കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, കെ എസ് യു നിരാഹാര സമരം അവസാനിപ്പിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷങ്ങളിലും പരീക്ഷാ ക്രമക്കേടിലും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയി സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വന്‍സംഘര്‍ഷം. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാ്ന‍ പോലീസ് ടിയര്‍ഗ്യാസും, ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിച്ചു.

<strong> 18 വര്‍ഷത്തിന് ശേഷം കെ എസ് യുവിന് യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ്; സംരക്ഷണം ഉറപ്പെന്ന് സുധാകരന്‍</strong> 18 വര്‍ഷത്തിന് ശേഷം കെ എസ് യുവിന് യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ്; സംരക്ഷണം ഉറപ്പെന്ന് സുധാകരന്‍

പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും കുപ്പികളും വലിച്ചെറിഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയില്ല. പോലീസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതോടെ ലാത്തി ചാര്‍ജ്ജ് നടത്തുകയായിരുന്നു. ഇതിനിടെ ചില പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലുകളും കുപ്പികളും വടികളും വലിച്ചെറിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചത്.

ksumarch

സംഘര്‍ഷത്തില്‍ നിരവധി യൂത്ത്കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. നിരാഹാരസമരപ്പന്തലിലേക്ക് പോലീസ് ഗ്രനേഡ് എറിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. നിരാഹാരമനുഷ്ഠിച്ചിരുന്ന കെഎം അഭിജിത് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലാക്കി. ഇതിന് പിന്നാലെ കഴിഞ്ഞ എട്ട് ദിവസമായി നടത്തിവരുന്ന നിരാഹാര സമരം കെ എസ് എയു അവസാനിപ്പിച്ചു. അഭിജിത്തിന് പുറമെ ജഷീര്‍ പള്ളിവേല്‍, നബീല്‍ കല്ലമ്പലം, ജോബിന്‍ സി.ജോയി തുടങ്ങിയവരായിരുന്നു നിരാഹാരം ഇരുന്നത്.

<strong> കേരളത്തിലെ 6 കോണ്‍ഗ്രസ് എംപിമാരും 3 എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ്ജ്</strong> കേരളത്തിലെ 6 കോണ്‍ഗ്രസ് എംപിമാരും 3 എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ്ജ്

English summary
clash in Youth Congress March; KSU ends hunger strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X