യുവാക്കളെ തടയാന്‍ ആര്‍ക്കും കഴിയില്ല..; ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍

ട്രെയിനുകള്‍ റദ്ദാക്കുന്നത് കൊണ്ട് മാത്രം ഇന്ത്യയിലെ യുവാക്കളെ തടയാനാവില്ലെന്ന് കേന്ദ്രമന്ത്രിയും എന്‍ഡിഎ ഘടകകക്ഷിയായ എല്‍ജെപി നേതാവുമായ ചിരാഗ് പാസ്വാന്‍. ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന്റെ പേരില്‍ വ്യാപകമായി ട്രെയിനുകള്‍ റദ്ദാക്കുകയും മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡല്‍ഹി പോലുള്ള നഗരത്തിന്റെ പ്രവര്‍ത്തനം ഇടയ്ക്കിടെ സ്തംഭിപ്പിക്കുന്നത് ശരിയല്ലെന്നും പാസ്വാന്‍ അഭിപ്രായപ്പെട്ടു.

'ഇവര്‍ ഇന്ത്യയിലെ യുവാക്കളാണ്. ആര്‍ക്കും ഇവരെ തടയാനാവില്ല. തെറ്റായ പ്രചാരണങ്ങള്‍ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എത്ര ട്രെയിനുകള്‍ തടയാനാകും? എത്രത്തോളം ഗതാഗത ബന്ധങ്ങള്‍ തടസ്സപ്പെടുത്താനാകും? എത്ര റോഡുകള്‍ സ്തംഭിപ്പിക്കാനാകും?' - പാസ്വാന്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയും രാഷ്ട്രീയം കളിക്കുകയും ചെയ്യുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

CJP Protest

പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച പാസ്വാന്‍, അവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രശ്‌നപരിഹാരത്തേക്കാള്‍ ഉപരിയായി പ്രതിഷേധങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും പറഞ്ഞു. 'തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്ത നിങ്ങള്‍ (പ്രതിപക്ഷം), ഇപ്പോള്‍ പ്രതിഷേധങ്ങളിലൂടെ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം സമയം ചോദിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നേരില്‍ കാണുകയാണ് വേണ്ടതെന്നും, കൂടിക്കാഴ്ചയ്ക്കായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ആഭ്യന്തര ഭിന്നതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് അറുതി വരുത്തണമെന്ന് ചിരാഗ് പാസ്വാന്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനോടും, പ്രത്യേകിച്ച് കമ്മീഷന്‍ തലവന്‍ ഗ്യാനേഷ് കുമാറിനോടും ആവശ്യപ്പെട്ടിരുന്നു.

'തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ട്. കാരണം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ തന്നെ ജനങ്ങള്‍ക്ക് സംശയം തോന്നുന്നത് ശരിയല്ല. അത്തരം സാഹചര്യങ്ങളില്‍, ജനങ്ങളുടെ മനസ്സില്‍ സംശയങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ നിലപാട് ഉറച്ച രീതിയില്‍ വ്യക്തമാക്കണം,' പാസ്വാന്‍ പറഞ്ഞു.

അതേസമയം നേതാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാനാണ് സിജെപിയുടെ ആഹ്വാനം. പാര്‍ട്ടിയിലെ ഉന്നത നേതൃത്വം കസ്റ്റഡിയിലായ സാഹചര്യത്തില്‍ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ചുമതല അഭിജിദ് ദീപ്‌കെ, അജിങ്ക്യ ഷിന്‍ഡെയെ ഏല്‍പ്പിച്ചിരിക്കുകയാണ്. മറ്റ് നേതാക്കള്‍ മോചിതരാകുന്നത് വരെ സംഘടനയുടെ ചുമതലയുള്ള അജിങ്ക്യ ഷിന്‍ഡെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്ന് ദിപ്‌കെ അറിയിച്ചു.

വിമാനത്തില്‍ നിന്ന് ദിപ്‌കെയെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെയാണ്, ഉന്നത നേതൃത്വത്തിന്റെ അഭാവത്തില്‍ ഷിന്‍ഡെയെ ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള ഈ വീഡിയോ സിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. 'നിങ്ങള്‍ ഈ വീഡിയോ കാണുകയാണെങ്കില്‍, ഞാനും സൗരവ് ദാസും അശുതോഷ് രങ്കയും അറസ്റ്റിലായിരിക്കുന്നു എന്നാണ് അതിനര്‍ത്ഥം. ഞങ്ങളുടെ അഭാവത്തില്‍ അജിങ്ക്യ പ്രതിഷേധത്തിനും സിജെപി പ്രസ്ഥാനത്തിനും നേതൃത്വം നല്‍കും. ദയവായി അദ്ദേഹത്തെ പിന്തുടരുക,' വീഡിയോയില്‍ ദിപ്‌കെ പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കാനായി മുംബൈയില്‍ നിന്ന് തലസ്ഥാനത്തെത്തിയ ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിനുള്ളില്‍ വെച്ച് തന്നെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma