ഡല്‍ഹിയില്‍ വീണ്ടും സിജെപി മാര്‍ച്ച്; സെപ്തംബര്‍ 5ന് പോലീസ് ആസ്ഥാനത്തേക്ക്, സമരം ശക്തമാകും

കൊക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) വീണ്ടും സമരത്തിന്. സെപ്തംബര്‍ അഞ്ചിന് ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. നീറ്റ് ഇരകളുടെ കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. ജൂലൈയിലെ സമരത്തില്‍ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായവരുടെ ബന്ധുക്കളും എത്തും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

സ്വര്‍ണം പവന് ഒരു വര്‍ഷത്തിനിടെ കൂടിയത് 45720 രൂപ; 24000 രൂപ കുറയും, ഇങ്ങനെ സംഭവിച്ചാല്‍
സ്വര്‍ണം പവന് ഒരു വര്‍ഷത്തിനിടെ കൂടിയത് 45720 രൂപ; 24000 രൂപ കുറയും, ഇങ്ങനെ സംഭവിച്ചാല്‍

ഇന്ത്യാ ഗേറ്റില്‍ നിന്നാണ് സെപ്തംബര്‍ അഞ്ചിന് മാര്‍ച്ച് ആരംഭിക്കുക. നേരത്തെ സമരം നിര്‍ത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതാണ് സിജെപി വീണ്ടും സമരത്തിലേക്ക് കടക്കാന്‍ കാരണം. പോലീസ് കേസുകള്‍ പിന്‍വലിച്ചില്ലെന്ന് മാത്രമല്ല, നീറ്റ് കാരണം മരിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു.

cjp march in delhi police hq on sep 5

പോലീസ് ആസ്ഥാനത്തേക്കുള്ള മാര്‍ച്ച് സമാധാനപരമായിരിക്കും എന്നാണ് സിജെപി നേതാക്കള്‍ അറിയിച്ചത്. സര്‍ക്കാരിന്റെ വിദ്യഭ്യാസ നയങ്ങളുടെ ഇരകളുടെ കുടുംബങ്ങളാണ് സമരം നയിക്കുക എന്നതാണ് എടുത്തു പറയേണ്ടത്. ജൂലൈയിലെ സമരം പിന്‍വലിക്കുമ്പോള്‍ കേസുകള്‍ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും പറഞ്ഞിരുന്നു. ഇതൊന്നും പാലിക്കപ്പെട്ടില്ല.

ഇറാന് വമ്പന്‍ ലോട്ടറി; യുദ്ധത്തിനിടെ കോടികള്‍ ലഭിക്കാന്‍ വഴിയൊരുങ്ങി, എങ്കിലും പരസഹായം വേണം
ഇറാന് വമ്പന്‍ ലോട്ടറി; യുദ്ധത്തിനിടെ കോടികള്‍ ലഭിക്കാന്‍ വഴിയൊരുങ്ങി, എങ്കിലും പരസഹായം വേണം

അതേസമയം, രാജ്യത്തെ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തണം എന്ന് സിജെപി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രമന്ത്രിമാരുടെ വീടുകള്‍ മോടി പിടിപ്പിക്കുന്നതിന് മാത്രം 92 കോടി രൂപയാണ് ചെലവാക്കിയത്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ശക്തമായിരിക്കെ സര്‍ക്കാര്‍ അനാവശ്യമായ ചെലവുണ്ടാക്കുകയാണെന്ന് കോണ്‍ഗ്രസും എഎപിയും കുറ്റപ്പെടുത്തി.

നിങ്ങളുടെ ആഡംബര വീടുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് അവസാനിപ്പിക്കൂ. സ്‌കൂളുകളുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കൂ എന്നാണ് സിജെപി എക്‌സില്‍ കുറിച്ചത്. 92 കോടി രൂപ എന്നത് 10 അത്യാധുനിക സ്‌കൂളുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന തുകയാണ്. പണം ഇവിടെയുണ്ട്. എന്നാല്‍ അത് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് കാണുന്നില്ലെന്നും സിജെപി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+