സിജെപി സമരം: നാളെ ഡൽഹിയിലേക്കുളള ട്രെയിനുകൾ റദ്ദാക്കി, മെട്രോയും പൂട്ടും, 10 ഡിറ്റെൻഷൻ സെന്ററുകൾ

ഒക്‌ടോബര്‍ 10 ശനിയാഴ്ച ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സിജെപി ആഹ്വാനം ചെയ്തിരിക്കുന്ന സമരം തടയാന്‍ എല്ലാ വഴികളും തേടി സര്‍ക്കാര്‍. ഉത്തര്‍ പ്രദേശും മധ്യപ്രദേശും ഗുജറാത്തും അടക്കമുളള സംസ്ഥാനങ്ങളില്‍ സിജെപിയുടേയും എസ്എഫ്‌ഐയുടേയും അടക്കം നേതാക്കളെ പോലീസ് വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. നാളെ നടക്കാനിരിക്കുന്ന സമരത്തില്‍ പങ്കെടുക്കരുതെന്ന് ഡല്‍ഹി പോലീസ് തന്നെ നേരിട്ട് യുവാക്കളോടും വിദ്യാര്‍ത്ഥികളോടും നിര്‍ദേശിക്കുന്നതായുളള ആരോപണങ്ങളും ഉയരുന്നുണ്ട്.

അതിനിടെ ഡല്‍ഹിക്ക് പുറത്ത് നിന്ന് ജന്തര്‍ മന്തറിലേക്ക് എത്താനുളള എല്ലാ വഴികളും അടക്കാനുളള നീക്കത്തിലുമാണ് ഡല്‍ഹി പോലീസ്. നാളെ ഡല്‍ഹിയിലേക്കും ഹസ്രത് നിസ്സാമുദ്ദീന്‍ സ്‌റ്റേഷനിലേക്കുമുളള എല്ലാ ട്രെയിനുകളും ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി. നാളെ രാവിലെ 4 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഡല്‍ഹിയിലേക്ക് വരികയും ഡല്‍ഹിയില്‍ നിന്ന് പോകുന്നതുമായ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

സിജെപി സമരം കാരണം യാത്രക്കാര്‍ക്കുളള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നതെന്ന് വ്യാഴാഴ്ച അയ്യായിരത്തോളം യാത്രക്കാര്‍ക്ക് ട്രെയിനുകള്‍ കിട്ടാത്ത അവസ്ഥ വന്നു എന്നുമാണ് റെയില്‍വേ വിശദീകരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം കാരണം നാളെ ന്യൂ ഡല്‍ഹി, ഹസ്രത് നിസ്സാമ്മുദ്ദീന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വലിയ തിരക്ക് അനുഭവപ്പെടാനുളള സാധ്യത ഉണ്ടെന്നാണ് ഇന്റലിജന്‍സ്, ട്രാഫിക് വിഭാഗങ്ങളില്‍ നിന്നുളള വിവരമെന്നും അതിനാല്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് എല്ലാ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കുന്നു എന്നാണ് റെയില്‍വേ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നത്.

CJP

ഇത് കൂടാതെ ഡല്‍ഹിയിലെ എല്ലാ മെട്രോ സ്‌റ്റേഷനുകളും അടച്ചിട്ടേക്കും. ഇന്ന് രാത്രി മുതല്‍ മെട്രോ സ്‌റ്റേഷനുകളുടെ ഗേറ്റുകള്‍ അടച്ചിടാനാണ് ഡിഎംആര്‍സിക്ക് ഡല്‍ഹി പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാത്രി 9 മണി മുതല്‍ പത്താം തിയ്യതി കാര്യങ്ങള്‍ ശാന്തമാകുന്നത് വരെ നിയന്ത്രണം തുടരാനാണ് ജോയിന്റ് കമ്മീഷണര്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുളള സിജെപി-ഐസ സംയുക്ത പ്രക്ഷോഭത്തിന് ഡല്‍ഹി പോലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മാത്രമല്ല പ്രദേശത്ത് ബിഎന്‍എസ്എസ് പ്രകാരം 163 പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹി പോലീസിനെ കൂടാതെ 221 സിഎപിഎഫ് കമ്പനികളിലായി 23000 പേരെയും സമരക്കാരെ നേരിടാനായി നിയോഗിച്ചിട്ടുണ്ട്. സ്ത്രീകള്‍ മാത്രമുളള 5 പാരാ മിലിറ്ററി കമ്പനികളേയും വിന്യസിക്കും.

ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാല്‍ സ്റ്റേഡിയം എന്നിവ കൂടാതെ നരേല, ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളിലുമായി പത്തോളം ഡിറ്റെന്‍ഷന്‍ സെന്ററുകളും സമരക്കാരെ കസ്റ്റഡിയിലെടുത്ത് മാറ്റാനായി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ശനമായ പരിശോധനകളാണ് പോലീസ് നടത്തുന്നത്. സമരത്തിനെത്തുന്ന ആള്‍ക്കൂട്ടത്തെ അതിര്‍ത്തിയില്‍ വെച്ച് തന്നെ തടയാനാണ് ഡല്‍ഹി പോലീസിന്റെ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma