സിജെപി തരംഗത്തില്‍ പിന്നിലായി കോണ്‍ഗ്രസും രാഹുലും; ഇന്‍സ്റ്റാഗ്രാം എന്‍ഗേജ്‌മെന്റില്‍ മുന്നില്‍ പാറ്റകള്‍!

ഇന്‍സ്റ്റാഗ്രാമിലെ എന്‍ഗേജ്‌മെന്റില്‍ വമ്പന്‍ മുന്നേറ്റവുമായി സിജെപി. ഡാറ്റാ ബീയിംഗ്സ് നടത്തിയ വിശകലനമനുസരിച്ച്, ഒക്ടോബര്‍ മാസത്തിലെ രണ്ടാഴ്ചയില്‍ ഇന്‍സ്റ്റാഗ്രാമിലെ എന്‍ഗേജ്‌മെന്റില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി ഒന്നാമതെത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പിന്തള്ളിയാണ് സി ജെ പി ഈ നേട്ടം കൈവരിച്ചത്.

ഒക്ടോബര്‍ 10 മുതല്‍ 16 വരെയുള്ള കാലയളവില്‍, നിരീക്ഷിക്കപ്പെട്ട 10 രാഷ്ട്രീയ പാര്‍ട്ടികളിലും നേതാക്കളിലുമായി ആകെ നടന്ന എന്‍ഗേജ്‌മെന്റിന്റെ 25 ശതമാനവും അതായത് 21.7 ദശലക്ഷം എന്‍ഗേജ്മെന്റുകള്‍ സി ജെ പി നേടി. 20.5 ദശലക്ഷം എന്‍ഗേജ്മെന്റുകളുമായി (23%) കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. 14.6 ദശലക്ഷം എന്‍ഗേജ്മെന്റുകളുമായി (17%) രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്തെത്തി.

CJP Instagram

എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ഡാറ്റാ ബീയിംഗ്സ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. പ്രതിവാര റാങ്കിംഗില്‍ ഉള്‍പ്പെടുത്തിയ 10 അക്കൗണ്ടുകളിലായി ആകെ 87.8 ദശലക്ഷം എന്‍ഗേജ്മെന്റുകളാണ് ഈ വിശകലനത്തില്‍ പരിഗണിച്ചത്. 21.7 ദശലക്ഷം എന്‍ഗേജ്മെന്റുകള്‍ നേടിയ സി ജെ പി, കോണ്‍ഗ്രസിനേക്കാള്‍ 1.2 ദശലക്ഷം എന്‍ഗേജ്മെന്റുകള്‍ അധികം നേടിയാണ് മുന്നിലെത്തിയത്.

ആകെ എന്‍ഗേജ്മെന്റുകളില്‍ സി ജെ പിക്കുള്ള വിഹിതം കോണ്‍ഗ്രസിന്റേതിനേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്. 7.4 ദശലക്ഷം എന്‍ഗേജ്മെന്റുകളുമായി യൂത്ത് കോണ്‍ഗ്രസ് നാലാം സ്ഥാനത്തെത്തി. അഞ്ച് ദശലക്ഷം എന്‍ഗേജ്മെന്റുകള്‍ നേടിയ ബി ജെ പി ആണ് തൊട്ടുപിന്നില്‍. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ഐ 1.8 ദശലക്ഷം എന്‍ഗേജ്മെന്റുകള്‍ നേടി.

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ 1.4 ദശലക്ഷം എന്‍ഗേജ്മെന്റുകളും നേടി. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് 1.2 ദശലക്ഷം എന്‍ഗേജ്മെന്റുകളുമായി തൊട്ടുപിന്നിലുണ്ട്. 800,000 എന്‍ഗേജ്മെന്റുകളോടെ ആം ആദ്മി പാര്‍ട്ടിയും ഈ പട്ടികയില്‍ ഇടംപിടിച്ചു. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിലും സിജെപിയാണ് മുന്നില്‍.

നിലവില്‍ 25 മില്യണ്‍ ഫോളോവേഴ്‌സാണ് സിജെപിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 15.9 മില്യണ്‍ ഫോളോവേഴ്‌സും മൂന്നാം സ്ഥാനത്തുള്ള ബിജെപിക്ക് 10 മില്യണ്‍ ഫോളോവേഴ്‌സുമാണ് ഉള്ളത്. ആം ആദ്മി പാര്‍ട്ടി 1.9 മില്യണ്‍ ഫോളോവേഴ്‌സ്, ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് 0.5 മില്യണ്‍ ഫോളോവേഴ്‌സ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെ മറ്റ് പാര്‍ട്ടികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma