കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ അയോധ്യ ക്ഷേത്ര പിരിവിനിടെ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു, 40 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ഗാന്ധി നഗര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി വിഎച്ച്പി നടത്തിയ രഥയാത്രയ്ക്കിടെ സംഘര്‍ഷം. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. ഒരാള്‍ കൊല്ലപ്പെടുകയും പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 40 പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് സൂപ്രണ്ട് മയുര്‍ പാട്ടീല്‍ പറഞ്ഞു. കൊലപാതകം, കലാപമുണ്ടാക്കല്‍, ഗൂഢാലോചന, ആയുധം കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

g

വിഎച്ച്പിയാണ് രഥയാത്ര നടത്തിയത്. പോലീസില്‍ നിന്ന് അനുമതി വാങ്ങാതെയായിരുന്നു റാലി. ഒരു മസ്ജിദിന് അടുത്തുകൂടെ ഉച്ചഭാഷിണിയില്‍ മുദ്രാവാക്യം വിളിച്ചു പോയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ വിളിച്ചതെന്ന് ആരോപണമുണ്ട്. സംഘര്‍ഷമുണ്ടായതോടെ പോലീസ് ഇടപെട്ടു. ലാത്തി വീശി. പോലീസുകാര്‍ക്കും മറ്റുള്ളവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരനാണ് ഒരു പരാതിക്കാരന്‍. പ്രതികള്‍ക്കായി പോലീസ് വ്യാപകമായ റെയ്ഡ് തുടരുകയാണ്.

ഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കംഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കം

ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഘര്‍ഷത്തിനിടെയാണോ കൊലപാതകം നടന്നത് എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. നിരവധി വിഎച്ച്പി പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. അയോധ്യ രഥയാത്ര രാജ്യത്തിന്റെ പലയിടത്തും സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. മധ്യപ്രദേശിലെ മൂന്ന് ജില്ലകൡ യാത്രയ്ക്കിടെ കലാപമുണ്ടായി.

സിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും; നയിക്കാന്‍ പ്രമുഖരുടെ പടസിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും; നയിക്കാന്‍ പ്രമുഖരുടെ പട

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ വക ഒരു ലക്ഷം രൂപ സംഭാവന നല്‍കി. 111111 രൂപയുടെ ചെക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ അദ്ദേഹം അയച്ചു. ക്ഷേത്രനിര്‍മാണത്തിന് ജനങ്ങള്‍ സംഭാവന നല്‍കിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ വിഎച്ച്പിയോട് മോദി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 44 ദിവസം നീളുന്ന പണപ്പിരിവിന് ജനുവരി 15 മുതലാണ് വിഎച്ച്പി തുടക്കം കുറിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 500100 രൂപ സംഭാവന നല്‍കിയിരുന്നു.

ബിജെപിയുടെ വളര്‍ച്ച 35 മണ്ഡലങ്ങളില്‍, സിപിഎമ്മില്‍ അമ്പരപ്പ്... ഏജന്‍സിയെ നിയോഗിച്ച് കേന്ദ്രംബിജെപിയുടെ വളര്‍ച്ച 35 മണ്ഡലങ്ങളില്‍, സിപിഎമ്മില്‍ അമ്പരപ്പ്... ഏജന്‍സിയെ നിയോഗിച്ച് കേന്ദ്രം

English summary
Clash During Ayodhya Ram Temple Donation Rally in Gujarat; 1 dead, 40 Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X