കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ്-അഭിഭാഷക ആക്രമണം; വനിത പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി അക്രമിച്ചു, ഓഡിയോ ക്ലിപ്പ് പുറത്ത്!

Google Oneindia Malayalam News

ദില്ലിയിലെ തിസ് ഹസാരി കോടതി പരസരത്ത് ഉണ്ടായ പോലീസ്-അഭിഭാഷക ആക്രമണത്തിൽ മുതിർന്ന വനിത ഉദ്യോഗസ്ഥയെ ആക്രമിച്ച സംഭവം വിവരിക്കുന്ന രണ്ട് പോലീസുകാരടെ ഓഡിയോ ക്ലിപ്പ് പുറത്ത്. എസിപിയുടെ പിസ്റ്റൾ തട്ടിയെടുത്തെന്നും മാഡത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ ക്രൂരമായി മർദ്ദിച്ചെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്ന ശബ്ദമാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുമ്പ് വടി, ചങ്ങല, താക്കോൽകൂട്ടം എന്നിവ ഉപയോഗിതച്ചാണ് മർദ്ദനമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.

നികുതി വെട്ടിപ്പിൽ പൃഥ്വിരാജും? ആഢംബര കാറിന്റെ വില 30 ലക്ഷം കുറച്ച് കാട്ടി; രജിസ്ട്രേഷൻ തടഞ്ഞു!!നികുതി വെട്ടിപ്പിൽ പൃഥ്വിരാജും? ആഢംബര കാറിന്റെ വില 30 ലക്ഷം കുറച്ച് കാട്ടി; രജിസ്ട്രേഷൻ തടഞ്ഞു!!

ചൊവ്വാഴ്ച നൂറുകണക്കിന് പോലീസുകാർ നടത്തിയ പ്രതിഷേധത്തിന് ശേഷം സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തവിട്ടിരുന്നു. തെളിവുകളുടെ ഭാഗമായാണ് ഓഡിയോ ക്ലിപ്പ് ശേഖരിച്ചിരിക്കുന്നത്. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരിക്കുന്നത്.

ക്രൂരമായി മർദ്ദിച്ചു

ക്രൂരമായി മർദ്ദിച്ചു

ദില്ലി പോലീസ് കമ്മീഷണർ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തചര സെക്രട്ടറി അജയ് കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തി. ഓഡിയോ ക്ലിപ്പിലുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ ഉന്നത വനിത ഉദ്യോഗസ്ഥയുടെ അസിസ്റ്റന്റാണ്. തന്റെ തോളും കൈത്തണ്ടയും തള്ളവിരലും ഒടിഞ്ഞു. എന്റെ തലയിൽ മൂന്ന് തുന്നലുകൾ ഉണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. മാഡത്തിന് പരിക്കേറ്റിരുന്നോ എന്ന ചോദ്യത്തിനും ഉദ്യോഗസ്ഥൻ ഉത്തരം പറയുന്നത്.

പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി മർദ്ദിച്ചു

പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി മർദ്ദിച്ചു

മാഡത്തെ അവർ തള്ളി. മോശമായി പെരുമാറി. മാഡത്തിന്റെ തോളും കോളറും വലിച്ചു. നിലത്ത് വലിച്ചിഴച്ചു. അക്രമിച്ചവരെല്ലാം പുരുഷന്മാരാണെന്നും ഓഡിയോ ക്ലിപ്പിൽ വ്യക്തമാക്കുന്നു. മോശമായ രീതിയിലുള്ള വാക്കുകൾ കൊണ്ട് വനിത പോലീസ് ഉദ്യോഗസ്ഥയെ അപമാനവിച്ചെന്നും ഓഡിയോ ക്ലിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കോടതി പുറത്ത് മാഡം നിലിവിളിച്ച് നിൽക്കുകയായിരുന്നെന്നും പോലീസ് ഉദ്യോഗസ്ഥൻ ഓഡിയോ ക്ലിപ്പിലൂടെ വ്യക്തമാക്കുന്നു

ആന്തരിക മുറിവുകൾ

ആന്തരിക മുറിവുകൾ

തനിക്ക് ആന്തരിക മുറിവുകളുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം അഭിഭാഷകർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിയും പറയുന്നുണ്ട്. തന്നെ പിടികൂടി മർദ്ദിച്ചതായി വനിതാ ഉദ്യോഗസ്ഥർ മേലധികാരികളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ലോഡ് ചെയ്ത 9 എംഎം പിസ്റ്റളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷിക്കും

ക്രൈംബ്രാഞ്ച് അന്വേഷിക്കും

എല്ലാവരുടെയും മൊഴികൾ ഞങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. വനിത പോലീസ് ഉദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആവശ്യമായത് ഞങ്ങൾ ചെയ്യും. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. നിലവിൽ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വക്താവ് അനിൽ മിട്ടാൽ പറഞ്ഞു.

അക്രമം ശനിയാഴ്ച

അക്രമം ശനിയാഴ്ച

നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ദില്ലി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പോലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.

പോലീസ് വാഹനങ്ങൾ ആക്രമിച്ചു

പോലീസ് വാഹനങ്ങൾ ആക്രമിച്ചു


അഭിഭാഷകര്‍ പോലീസ് വാഹനങ്ങങ്ങളും ബൈക്കുകളും കത്തിച്ചു. ഇതിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു അഭിഭാഷകന് വെടിയേറ്റു. സംഭവസമയത്ത് കോടതിവളപ്പിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരെയും അഭിഭാഷകര്‍ മര്‍ദിക്കുകയും ക്യാമറകള്‍ നശിപ്പിക്കുകയും മൊബൈലുകള്‍ തട്ടിപ്പറിക്കുകയും ചെയ്തിരുന്നു. അതേസമയം അഭിഭാഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. സ്‌പെഷല്‍ കമ്മീഷണര്‍ സഞ്ജയ് സിങ്, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദര്‍ കുമാര്‍ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.

English summary
Clashes between police and lawyers; Audio Clip Alleging Assault On Woman Officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X