സിജെപി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യം ഉണ്ട്, മനസിലായത് ഡൽഹി പ്രക്ഷോഭത്തിനിടെ';സോനം വാങ്ചുക്

ഡൽഹി: കോക്രോച്ച് ജനത പാർട്ടി സ്ഥാപകർ വിശുദ്ധരല്ലന്നും അവർക്ക് രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നും ആക്ടിവിസ്റ്റ് സോനം വാങ്ചുക്. യുവാക്കൾ രാഷ്ട്രീയത്തിലിറങ്ങി സ്വന്തം പാർട്ടി രൂപീകരിക്കുന്നതിൽ യാതൊരു തെറ്റും ഇല്ലെന്നും വാങ്ചുക് പറഞ്ഞു.

ഡൽഹി ജന്തർ മന്തറിൽ നടന്ന സിജെപി സമരത്തിനിടെ സസൂക്ഷ്മം നിരീക്ഷപ്പോഴാണ് അവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് താൻ മനസിലാക്കിയത്. അല്ലാതെ അവർ തന്നോട് അക്കാര്യം തുറന്ന് പറഞ്ഞിട്ടില്ല', പ്രകാർ ഗുപ്തയുമായി നടന്ന പോഡ്കാസ്റ്റിൽ വാങ്ചുക് പറഞ്ഞു. സിജെപിക്കാർ വിശുദ്ധരല്ല, അതേസമയം യുവാക്കൾക്ക് രാഷ്ട്രീയ അഭിനിവേശം ഉണ്ടാകുന്നത് വളരെ സ്വാഭാവികമായ കാര്യമാണെന്നും വാങ്ചുക് പറഞ്ഞു. അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ അവർ നയിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ നിഷ്പക്ഷതയെ ബാധിക്കരുതെന്ന് വാങ്ചുക് കൂട്ടിച്ചേർത്തു.

sonam-9548

അവർക്ക് ഭാവിയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കാം. എന്നാൽ ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ ആ ലക്ഷ്യവുമായി കൂട്ടിക്കെട്ടരുത്. താൻ ഇക്കാര്യം അവരോട് പലതവണയായി പറഞ്ഞിട്ടുണ്ട്. സി ജെ പി ഒരിക്കലും ബി ജെ പിയുടേയോ കോണ്‍ഗ്രസിൻ്റേയോ ആം ആദ്മിയുടേയോ ഭാഗമാകരുത്. ഒരു രാഷ്ട്രീയ പാർട്ടിയും ഭാഗമാകാതെ നിഷ്പക്ഷരായി, രാഷ്ട്രീയം ഇല്ലാതെ പ്രവർത്തിക്കണം. അവർ ഒരു സമ്മർദ്ദ ശക്തിയായി ഇവിടെ നിലകൊള്ളണം', വാങ്ചുക് പറഞ്ഞു.

വിദ്യാർത്ഥികളുടെ പ്രക്ഷോഭം എന്ന നിലയിൽ ജന്തർ മന്തർ പ്രതിഷേധം നിലനിർത്തിക്കൊണ്ടുപോകാൻ സി ജെ പിക്ക് സാധിച്ചുവെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. യുവനേതാക്കൾ പൊതുവിഷയങ്ങൾ ഏറ്റെടുക്കുന്നതും അതിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും നല്ലൊരു മാറ്റമായി തന്നെയാണ് താൻ കാണുന്നത്', വാങ്ചുക് പറഞ്ഞു. മുൻപ് അഭിജിത് ദീപ്കെ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചത് കാര്യമാക്കേണ്ടതില്ലെന്നും അതൊരു തെറ്റായ കാര്യമല്ലെന്നും വാങ്ചുക് കൂട്ടിച്ചേർത്തു.

സോനം വാങ്ചുക് സി ജെ പി സമരത്തിൻ്റെ ഭാഗമായി നിരാഹാര സമരം അനുഷ്ഠിച്ചതിന് പിന്നാലെയാണ് ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ ഏറിയത്. ഏകദേശം 26 ദിവസത്തോളമാണ് വാങ്ചുക് നിരാഹാരമിരുന്നത്. പിന്നീട് കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യത്തിൽ വാങ്ചുക് സമരം അവസാനിപ്പിച്ചു. വിവിധ വിഷയങ്ങളിൽ സർക്കാരുമായി നടത്തിയ ദീർഘനാളത്തെ ചർച്ചകൾക്കും,രാജ്യത്ത് ഉണ്ടാകാൻ സാധ്യതയുള്ള അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനുമാണ് സമരം അവസാനിപ്പിച്ചതെന്നാണ് വാങ്ചുക് പിന്നീട് വിശദീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+