കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കേന്ദ്ര പ്രതിനിധികള്‍ എത്തിയതിന് പിന്നാലെ ബംഗാളില്‍ വീണ്ടും സംഘര്‍ഷം

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം വീണ്ടും. കഴിഞ്ഞദിവസം സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭത്പാരയിലാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് ബിജെപി കേന്ദ്ര നേതൃത്വം മൂന്നംഗ സമിതിയെ ബംഗാളിലേക്ക് അയച്ചിരുന്നു. ഇവര്‍ മേഖലയില്‍ എത്തി മടങ്ങിയ ഉടനെയാണ് പുതിയ സംഭവങ്ങള്‍.

Kol

ഇരുവിഭാഗം പ്രവര്‍ത്തകരും പരസ്പരം ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു. മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് രംഗം ശാന്തമാക്കാനുള്ള ശ്രമം തുടരുകയാണ്. മുന്‍ കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ, എംപിമാരായ സത്യപാല്‍ സിങ്, ബിഡി റാം എന്നിവരാണ് ബിജെപി കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ ഉടനെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങി.

ബംഗാള്‍ പോലീസിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുമെതിരെ മുദ്രാവാക്യം വിളിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയത്. ഇവര്‍ക്കെതിരെ പോലീസ് ലാത്തി വീശി. ഇതോടെയാണ് സംഘര്‍ഷം വ്യാപിച്ചത്. ബിജെപിക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകരും സംഘടിച്ചു. പരസ്പരം കല്ലേറ് നടത്തി. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്ത്യ തകരുന്നു; സാമ്പത്തിക ശാസ്ത്രജ്ഞരുടെ യോഗം വിളിച്ച് മോദി, വളര്‍ച്ച ഇടിഞ്ഞുതാഴ്ന്നുഇന്ത്യ തകരുന്നു; സാമ്പത്തിക ശാസ്ത്രജ്ഞരുടെ യോഗം വിളിച്ച് മോദി, വളര്‍ച്ച ഇടിഞ്ഞുതാഴ്ന്നു

ഭത്പാരയില്‍ ബുധനാഴ്ച വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. രണ്ടു പേര്‍ കൊല്ലപ്പെട്ടു. അടിയന്തര യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാനും നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി. സംസ്ഥാന പോലീസ് മേധാവി, ചീഫ് സെക്രട്ടറി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസിനെ വിന്യസിച്ച് പ്രദേശം ശാന്തമാക്കിയിരിക്കെയാണ് ഇന്നത്തെ അനിഷ്ട സംഭവങ്ങള്‍.

English summary
Clashes Erupt again Between TMC and BJP Supporters in west Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X