സിപിഎമ്മില്‍ പൊട്ടിത്തെറി; കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ ജഗ്മതി സംഗ്‌വാന്‍ രാജിവെച്ചു!
ദില്ലി: പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് കൂട്ടുകെട്ടിനെച്ചൊല്ലി സി പി എമ്മില്‍ പൊട്ടിത്തെറി. സി പി എം കേന്ദ്ര കമ്മിറ്റിയംഗം ജഗ്മതി സാംഗ്‌വാന്‍ രാജിവെച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിനിടെയായിരുന്നു സാംഗ്‌വാന്റെ രാജി. സഖ്യം പാര്‍ട്ടി നയരേഖയ്ക്ക് വിരുദ്ധമാണ് എന്ന് രേഖപ്പെടുത്താതതില്‍ പ്രതിഷേധിച്ചാണ് ജഗ്മതി സംഗ്‌വാന്‍ രാജി പ്രഖ്യാപിച്ചത്.
ജഗ്മതി സംഗ്‌വാന് പിന്നാലെ കൂടുതല്‍ അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയേക്കും എന്നാണ് സൂചനകള്‍. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വേണ്ടിയാണ് സി പി എം ഇത്തവണ കോണ്‍ഗ്രസിനൊപ്പം മത്സരിച്ചത്. എന്നാല്‍ മമത ബാനര്‍ജി ഭരണം തുടര്‍ന്നു എന്ന് മാത്രമല്ല സി പി എമ്മിന് ബംഗാളില്‍ ഉണ്ടായിരുന്ന സീറ്റുകള്‍ വരെ നഷ്ടമാകുകയും ചെയ്തു.

2011 ല്‍ കൈവശമുണ്ടായിരുന്ന 40 സീറ്റുകളാണ് സി പി എമ്മിന് ഇത്തവണ 26 ആയി കുറഞ്ഞത്. സഖ്യകക്ഷിയായ സി പി ഐയുടെ എതിര്‍പ്പ് വകവെക്കാതെയാണ് സി പി എം കോണ്‍ഗ്രസിനൊപ്പം കൂട്ടുകൂടിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഈ തീരുമാനത്തിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. 294 അംഗ അസംബ്ലിയില്‍ ഇടതുപക്ഷത്തിന് ആകെ 33 അംഗങ്ങളേ ഇപ്പോള്‍ ഉള്ളൂ.
എന്നാല്‍ സി പി എമ്മുമായി സഖ്യം ചേര്‍ന്നത് കോണ്‍ഗ്രസിന് നേട്ടമായി. 44 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അന്ന് കിട്ടിയത് 42 സീറ്റാണ്. ബംഗാളില്‍ ഇപ്പോള്‍ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയും കോണ്‍ഗ്രസാണ്. ഒരുകാലത്ത് പശ്ചിമ ബംഗാള്‍ അടക്കിഭരിച്ചിരുന്ന സി പി എം ഈ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.












Click it and Unblock the Notifications