കേരളത്തില്‍ ബീഫ് പ്രചരിപ്പിച്ചത് ഇഎംഎസ് നമ്പൂതിരിപ്പാടോ?
ദില്ലി: ബീഫ് വിവാദത്തില്‍ ആര്‍എസ്എസ് മണ്‍മറഞ്ഞ സിപിഎം നേതാവ് ഇംഎസ്എസ് നമ്പൂതിരിപ്പാടിനെ വലിച്ചിഴക്കുന്നു. തൊഴിലാളിവര്‍ഗ്ഗ വിജയത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ലളിതവും ആദര്‍ശനിഷ്ഠവുമായ സ്വന്തം ജീവിതത്തിലൂടെ മലയാളിക്ക് മാതൃകയായ ഇഎംഎസ് ആണത്രേ കേരളത്തില്‍ ബീഫ് കൊണ്ട് വന്ന് പ്രശ്‌നത്തിന് തുടക്കം കുറിച്ചത്.
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തിലൂടെയാണ് ഇങ്ങനെയൊരു വിമര്‍ശനം ഉള്ളത്. കേരളത്തില്‍ ബീഫ് പ്രചരിപ്പിച്ചത് ഇഎംഎസ് ആണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷമാണ് കേരളത്തിലെ ഹോട്ടലുകളില്‍ ബീഫ് വിഭവങ്ങള്‍ വ്യാപകമായതെന്നും ആര്‍എസ്എസ് അഭിപ്രായപ്പെടുന്നു.

ബീഫ് കേരളത്തില്‍ പ്രചരിപ്പിച്ചത്
ബീഫ് പ്രചരിപ്പിച്ചതിന്റെ മുഖ്യ കാര്‍ണവര്‍ മുന്‍ സിപിഎം നേതാവ് ഇംഎസ്എസ് നമ്പൂതിരിപ്പാടാണെന്ന് ആര്‍എസ്എസ് മുഖപത്രം വ്യക്തമാക്കുന്നു.

ബീഫ് വിഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു
പണ്ട് ഇഎംഎസിന്റെ കാലത്ത് ബീഫ് വിഭവങ്ങള്‍ ഹോട്ടലുകളില്‍ നിന്നും ഒഴിവാക്കാമായിരുന്നു. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയശേഷം കേരളത്തിലെ മുസ്ലീം,ക്രിസ്ത്യന്‍ ഉടമസ്ഥയിലുള്ള ഹോട്ടലുകളില്‍ ബീഫ് വിഭവങ്ങള്‍ സജീവമാകുകയാണ് ചെയ്തതെന്നും ആര്‍എസ്എസ് ആരോപിക്കുന്നു.

ദളിതര്‍ക്ക് പ്രോത്സാഹനം നല്‍കി
ദളിതരെ കൈയ്യിലെടുക്കാന്‍ അവരുടെ വീടുകളില്‍ കയറിയിറങ്ങി ഇഎംഎസ് ബീഫ് കഴിച്ചിരുന്നെന്നും ലേഖനത്തില്‍ പറയുന്നു.

ഗോമാംസം ഭക്ഷിക്കുന്നതില്‍ തെറ്റില്ല
ആട്ടിറച്ചി കഴിക്കാമെങ്കില്‍ ഗോമാംസം ഭക്ഷിക്കുന്നതില്‍ തെറ്റില്ലെന്നാണ് അന്നു ഇഎംഎസ് പറഞ്ഞിരുന്നത്. അതോടെയാണ് കേരളത്തിലെ ഹോട്ടലുകളില്‍ ബീഫ് വിഭവം വ്യാപകമായതെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തുന്നു.

വിശ്വാസങ്ങള്‍
ഹിന്ദുത്വ വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളായി ആക്ഷേപിക്കുന്നുവെന്നുള്ള പരാമര്‍ശങ്ങളും ലേഖനത്തിലുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കമ്യൂണിസ്റ്റ് മനോഭാവമാണെന്നും ആരോപിക്കുന്നു.

മലപ്പുറം മുസ്ലീങ്ങളുടെ കോട്ട
മലപ്പുറത്ത് മുസ്ലീങ്ങള്‍ മാത്രമേ വാഴുകയുള്ളൂവെന്നും, മലപ്പുറം ജില്ല മിനി സൗദി അറേബ്യയാണെന്നും ആര്‍എസ്എസ് ആരോപിക്കുന്നു. വിദേശ പണം മലപ്പുറത്തേക്ക് ഒഴുക്കുകയാണെന്നും ലേഖനം വ്യക്തമാക്കുന്നു.












Click it and Unblock the Notifications