കരുത്തറിയിച്ച് വീണ്ടും സിജെപി; മുംബൈയില്‍ വന്‍ ജനാവലി; ' ഗോ ഗ്യാനു ഗോ' പ്ലക്കാര്‍ഡുകള്‍

മുംബൈയില്‍ സിജെപി നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സിജെപി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഗ്രൗണ്ടില്‍ പ്രതിഷേധിക്കുന്നത്. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിനായി എത്തിയിരിക്കുന്നത്. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇതേ ആവശ്യമുന്നയിച്ച് ഡല്‍ഹിയില്‍ സിപിഎം, ആം ആദ്മി നേതൃത്വത്തില്‍ സമരം നടക്കുന്നുണ്ട്. ഡല്‍ഹിയിലെ ജന്തര്‍ മന്തറിന് സമീപം എസ്എഫ്‌ഐ, ഡിൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് മുംബൈയില്‍ സിജെപിയും ശക്തമായ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

CJP Mumbai Protest

അതേസമയം പ്രധാനപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് സമരക്കാര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ വീണ്ടും തെരുവിലിറങ്ങേണ്ടി വന്നതെന്ന് അഭിജീത് ദീപ്‌കെ ആരോപിച്ചു. മുംബൈയിലേക്ക് താന്‍ എത്തുന്നത് തടയാനാണ് പൊലീസ് ശ്രമിച്ചത് എന്നും ദീപ്‌കെ പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പിന്നോട്ടില്ല എന്നും ദീപ്‌കെ വ്യക്തമാക്കി.

'മഹാത്മാഗാന്ധിയെപ്പോലുള്ള വ്യക്തിത്വങ്ങള്‍ ഒരിക്കലും മരിക്കുന്നില്ല. വെടിയുണ്ടകള്‍ കൊണ്ട് ഗാന്ധിയെ ഇല്ലാതാക്കാമെന്ന് അവര്‍ കരുതി. എന്നാല്‍ ഗാന്ധി ഒരിക്കലും മരിക്കുന്നില്ല. ഇവിടെയുള്ള ഓരോരുത്തരും ഗാന്ധിയാണ്. ഗോഡ്സെമാര്‍ വരികയും പോവുകയും ചെയ്യും,' ദിപ്‌കെ പറഞ്ഞു. ഗാന്ധിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് ധരിച്ചാണ് സിജെപി നേതാക്കള്‍ ഇന്ന് സമരവേദിയില്‍ എത്തിയത്.

അതിനിടെ സിജെപി പ്രതിഷേധത്തിന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ പിന്തുണ പ്രഖ്യാപിക്കുകയും, സമരത്തില്‍ പങ്കുചേരാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ വോട്ടും ശബ്ദവും കവര്‍ന്നെടുത്തുവെന്ന് ആരോപിച്ച അദ്ദേഹം, ഈ സമരം രാഷ്ട്രീയത്തിനപ്പുറം ജനാധിപത്യത്തിനും വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി.

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡ് ഗായകനും ഗാനരചയിതാവുമായ വിശാല്‍ ദദ്ലാനിയും നടന്‍ നസീറുദ്ദീന്‍ ഷായും മുംബൈയിലെ ശിവാജി പാര്‍ക്കിലെത്തിയിട്ടുണ്ട്. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും, മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ത്രിവര്‍ണ്ണ പതാകകളുമേന്തിയ യുവാക്കള്‍ മുംബൈ ലക്ഷ്യമാക്കി ഉച്ചയോടെ തന്നെ എത്തി തുടങ്ങിയിരുന്നു.

ശിവസേനയുടെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെയും പരമ്പരാഗത ശക്തികേന്ദ്രമായ ഈ പ്രദേശത്ത് വന്‍തോതില്‍ പൊലീസിനെയും മറ്റ് സുരക്ഷാ സേനകളെയും വിന്യസിച്ചിരുന്നു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം മുംബൈയിലെ പ്രതിഷേധത്തിന് രാജ്യത്തുടനീളമുള്ള ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. 'ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി കഴിഞ്ഞ തവണ രാജ്യത്തെ യുവാക്കളും പുതിയ തലമുറയും ഒന്നടങ്കം രംഗത്തിറങ്ങിയിരുന്നു. ഇത്തവണ രാജ്യദ്രോഹിയായ ഗ്യാനേഷ് കുമാറിന്റെ കാര്യത്തിലും അതുതന്നെ സംഭവിക്കാന്‍ പോകുന്നു,' അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാര്‍ രാജിവെച്ച് ക്രിമിനല്‍ നടപടികള്‍ നേരിടുക, ആരുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് വെളിപ്പെടുത്തുക, എസ്‌ഐആര്‍ നടപടികള്‍ മരവിപ്പിക്കുക, 2025 ജനുവരിയിലെ വോട്ടര്‍ പട്ടിക പുനഃസ്ഥാപിക്കുക, സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുക. 2023-ലെ നിയമന നിയമം റദ്ദാക്കുകയും, സിവില്‍ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ സുതാര്യമായ ഒരു നിയമം കൊണ്ടുവരികയും ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സിജെപി സമരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma