കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവരാത്രി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം; മധ്യപ്രദേശില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ രണ്ട് സമുദായങ്ങല്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. വടുകളുമായി രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് പറയുന്നത് അനുസരിച്ച് ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അഗര്‍ ജില്ലയിലെ കങ്കര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.

 ' ഈ മനുഷ്യന്‍ എനിക്ക് ആരായിരുന്നുവെന്ന് ചോദിച്ചാല്‍'; വികാരഭരിതനായി ഷോണ്‍ ജോര്‍ജ് ' ഈ മനുഷ്യന്‍ എനിക്ക് ആരായിരുന്നുവെന്ന് ചോദിച്ചാല്‍'; വികാരഭരിതനായി ഷോണ്‍ ജോര്‍ജ്

ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹം സ്ഥാപിച്ചതിന്റെ പേരില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ തങ്ങളെ ആക്രമിച്ചതെന്ന് ഗ്രാമത്തിലെ ദളിത് സമുദായാംഗങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് ഉന്നത ജാതിയിലുള്ളവര്‍ രംഗത്തെത്തി. ഗര്‍ബ ചടങ്ങിന്റെ പേരില്‍ രണ്ട് പെണ്‍കുട്ടികള്‍ അവതരിപ്പിച്ച അശ്ലീല നൃത്തത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വഴക്കിന് കാരണമെന്ന് ഇവര്‍ പറയുന്നു.

navarathri

image credit: ndtv

ഒരു നൃത്തത്തിന്റെ പേരിലാണ് സംഘര്‍ഷം ഉടലെടുത്തതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്. രണ്ട് ഭാഗത്തുള്ളവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഘര്‍ഷത്തിനിടെ വടികള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരിചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരി

അതേസമയം, രാജ്യം ഇപ്പോള്‍ നവരാത്രി ആഘോഷത്തിന്റെ തിരക്കിലാണ്. സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. ചിലര്‍ നവരാത്രിവ്രതം അനുഷ്ഠിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.

'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്

English summary
Clash during Navratri celebrations; Two communities clashed in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X