സിജെപി നേതാവ് അശുതോഷ് രംഗ കസ്റ്റഡിയില്‍; 'സത്യം പുറത്തറിയുമെന്ന് ബിജെപിക്ക് ഭയം'

കൊക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സഹ കണ്‍വീനര്‍ അശുതോഷ് രംഗയെ കസ്റ്റഡിയില്‍ എടുത്ത് അസം പോലീസ്. നിരവധി സിജെപി പ്രവര്‍ത്തകരെയും പോലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. സംഘടനയുടെ യോഗം ചേരാനിരിക്കെയാണ് പോലീസ് നടപടി. അസം സെക്രട്ടേറിയറ്റിന് അടുത്താണ് യോഗം തീരുമാനിച്ചിരുന്നത്. അസമിലെ ബിജെപി സര്‍ക്കാര്‍ തങ്ങളെ ഭയക്കുന്നു എന്ന് സിജെപി വിമര്‍ശിച്ചു.

അശുതോഷ് രംഗയ്ക്ക് പുറമെ അങ്കിത് ഭരദ്വാജ്, പ്രേം ആകാശ് എന്നീ നേതാക്കളെയും സിജെപിയുടെ അസമിലെ പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ഗുവാഹത്തിയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്ന് അഭിജീത് ദീപ്‌കെ അറിയിച്ചു. ഗുവാഹത്തിയില്‍ യോഗം ചേരാന്‍ അനുവദിക്കില്ല എന്ന് പോലീസ് ഇന്ന് രാവിലെ അറിയിച്ചിരുന്നു.

CJP Ashutosh Ranga Detained In Assam-

സിജെപിയുടെ യോഗത്തില്‍ 300 പ്രവര്‍ത്തകര്‍ വരെ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ സെക്രട്ടേറിയറ്റിന് അടുത്തുള്ള സ്ഥലത്തേക്ക് സിജെപി പ്രവര്‍ത്തകര്‍ എത്തുന്നത് പോലീസ് തടഞ്ഞു. യോഗസ്ഥലത്ത് എത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും ബലമായി ബസില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. സമാധാനപരമായി ഒത്തുചേരാനുള്ള അവകാശമാണ് ചോദ്യം ചെയ്തിരിക്കുന്നത് എന്ന് സിജെപി നേതാക്കള്‍ പറയുന്നു.

അസമില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ സിജെപി ആലോചിക്കുന്നുണ്ട്. അഖില്‍ ഗൊഗോയ് നേതൃത്വം നല്‍കുന്ന റയ്‌ജോര്‍ ദള്‍ നേതാക്കളും സിജെപി നേതാക്കളും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. അസമിലെ സിജെപിയുടെ പ്രവര്‍ത്തനങ്ങള്‍, പ്രളയ സാഹചര്യം എന്നിവയെല്ലാം വിഷയമായി. ബിജെപി വിരുദ്ധ രാഷ്ട്രീയ നേതാക്കളെയും പ്രമുഖരായ വ്യക്തികളെയും നേരില്‍ കണ്ട് അഭിപ്രായം സ്വരൂപിക്കുകയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിജെപി.

അസമിലെ സ്‌കൂളുകളിലെ സാഹചര്യം തങ്ങള്‍ ലോകത്തെ അറിയിക്കുമെന്ന ഭയം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കുണ്ട് എന്ന് രംഗ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ യഥാര്‍ഥ സാഹചര്യം എല്ലാവരും അറിയുമോ എന്ന ആശങ്കയിലാണ് ബിജെപിയും മുഖ്യമന്ത്രിയും. പാവപ്പെട്ടവരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ നടപടി എല്ലാവരും അറിയുമോ എന്നാണ് മുഖ്യമന്ത്രിയുടെ ഭയം എന്നും രംഗ പറയുന്നു. ഭൂമിയും വെള്ളവും വനവും കോര്‍പറേറ്റുകള്‍ക്ക് നല്‍കുകയാണ് ഹിമന്ത സര്‍ക്കാര്‍ ചെയ്യുന്നതെന്നും രംഗ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma