കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ റോഡ് ഷോക്കിടെ വൻ അക്രമം; ഇട‌ത്-ബിജെപി വിദ്യാർത്ഥികൾ തമ്മിൽ ബംഗാളിൽ ഏറ്റുമുട്ടി!

Google Oneindia Malayalam News

കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ നടത്തിയ റോഡ് ഷോക്കിടെ വൻ അക്രമം. വൈകിട്ട് നാല് മണിയോടുകൂടിയാണ് അമിത് ഷായുടെ റോഡ് ഷോ മധ്യ കൊൽക്കത്തയിൽ നിന്ന് ആരംഭിച്ചത്. നോർത്ത് കൊൽകസ്കത്തയിലെ വിവേകാനന്ദ ഹൗസിലേക്കായിരുന്നു റാലി.

<strong>ശിവരാജ് സിംഗ് ചൗഹാന്‍ നുണയന്‍, കര്‍ഷക വായ്പ ചൗഹാന്റെ ബന്ധുക്കള്‍ക്കും ലഭിച്ചെന്ന് രാഹുല്‍!!</strong>ശിവരാജ് സിംഗ് ചൗഹാന്‍ നുണയന്‍, കര്‍ഷക വായ്പ ചൗഹാന്റെ ബന്ധുക്കള്‍ക്കും ലഭിച്ചെന്ന് രാഹുല്‍!!

റാലിക്കിടെ ഇടത് വിദ്യാർത്ഥി സംഘടന പ്രവർത്തകരും ബിജെപി അനുകൂല വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്. ബിന്ധാൻ സരാണി കോളേജിന് സമീപത്തായിരുന്നു സംഘർഷം. വിദ്യാർത്ഥികൾ തമ്മിൽ കല്ലേറിയുകയും പിന്നീട് കോളേജ് ഹോസ്റ്റലിന് പുറത്ത് തീയിടുകയുമായിരുന്നു.

Amit Shah

നിരവധി ജനങ്ങളാണ് അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തത്. സര്‍വകലാശാല ക്യാമ്പസില്‍നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം വിളികളുയര്‍ന്നു. ഇതിനു മറുപടിയായി ബി.ജെ.പി. പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ് സര്‍വകലാശാല ക്യാമ്പസില്‍നിന്ന് റാലിക്ക് നേരെ കല്ലേറുണ്ടായത്.

പിന്നാലെ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശി. ബിജെപി പ്രവര്‍ത്തകര്‍ സര്‍വകലാശാല പരിസരത്ത് നിന്നും പിരിഞ്ഞുപോയെങ്കിലും സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. തൃണമൂല്‍ പ്രവര്‍ത്തകരെ ക്യാമ്പസിനകത്താക്കി സര്‍വകലാശാലയുടെ ഗേറ്റുകളെല്ലാം പോലീസ് അടച്ചിട്ടു. ഇതിനുപിന്നാലെയാണ് ക്യാമ്പസിന് പുറത്തുണ്ടായിരുന്ന വാഹനങ്ങൾ അഗ്നിക്കിരയാക്കിയത്. വിദ്യാസാഗര്‍ കോളേജിലെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമണത്തില്‍ തകര്‍ത്തു.

English summary
Clash during Amit Shah's road show in Kolkatta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X