കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ്‌സേതുപതിയുടെ ആരാധക സംഘടനയില്‍ തര്‍ക്കം; സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു

Google Oneindia Malayalam News

പുതുച്ചേരി: തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയുടെ ആരാധക സംഘടന സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി. സംഘടനയിലെ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഘടനയുടെ പുതുച്ചേരി പ്രസിഡന്റ് മണികണ്ഠനെയാണ് (36) മൂന്ന് പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Recommended Video

cmsvideo
Actor Vijay sethupathy fans association president hacked to death

ബിഹാറില്‍ നേട്ടം കൊയ്ത് ബിജെപി; ജയിച്ചത് അമിത് ഷായുടെ ചാണക്യതന്ത്രം, നിതീഷ് കുമാര്‍ ശരിക്കും പെട്ടുബിഹാറില്‍ നേട്ടം കൊയ്ത് ബിജെപി; ജയിച്ചത് അമിത് ഷായുടെ ചാണക്യതന്ത്രം, നിതീഷ് കുമാര്‍ ശരിക്കും പെട്ടു

vijay sethupathi

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ആരാധക സംഘടനയുടെ പ്രസിഡന്‌റ് പദവിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കൊല്ലപ്പെട്ട മണികണ്ഠനും രാജശേഖരന്‍ എന്നയാളും തമ്മിലായിരുന്നു തര്‍ക്കം. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ രാജശേഖരനടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .

അമിത് ഷായുടെ ടാക്ടിക്കല്‍ മൂവ്; വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരും, ജഗന്‍ റെഡ്ഡി ദില്ലിയിലേക്ക്അമിത് ഷായുടെ ടാക്ടിക്കല്‍ മൂവ്; വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരും, ജഗന്‍ റെഡ്ഡി ദില്ലിയിലേക്ക്

പ്രസിഡന്റ് പദവി ലഭിക്കാത്തിനെ തുടര്‍ന്ന് രാജശേഖരനും സംഘവും മറ്റൊരു സംഘടന ആരംഭിച്ചു. എന്നാല്‍ ഇതിന് അംഗീകാരം ലഭിക്കാതെ വന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും വിജയം കണ്ടിരുന്നില്ല. പ്രസിഡന്റ് പദവി തനിക്ക് വേണമെന്ന് രാജശേഖര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിനിടെ രാജശേഖരും മണികണ്ഠനും തമ്മില്‍ വാക്കേറ്റമുണ്ടായി. മണികണ്ഠനെ കൊലപ്പെടുത്തുമെന്ന് രാജശേഖര്‍ ഭീഷണിപ്പെടുത്തിയെന്നും മൊഴികളുണ്ട് .

 15 മുതൽ സ്കൂളുകൾ തുറക്കുന്നു, ഹാജര്‍ സംബന്ധിച്ച് കടുംപിടിത്തം വേണ്ട, പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ 15 മുതൽ സ്കൂളുകൾ തുറക്കുന്നു, ഹാജര്‍ സംബന്ധിച്ച് കടുംപിടിത്തം വേണ്ട, പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ

ഞായറാഴ്ച രാത്രി മണികണ്ഠന്‍ വീട്ടിലേക്ക് പോകുന്നതിനിടെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് ശേഷം ആക്രമികള്‍ കടന്നുകളഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം, മണികണ്ഠനും നേരത്തെ കൊലപാതക കേസുകളില്‍ പ്രതിയായിരുന്നെന്ന് പൊലീസ് പറയുന്നു.കേസിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി .

എങ്ങനെ ധൈര്യം വന്നു വസ്ത്രത്തിൽ കൈ വെക്കാൻ? പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ബിജെപി നേതാവ്എങ്ങനെ ധൈര്യം വന്നു വസ്ത്രത്തിൽ കൈ വെക്കാൻ? പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ബിജെപി നേതാവ്

കോണ്‍ഗ്രസ് ട്രബിള്‍ ഷൂട്ടര്‍ക്ക് വീണ്ടും പൂട്ട്; ഡികെ ശിവകുമാറിനെതിരെ സിബിഐ കേസ്, 75 കോടി അനധികൃതംകോണ്‍ഗ്രസ് ട്രബിള്‍ ഷൂട്ടര്‍ക്ക് വീണ്ടും പൂട്ട്; ഡികെ ശിവകുമാറിനെതിരെ സിബിഐ കേസ്, 75 കോടി അനധികൃതം

ഹത്രാസില്‍ 'അന്താരാഷ്ട്ര ഗൂഢാലോചന' ! പുത്തന്‍ തിയ്യറിയുമായി യുപി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്ഹത്രാസില്‍ 'അന്താരാഷ്ട്ര ഗൂഢാലോചന' ! പുത്തന്‍ തിയ്യറിയുമായി യുപി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്

English summary
Clash over Vijay Sethupathi's fan organization, State president hacked to death In Puducherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X