കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേദിയില്‍ ഷായും മോദിയും!! എന്നാലും പറയാനുള്ളത് ജാനു പറയും!! ബീഫ് നയത്തിന് രൂക്ഷ വിമര്‍ശനം!!

ബിജെപി നേതൃത്വം ബീഫ് പോലുള്ള തര്‍ക്ക വിഷയങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത് കേരളത്തിലെ സഖ്യകക്ഷികള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ജാനു തുറന്നടിച്ചു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുമുള്ള വേദിയില്‍ ബിജെപിയുടെ ബീഫ് നയത്തിനെതിരെ ആഞ്ഞടിച്ച് ജെആര്‍എസ് നേതാവ് സികെ ജാനു. ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു ജാനുവിന്റെ പ്രതികരണം. ദില്ലിയില്‍ നടന്ന എന്‍ഡിഎ നേതൃയോഗത്തിനിടെയാണ് സംഭവം.

ബിജെപി നേതൃത്വം ബീഫ് പോലുള്ള തര്‍ക്ക വിഷയങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത് കേരളത്തിലെ സഖ്യകക്ഷികള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ജാനു തുറന്നടിച്ചു. മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ പോലും ബീഫ് വിഷയമായെന്നും ജാനു ചൂണ്ടിക്കാട്ടി. ബീഫ് പോലുള്ള വിവാദ വിഷയങ്ങള്‍ ഒഴിവാക്കി ബിജെപി നേതൃത്വം ദളിത്, ആദിവാസി, തൊഴിലാളി പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും ജാനു ആവശ്യപ്പെട്ടു.

ck janu

ദളിതര്‍ക്കും ആദിവാസികള്‍ക്കുമായി ഏര്‍പ്പെടുത്തുന്ന ക്ഷേമ പദ്ധതികള്‍ അവരിലേക്ക് എത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ജാനു ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസാണ് ജാനുവിന്റെ പ്രസംഗം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുഷമസ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജാനുവിന്റെ വിമര്‍ശനം.

ഇതാദ്യമായിട്ടല്ല ജാനു എന്‍ഡിഎ സഖ്യത്തിനെതിരെ ആഞ്ഞടിക്കുന്നത്. സഖ്യത്തില്‍ ചേരുന്ന സമയത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും എന്‍ഡിഎ പാലിച്ചില്ലെന്ന് ജാനു നേരത്തെ പറഞ്ഞിരുന്നു. ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ലെങ്കില്‍ രാഷ്ട്രീയ തീരുമാനം എടുക്കേണ്ടി വരുമെന്ന് ജാനു മുന്നറിയിപ്പ് നല്‍കിയിരുന്നു.

മലപ്പുറം തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശ് പറഞ്ഞതിനെതിരെയാണ് ജാനു രംഗത്തെത്തിയിരിക്കുന്നത്. വിജയിച്ചാല്‍ നല്ല ബീഫ് ലഭ്യമാക്കുമെന്നായിരുന്നു ശ്രീപ്രകാശിന്റെ വാഗ്ദാനം. ശ്രീപ്രകാശിന്റെ വാക്കുകള്‍ ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായിരുന്നു.

English summary
ck janu against bjp on beef issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X