കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുവര്‍ണ ക്ഷേത്രത്തില്‍ ഏറ്റുമുട്ടല്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ മുപ്പതാം വാര്‍ഷികത്തില്‍ സുവര്‍ണക്ഷേത്രത്തില്‍ ഇരുവിഭാഗം സിഖുമതക്കാരും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരു കുട്ടിയ്ക്കടക്കം പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികം ആചരിക്കാന്‍ ക്ഷേത്ര വളപ്പില്‍ നടത്തിയ ചടങ്ങിനിടെയാണ് സംഘര്‍ഷം. സുവര്‍ണ ക്ഷേത്രത്തില്‍ പുരോഹിതരുടെ ഇരിപ്പിടമായ അകാല്‍ തഖ്തിനുമുന്നില്‍ വാളും കുന്തവും വടികളുമായെത്തിയ ഇരുവിഭാഗം സിഖുകാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

golden-temple-clash

1984ലെ സിഖ് വിരുദ്ധ കലാപം ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്ന ആവശ്യം ശിരോമണി ഗുരുദ്വാര പ്രബന്ധ കമ്മിറ്റി കഴിഞ്ഞ ദിവസം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സംഘര്‍ഷം.

സിഖുകാര്‍ക്കു പ്രത്യേക രാഷ്ട്രം ആവശ്യപ്പെടുന്ന അകാലിദള്‍ വിഭാഗം തലവന്‍ സിംരഞ്ജിത്ത് സിംഗ് മാനിന് യോഗത്തില്‍ ആദ്യം സംസാരിക്കണമെന്ന് പറഞ്ഞു. എന്നാല്‍ സുവര്‍ണ ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്ന ഗുരുദ്വാര പ്രബദ്ധക് കമ്മിറ്റിക്കാണ് ആദ്യം സംസാരിക്കാന്‍ അര്‍ഹതയെന്ന് സംഘടനാ നേതാക്കള്‍ വാദിച്ചു.

തുടര്‍ന്ന് അകാല്‍ തഖ്ത് തലവന്‍ ഗുര്‍ബച്ചന്‍ സിംഗ് പ്രസംഗിക്കുമ്പോള്‍ സിംരഞ്ജിത്ത് സിംഗ് മൈക്ക് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. സംരഞ്ജിത്ത് അനുകൂലികള്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യവും വിളിക്കാന്‍ തുടങ്ങിയതോടെ തര്‍ക്കം മൂര്‍ച്ചിച്ചു. മതചിഹ്നമായി സിഖ് മതക്കാര്‍ കൊണ്ടു നടക്കുന്ന കൃപാണും മറ്റുമൊക്കെ ഉപയോഗിച്ചായിരുന്നു പിന്നെ ഏറ്റുമുട്ടല്‍. ഒടുവില്‍ പൊലീസ് ഇടപെട്ട് ക്ഷേത്രത്തിന് ചുറ്റും സുരക്ഷാ വലയങ്ങള്‍ തീര്‍ത്തു.

സ്വതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര്യ രാഷ്ട്രത്തിനുവേണ്ടിയുള്ള ഈ പ്രക്ഷോഭം 1984 ജൂണ്‍ ഒന്നിന് തുടങ്ങി ആറിന് അവസാനിച്ചു. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്ന സിഖ് ഭീകരരെ നേരിടാനായിരുന്നു സൈനിക നടപടി. സൈനികരടക്കം അറുന്നൂറ് പേര്‍കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

English summary
Two groups of Sikhs clashed with swords and sticks inside the Golden Temple on Friday, turning the faith’s holiest shrine into a virtual battlefield during a ceremony to mark 30 years of a controversial army operation on the premises that killed hundreds of people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X