മോദിക്ക് ഭയമാണോ? ത്രിവര്‍ണ പതാകയെ എന്തിന് തടയുന്നു എന്ന് അഭിജിത് ദീപ്‌കെ, സമരവുമായി മുന്നോട്ട്

സമരവേദി അടച്ച ഡല്‍ഹി പോലീസിന്റെ നടപടിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട് സിജെപി അധ്യക്ഷന്‍ അഭിജിത് ദീപ്‌കെയും രത്‌ന സിങും. ത്രിവര്‍ണ പതാക പിടിച്ച് വരുന്നതില്‍ മോദിക്ക് ഭയമാണോ എന്ന് അദ്ദേഹം ചോദിച്ചു. സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ഗാന്ധിജിയെയും അംബേദ്കറെയുമാണ് തങ്ങള്‍ പിന്തുടരുന്നത് എന്നും ദീപ്‌കെ പറഞ്ഞു.

വെള്ളിയാഴ്ച ദേശീയ പതാക പിടിച്ച് സമരം ചെയ്യുമെന്ന് സിജെപി മാധ്യമങ്ങളെ അറിയിച്ചിരുന്നു. സമരം തടയണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതിന് പിന്നാലെ സമരം നിശ്ചയിച്ച കൊണോട്ട് പ്ലേസിലെ ഫ്രീഡം പാര്‍ക്ക് ഡല്‍ഹി പോലീസ് അടച്ചു. ഡല്‍ഹിയില്‍ വ്യാപകമായി പോലീസിനെ വിന്യസിക്കുകയും സമരത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.

CJP Abhijeet Dipke

ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ചയിലെ സമരം നടക്കുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. തുടര്‍ന്നാണ് അഭിജിത് ദീപ്‌കെയും രത്‌ന സിങും മാധ്യമങ്ങളെ കണ്ടതും സമാധാനപരമായ സമരവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചത്. ഇതോടെ വെള്ളിയാഴ്ച കൂടുതല്‍ സംഘര്‍ഷ സാഹചര്യം ഡല്‍ഹിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പോലീസ് സമരക്കാരെ തടയാന്‍ എല്ലാ നടപടികളും രാത്രി മുതല്‍ സ്വീകരിക്കുകയാണ്.

ഡല്‍ഹിയില്‍ സുരക്ഷ കൂട്ടി, 6000 പോലീസുകാരെ വിന്യസിച്ചു

6000 പോലീസുകാരെയാണ് ഡല്‍ഹിയിലെ സിജെപി സമരവേദിയോട് ചേര്‍ന്ന ഭാഗത്ത് വിന്യസിച്ചിട്ടുള്ളത്. മറ്റു ജില്ലകളില്‍ നിന്ന് 5000 പോലീസുകാരെ എത്തിച്ചു. രാജീവ് ചൗക്ക്, കൊണോട്ട് പ്ലേസ് മാര്‍ക്കറ്റ്, സെന്‍ട്രല്‍ പാര്‍ക്ക്, മെട്രോ സ്‌റ്റേഷനുകളുടെ സമീപ പ്രദേശങ്ങള്‍, ജന്തര്‍ മന്തര്‍, പാലിക ബസാര്‍ എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു.

ചൊവ്വാഴ്ച സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് രംഗയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ത്രിവര്‍ണ പതാകയുമായി സമരം ചെയ്തപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ തിഹാര്‍ ജയിലിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ് അഭിജിത് ദീപ്‌കെ വെള്ളിയാഴ്ച സമരം പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ വിദ്യാര്‍ഥി സംഘടനകളും എഎപി നേതാക്കളും സമരത്തിന്റെ ഭാഗമാകും.

സിജെപി സമരത്തില്‍ മാര്‍ച്ച് നടത്താന്‍ അനുമതിയില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. എന്നാല്‍ കുറച്ച് പേര്‍ക്ക് മാത്രം പ്രതിഷേധിക്കാമെന്നും പോലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് വ്യാപകമായി പോലീസുകാരെ വിന്യസിച്ചത്. 220 കമ്പനി സിഎപിഎഫ് സൈനികരെയും വിന്യസിച്ചു. ഓരോ ഷിഫ്റ്റിലും 30 കമ്പനി സൈനികര്‍ വീതമുണ്ടാകുമെന്നും പോലീസ് അറിയിച്ചു. എല്ലായിടത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. സിസിടിവി നിരീക്ഷണം ശകതമാക്കി. സമര നേതാക്കളെ രാത്രി അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma