സിജെപി സമരം പൊളിക്കാന്‍ പൊലീസ്; ഹോട്ടലുകളില്‍ വ്യാപക പരിശോധന.. നേതാക്കള്‍ നിരീക്ഷണത്തില്‍

സിജെപി ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തില്‍, ഡല്‍ഹിയിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പൊലീസിന്റെ വ്യാപക പരിശോധന. സംശയം തോന്നുന്നവരോട് അവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചറിയുന്നുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും ഡല്‍ഹിയിലെ താമസത്തിന്റെ സ്വഭാവത്തെക്കുറിച്ചും കാലാവധിയെക്കുറിച്ചും ചോദിക്കുകയും ചെയ്തതായി ഹോട്ടലിലെ താമസക്കാരനും രണ്ട് ഹോട്ടല്‍ ജീവനക്കാരും സ്ഥിരീകരിച്ചു. ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ഗസ്റ്റ് ഹൗസുകള്‍, മറ്റ് താല്‍ക്കാലിക താമസസ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് അവിടെ ആരൊക്കെയാണ് താമസിക്കുന്നതെന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങളും സ്ഥിരീകരിക്കുന്നുണ്ട്.

CJP Protest

'ഉദ്യോഗസ്ഥരുടെ സംഘങ്ങള്‍ താമസസ്ഥലങ്ങളില്‍ പ്രവേശിച്ച്, ഉടമകളും മാനേജര്‍മാരും സൂക്ഷിക്കുന്ന രജിസ്റ്ററുകളോ ലോഗുകളോ പരിശോധിക്കുകയും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു,' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചില സന്ദര്‍ഭങ്ങളില്‍, പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സംശയാസ്പദമെന്ന് തോന്നുന്ന അതിഥികളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ട്.

താമസത്തിന്റെ കാലാവധി, പ്രത്യേകിച്ച് ഒക്ടോബര്‍ 8 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലെ താമസം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നു.വലിയ സംഘങ്ങളായി എത്തിയിട്ടുണ്ടോ എന്നത് (പ്രത്യേകിച്ച് 20-നും 30-നും ഇടയില്‍ പ്രായമുള്ളവര്‍), ഡല്‍ഹി സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

'ഒന്നോ രണ്ടോ ദിവസം മുമ്പ് താമസസ്ഥലത്ത് എത്തുകയും വാരാന്ത്യത്തിന് ശേഷം ഉടന്‍ മടങ്ങാന്‍ പദ്ധതിയിടുകയും ചെയ്യുന്നവരോട് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. കാരണം അവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വന്നവരാകാന്‍ സാധ്യതയുണ്ട്,' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായി കണ്ടെത്തുന്നവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് വിസമ്മതിച്ചു.

സമരത്തിലെ ചില നേതാക്കളുടെ സാമൂഹിക പശ്ചാത്തലം കണക്കിലെടുത്ത്, ഹോട്ടലുകള്‍, ബെഡ്-ആന്‍ഡ്-ബ്രേക്ക്ഫാസ്റ്റ് സ്ഥാപനങ്ങള്‍, പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചതായും, അവര്‍ക്ക് ഫോര്‍ സ്റ്റാര്‍, അഞ്ച് സ്റ്റാര്‍ ഹോട്ടലുകളുടെ പട്ടിക നല്‍കിയിട്ടുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. താമസക്കാരനല്ലാത്ത മറ്റൊരാള്‍ ബുക്ക് ചെയ്ത മുറികളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തേക്കാവുന്നവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, സിജെപി, ഇടതുപക്ഷ സംഘടനകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ എന്നിവയിലെ പ്രധാന അംഗങ്ങളെ നിരീക്ഷിക്കാന്‍ സ്‌പെഷ്യല്‍ സെല്‍, ക്രൈം ബ്രാഞ്ച് തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ധ്രുവ് റാഠി, സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ എന്നിവര്‍ എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടെത്തുക എന്നത് സ്‌പെഷ്യല്‍ സെല്‍, ക്രൈം ബ്രാഞ്ച് സംഘങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ്,' അദ്ദേഹം പറഞ്ഞു. ആരാണ് ബസുകള്‍ വാടകയ്ക്കെടുക്കുന്നതെന്നും അവ എവിടേക്കാണ് പോകുന്നതെന്നും മനസ്സിലാക്കാന്‍ ബസ് ഓപ്പറേറ്റര്‍മാരെ നിരീക്ഷിക്കുകയും ബുക്കിംഗുകള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

ഒക്ടോബര്‍ 10-ലെ സമരത്തിന് മുന്നോടിയായി ഡല്‍ഹിയിലേക്കും, പ്രത്യേകിച്ച് ന്യൂഡല്‍ഹിയിലേക്കും ആളുകള്‍ സംഘടിതമായി നീങ്ങുന്നുണ്ടെങ്കില്‍ അവരെ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്ക് എത്തുന്ന വലിയ സംഘങ്ങളെ കണ്ടെത്താനായി റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവള പരിസരത്തും പൊലീസ് പരിശോധന നടത്തുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

'ഞങ്ങള്‍ ആരെയും തടയുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുന്നില്ല. കേവലം അന്വേഷണങ്ങള്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്. സംശയാസ്പദമായ സാഹചര്യത്തിലുള്ള ചിലര്‍ ഡല്‍ഹിയിലെത്തി, ക്രമസമാധാനം ലംഘിക്കുന്ന തരത്തില്‍ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ട്. അവരുടെ വിവരങ്ങള്‍ പരിശോധിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma