കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു, എസ്എഫ്ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഘര്‍ഷത്തിന് പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികളില്‍ ഒരുവിഭാഗം രംഗത്ത് എത്തി.

<strong>സിദ്ധരാമയ്യ മുഖ്യമന്ത്രിയായാലും തരക്കേടില്ല.. ദേവഗൗഡയുടെ 'കിടിലന്‍' പ്ലാന്‍ വേറെയും.. പക്ഷേ</strong>സിദ്ധരാമയ്യ മുഖ്യമന്ത്രിയായാലും തരക്കേടില്ല.. ദേവഗൗഡയുടെ 'കിടിലന്‍' പ്ലാന്‍ വേറെയും.. പക്ഷേ

കോളേജ് കാന്‍റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്, കാന്‍റീനില്‍ ഇരുന്ന് പാടരുതെന്നും ക്ലാസ്സിലേക്ക് പോകണമെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചത് സംഘര്‍ഷത്തിന് ഇടയാക്കുകയായിരുന്നു. ഇതിനിടയില്‍ അഖിലിനെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോവുകയും കത്തികൊണ്ട് പരിക്കേല്‍പ്പിക്കുകയുമായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്ഐക്കാര്‍ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും ആരോപണമുണ്ട്.

sfi

കുത്തേറ്റ അഖില്‍ എസ്എഫ്ഐ പ്രവര്‍ത്തകനാണ്. ഇതേ തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവര്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. യൂണിറ്റു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും വടിവാളും കത്തിയുംകൊണ്ട് സ്വന്തം പാര്‍ട്ടിക്കാരെ വരെ ആക്രമിക്കുന്നവരാണ് നേതൃത്വമെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

<strong> മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്; എംടി രമേശുമായി ചര്‍ച്ച നടത്തി</strong> മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്; എംടി രമേശുമായി ചര്‍ച്ച നടത്തി

English summary
Clashes between students at University College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X