കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത്.. പിണറായി പാറപ്രം സമ്മേളനത്തിൽ സിപിഐ-സിപിഎം മൂപ്പിളമ തർക്കം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കമ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ പ്രവർത്തനമാരംഭിച്ച പിണറായി പാറപ്രം സമ്മേളനത്തിന്റെ എൺപതാം വാർഷികം സിപിഐ-സിപിഎം പാർട്ടികൾ ആചരിക്കുന്നത് രണ്ടു വഴിക്ക്. സിപിഎം നടത്തുന്ന വിപുലമായ പരിപാടികൾ നേരത്തെ തുടങ്ങിക്കഴിഞ്ഞു. പിണറായി ടൗണിലും പാറപ്രത്തുള്ള സ്മൃതികുടീരത്തിലുമാണ് പരിപാടികൾ. ഡിസംബര്‍ 30 ന് വൈകുന്നേരം നാലു മണിക്ക് പിണറായി ആർ സി അമല ബേസിക് സ്കൂൾ കേന്ദ്രീകരിച്ച് ചുവപ്പ് വളൻ ഡിയർ മാർച്ചും പാറപ്രത്ത് പൊതുസമ്മേളനവും നടക്കും.

പൗരത്വ നിയമം; കോണ്‍ഗ്രസും സിപിഎമ്മും ലീഗും പച്ചനുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് കുമ്മനംപൗരത്വ നിയമം; കോണ്‍ഗ്രസും സിപിഎമ്മും ലീഗും പച്ചനുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് കുമ്മനം

പുറപ്രം നടക്കുന്ന പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. സിപിഐ നേത്യത്വം നൽകുന്ന പരിപാടികൾ 31നാണ് സമാപിക്കുക. ദേശീയ നേതാവായ കയ്യകുമാറടക്കമുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സിപിഐ-സിപിഎം ലയനം ദേശീയ തലത്തിൽ ചർച്ച ചെയ്യുമ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ രൂപീകരിച്ചു എൺപതു വർഷം പിന്നിടുമ്പോഴും ഇരു പാർട്ടികളും തമ്മിലുള്ള മൂപ്പിള്ള തർക്കം ഇതു വരെ അവസാനിച്ചിട്ടില്ല. ഒരു മുന്നണിയിൽ നിന്നു കൊണ്ട് ഭരണം നടത്തുന്നുണ്ടെങ്കിലും അതിശക്തമായ ചേരിപ്പോരും മത്സരവും അടിത്തട്ടിൽ വരെ വ്യാപകമാണ്.

cpm-cpi-1577

1937ൽ കോഴിക്കോട് പച്ചക്കി കടയുടെ മുകളിൽ കമ്യുണിസ്റ്റ് പാർട്ടി രൂപീകരിച്ചുവെങ്കിലും രണ്ടു വർഷം പരസ്യ പ്രവർത്തനം സാധ്യമായിരുന്നില്ല. തുടർന്നാണ് 1939-ൽ 42 പേർ പാറപ്രത്ത് ഒത്തുചേർന്ന് കമ്മൂണിസ്റ്റു പാർട്ടിയുടെ പരസ്യ പ്രവർത്തനം വിളംബരം ചെയ്യുന്നത്.എസ്.എഘാട്ടെയുടെഅധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എകെജി, ഇഎം എസ്പി കൃഷ്ണപ്പിള്ള എൻസി ശേഖർ, കെ.ദാമോദരൻ, എൻ.ഇ ബാലറാം തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്ത സമ്മേളനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുവർണ ലിപികളിൽ എഴുതി ചേർത്ത ഒന്നാണ്.

എന്നാൽ പിന്നീട് കമ്മ്യുണിസ്റ്റ് പാർട്ടി പിളരുകയും സിപിഐയും സിപിഎമ്മും ശീതസമരത്തിലേർപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഐക്യത്തിന്റെ ഭാഗമായി സിപിഐ പിന്നീട് ഇടതു മുന്നണിയിലെത്തിയെങ്കിലും വലത് കമ്യുണിസ്റ്റ് പാർട്ടിയായാണ് സി.പി.എം അവരെ പരിഗണിക്കുന്നത്. യഥാർത്ഥ കമ്മുണിസ്റ്റ് പൈത്യകം തങ്ങൾക്കാണെന്ന നിലപാടിൽ നിന്നാണ് സിപിഐയുമായി ചേർന്ന് പാർട്ടി പരസ്യ പ്രവർത്തന രൂപീകരണത്തിന്റെ എൺപതാം വാർഷികം പോലും ഒരുമിച്ച് ആചരിക്കുന്നതിൽ നിന്നും പോലും വേറിട്ട് നിൽക്കുന്ന അവസ്ഥയിലെത്തിച്ചത്.

English summary
Clash between CPM and CPIM over seniority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X