണം വാങ്ങാന്‍ നല്ല ദിനം, ഗോള്‍ഡ് ലോണ്‍ എടുക്കുന്നവര്‍ അറിയേണ്ടത്
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആഭരണം വാങ്ങാന്‍ നല്ല ദിനം, ഗോള്‍ഡ് ലോണ്‍ എടുക്കുന്നവര്‍ അറിയേണ്ടത്

സിജെപിയുടെ ആദ്യ പ്രത്യക്ഷ സമരമാണിത്. ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് ഇവരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യം നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. മുതിര്‍ന്ന ബിജെപി നേതാവ് കൂടിയാണ് ധര്‍മേന്ദ്ര പ്രധാന്‍. സമരക്കാരുടെ മുന്നില്‍ വഴങ്ങേണ്ടതില്ല എന്ന നിലപാടാണ് സര്‍ക്കാരിന്. അതേസമയം, പരീക്ഷാ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ ഒതുക്കാനാണ് സര്‍ക്കാര്‍ നീക്കം.

സമരക്കാര്‍ക്കെതിരെ പോലീസ് നടപടി എടുത്താല്‍ 42 ദിവസത്തെ നിരാഹാര സമരം തുടങ്ങുമെന്ന് വാങ്ചുക് പറഞ്ഞു. എല്ലാത്തിനും തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തരുത് എന്നാണ് താന്‍ കരുതുന്നത് എന്നും വാങ്ചുക് ഡല്‍ഹി പോലീസിന് മുന്നറിയിപ്പ് നല്‍കി. പ്രധാന പാര്‍ട്ടികള്‍ സമരത്തിന്റെ ഭാഗമാകുന്നില്ല എന്നതും എടുത്തു പറയണം.

സമരം സമാധാനപരമായിരിക്കണം

പ്രതിഷേധത്തിന് പോലീസ് അനുമതി നല്‍കിയതായി അഭിജിത് ദീപ്‌കെ അറിയിച്ചു. കയ്യില്‍ ദേശീയ പതാകയും പുസ്തകങ്ങളും കരുതണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പോലീസുകാര്‍ക്ക് പൂക്കള്‍ നല്‍കി സ്‌നേഹം പ്രകടിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ശമ്പളം അല്‍പ്പം കൂടും; ഡിഎ വര്‍ധിപ്പിച്ച് അസം ബിജെപി സര്‍ക്കാര്‍, കേരളത്തില്‍ എന്തുമാറ്റമാണ് വരിക?
ശമ്പളം അല്‍പ്പം കൂടും; ഡിഎ വര്‍ധിപ്പിച്ച് അസം ബിജെപി സര്‍ക്കാര്‍, കേരളത്തില്‍ എന്തുമാറ്റമാണ് വരിക?

വേനല്‍ച്ചൂട് കണക്കിലെടുത്ത് കരുതല്‍ വേണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളം, തൊപ്പി, സണ്‍സ്‌ക്രീന്‍ എന്നിവ കരുതാന്‍ ആവശ്യപ്പെട്ടു. അക്രമം നടത്തുന്നവരെ പോലീസിനെ അറിയിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു. ജന്ദര്‍ മന്തറിലും വിമാനത്താവളത്തിലും പോലീസ് സുരക്ഷ ശക്തമാക്കി. പ്രതിഷേധസ്ഥലത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+