സിജെപി സമരം നാളെ; തടയാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, നിയന്ത്രിക്കുമെന്ന് പോലീസ്

ഡല്‍ഹി കൊണോട്ട് പ്ലേസ് സെന്‍ട്രല്‍ പാര്‍ക്കില്‍ സിജെപി നാളെ നടത്തുന്ന സമരം തടയാന്‍ വിസമ്മതിച്ച് ഹൈക്കോടതി. അഭിജീത് ദീപ്‌കെ പ്രഖ്യാപിച്ച സിജെപി സമരം തടയണം എന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉല്‍സവ സീസണില്‍ സമരം കാരണം കച്ചവടം മുടങ്ങുന്നത് വലിയ നഷ്ടമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

എന്നാല്‍ ഒക്ടോബര്‍ 16ന് നടക്കുന്ന സമരം തടയാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ക്രമസമാധാനം ഉറപ്പ് വരുത്തുമെന്നും സിജെപിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുമെന്നും ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. ഈ ഉറപ്പ് സ്വീകരിച്ച ശേഷമാണ് കോടതി സമരം തടയേണ്ടതില്ലെന്ന് തീരുമാനിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിന്‍ വസുദേവ് സാംബ്രി, ജസ്റ്റിസ് സഞ്ജയ് ശര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം.

cjp protest delhi hc refuses to block

സിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു. പരാതിക്കാരന്റെ ആശങ്ക പരിഹരിക്കുമെന്നും വ്യക്തമാക്കി. സിജെപിയുടെ സമരം തടയാന്‍ പ്രത്യേക നിര്‍ദേശം നല്‍കണം എന്ന പരാതിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രത്യേക നിര്‍ദേശത്തിന്റെ ആവശ്യമില്ലെന്നും ഉത്തരവ് ഇറക്കിയതാണെന്നും കോടതി വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് സിജെപി കൊണോട്ട് പ്ലേസില്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇന്ന് രാവിലെ കോടതി ഹര്‍ജി പരിഗണിച്ചു. അടിയന്തരമായി പരിഗണിക്കണം എന്ന പരാതിക്കാരന്റെ ആവശ്യം കണക്കിലെടുത്താണ് ഉച്ചയ്ക്ക് ശേഷം കോടതി വാദം കേട്ടത്. സിജെപിയുടെ സമരം തടയേണ്ടതില്ല എന്ന കോടതിയുടെ തീരുമാനം അഭിജിത് ദീപ്‌കെക്കും സഹപ്രവര്‍ത്തകര്‍ക്കുംം ആശ്വാസമാണ്.

സിജെപിയുടെ പ്രധാന നേതാക്കളായ അശുതോഷ് രംഗയും സൗരവ് ദാസും ജയിലിലാണ്. ഈ വേളയിലാണ് അഭിജിത് ദീപ്‌കെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ രാജ്യസ്‌നേഹികളും ദേശീയ പതാക ഉയര്‍ത്തി വെള്ളിയാഴ്ച കൊണോട്ട് പ്ലേസില്‍ ഒത്തുചേരണം എന്നാണ് അഭിജിത് ദീപ്‌കെയുടെ ആഹ്വാനം. ദേശീയ പതാക ഉയര്‍ത്തിയതിനാണ് രംഗയെയും ദാസിനെയും ജയിലില്‍ അടച്ചത് എന്നും അദ്ദേഹം പറയുന്നു.

ദാസും രംഗയും നിലവില്‍ തിഹാര്‍ ജയിലിലാണ്. ദേശീയ പതാക ഉയര്‍ത്തി ജന്തര്‍ മന്തറിലെത്താന്‍ ശ്രമിച്ചതാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ കാരണം. ജന്തര്‍ മന്തറില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. അതേസമയം, സിജെപിക്ക് പിന്നാലെ ഇന്ത്യ സഖ്യവും സമരം പ്രഖ്യാപിച്ചതിനാല്‍ വരുംദിവസങ്ങളിലും ഡല്‍ഹി പ്രക്ഷുബ്ദമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma