നിങ്ങള്‍ എങ്ങനെ ജെന്‍ സി ആകും? സൗരവ് ദാസിനോടും അശുതോഷിനോടും ഡല്‍ഹി ഹൈക്കോടതി

സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും ജെന്‍ സി തലമുറയില്‍പ്പെട്ടവരല്ല എന്ന് ഡല്‍ഹി ഹൈക്കോടതി. ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ ലംഘിച്ച് ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട്, തങ്ങളുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയതിനെതിരെ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിക് ചിംനി, സൗരവ് ദാസിന് 27 വയസ്സും അശുതോഷ് റാങ്കയ്ക്ക് 32 വയസുമാണെന്ന് കോടതിയെ അറിയിച്ചപ്പോള്‍, 'അപ്പോള്‍ നിങ്ങള്‍ ജെന്‍ സി അല്ല. എന്താണ് ജെന്‍ സി?' എന്ന് കോടതി ചോദിച്ചു. 1997-ന് ശേഷം ജനിച്ചവരെയാണ് ജെന്‍ സി എന്ന് കണക്കാക്കുന്നതെന്ന് അറിയിച്ചപ്പോള്‍ അപ്പോള്‍ അവര്‍ ജെന്‍ സി അല്ല എന്നായിരുന്നു കോടതിയുടെ പ്രതികരണം.

CJP Protest

ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് ആണ് ഹര്‍ജി പരിഗണിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയ ഉത്തരവിനെതിരെ റിവിഷന്‍ പോലുള്ള മറ്റ് നിയമനടപടികള്‍ ലഭ്യമായിരിക്കെ, എന്തിനാണ് ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരം ഹൈക്കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം ഹര്‍ജിക്കാരോട് ചോദിച്ചു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 126, 170 എന്നിവ പ്രകാരമുള്ള കരുതല്‍ നടപടികളുടെ ഭാഗമായി, ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 21 വരെ നീട്ടിക്കൊണ്ട് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഒക്ടോബര്‍ 19-ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു ഹര്‍ജി.

തങ്ങള്‍ക്കെതിരായ ഉത്തരവ് റദ്ദാക്കണമെന്നും, ഉടന്‍ മോചിപ്പിക്കണമെന്നും, കസ്റ്റഡി കാലാവധി നീട്ടുന്നത് തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. തങ്ങളെ തുടര്‍ന്നും തടങ്കലില്‍ വെക്കുന്നത് നിയമവിരുദ്ധമാണെന്നും, അത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്നും അവര്‍ വാദിച്ചു. കസ്റ്റഡി ഉത്തരവ് നിലനില്‍ക്കില്ലെന്ന് ചിമ്‌നി വാദിച്ചു.

എന്നാല്‍, ഈ ഉത്തരവ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണോ എന്നും, ഹര്‍ജിക്കാര്‍ ആദ്യം മറ്റ് നിയമപരമായ പരിഹാരമാര്‍ഗങ്ങള്‍ തേടുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. 'ഇത് നിങ്ങളുടെ രണ്ടാമത്തെ സംഭവമാണ്. നിങ്ങള്‍ നേരത്തെ നല്‍കിയ ഉറപ്പ് ലംഘിച്ച വ്യക്തിയാണ്. അതിനാല്‍, പുനഃപരിശോധനാ ഹര്‍ജി (നല്‍കുക എന്നതാണ് നിങ്ങള്‍ക്ക് അനുയോജ്യമായ മാര്‍ഗം,' എന്ന് കോടതി നിരീക്ഷിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹര്‍ജി നിലനില്‍ക്കുമോ എന്നതും, ഈ ഘട്ടത്തില്‍ അത് പരിഗണിക്കണോ എന്നതും തമ്മിലുള്ള വ്യത്യാസം കോടതി ചൂണ്ടിക്കാട്ടി. അതേ ദിവസം തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഈ വിഷയം വരാനിരിക്കെ, എന്തിനാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു. ഹര്‍ജി പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും മജിസ്‌ട്രേറ്റിന് മുന്നിലുള്ള നടപടികളുടെ ഫലം കാത്തിരുന്ന ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

'ഇന്ന് നിങ്ങളെ മോചിപ്പിച്ചാല്‍ എന്ത് സംഭവിക്കും? ഇതല്ലല്ലോ അന്തിമ വാദം കേള്‍ക്കല്‍. സര്‍ക്കാരിനോട് മറുപടി സമര്‍പ്പിക്കാന്‍ ഞാന്‍ ആവശ്യപ്പെടേണ്ടതുണ്ട്,' എന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാര്‍ രണ്ടാം തവണയും സമാധാനാന്തരീക്ഷം തകര്‍ത്തു എന്ന ആരോപണം നിലനില്‍ക്കെ, കൂടുതല്‍ കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ആവശ്യപ്പെടാന്‍ അധികാരികള്‍ക്ക് അവകാശമില്ലേ എന്ന് കോടതി ചോദിച്ചു.

ഹര്‍ജിക്കാര്‍ നേരത്തെ ബോണ്ടുകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും, പ്രതിഷേധങ്ങള്‍ക്കായി അനുവദിച്ചിരുന്ന സ്ഥലമെന്ന പദവി എടുത്തുമാറ്റിയ ശേഷവും അവര്‍ പ്രതിഷേധ സ്ഥലത്തേക്ക് മടങ്ങിയെത്തിയെന്ന് ജഡ്ജി നിരീക്ഷിച്ചു. അനുവദനീയമായ പ്രതിഷേധ സ്ഥലമെന്ന പദവി എടുത്തുമാറ്റല്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും വിജ്ഞാപനത്തിന് സ്റ്റേ നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മറ്റ് ആളുകള്‍ കൂടി പ്രതിഷേധത്തില്‍ പങ്കുചേരുകയും, അതുവഴി നിരോധനാജ്ഞകള്‍ ലംഘിക്കപ്പെടുകയും ചെയ്‌തേക്കാമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. 'ഇവിടെയുള്ള രണ്ട് ഹര്‍ജിക്കാരാണ് മുന്‍നിരയിലുള്ളത്. നിങ്ങള്‍ ചെന്ന് ഒരു ബാരിക്കേഡ് തകര്‍ക്കുമ്പോള്‍, നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് പത്തോ ഇരുപതോ പേര്‍ കൂടി അതില്‍ പങ്കുചേരാനുള്ള സാധ്യത വളരെ കൂടുതലാണ്,' എന്ന് കോടതി നിരീക്ഷിച്ചു.

സമാധാനപരമായി ആരംഭിച്ച പ്രതിഷേധങ്ങള്‍ പിന്നീട് അക്രമത്തിലേക്കും തീവെപ്പിലേക്കും നയിച്ച മറ്റ് രാജ്യങ്ങളിലെ സംഭവങ്ങളെക്കുറിച്ചും ജഡ്ജി പരാമര്‍ശിച്ചു. അനാവശ്യമായ ഘടകങ്ങള്‍ ഒരു കൂട്ടായ്മയില്‍ ചേരുന്നതും, അത് അലങ്കോലപ്പെടുത്തുന്നതും തടയുന്നതില്‍ പൊലീസിന്റെ അനുമതിക്കുള്ള പ്രാധാന്യവും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹി േെപാലീസിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മയും അഭിഭാഷകന്‍ ആശിഷ് ദീക്ഷിതും ആണ് ഹാജരായത്.

അതേസമയം സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും കുറിച്ചുള്ള ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെ പരിഹസിച്ച് സിജെപി സ്ഥാപക നേതാവ് അഭിജീത് ദീപ്കെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ച് ജെന്‍സി യോഗ്യത നേടിയ രാജ്യത്തെ ഒരേയൊരു വ്യക്തി ഇതാണ് എന്നായിരുന്നു ദീപ്കെ എക്‌സില്‍ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma