കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലേറും വാള്‍വീശലും; പഞ്ചാബില്‍ ശിവസേന റാലിയ്ക്കിടെ സംഘര്‍ഷം

Google Oneindia Malayalam News

അമൃത്സര്‍: പഞ്ചാബില്‍ ശിവസേന റാലിയ്ക്കിടെ സംഘര്‍ഷം. പട്യാലയില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പുകള്‍ക്ക് എതിരെ പഞ്ചാബ് ശിവസേന വര്‍ക്കിംഗ് പ്രസിഡന്റ് ഹരീഷ് സിംഗ്ലയുടെ മേല്‍നോട്ടത്തില്‍ ശിവസേന മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഭവം. പഞ്ചാബിലെ പട്യാലയിലെ കാളി മാതാ ക്ഷേത്രത്തിന് സമീപം ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ശിവസേന, സിഖ് സംഘടനാ ഗ്രൂപ്പുകള്‍ തമ്മില്‍ കല്ലേറുകളും വാള്‍ വീശലും ഉണ്ടായി.

റാലിക്കിടെ ഒരു സിഖ് സംഘടനയുടെയും ഹിന്ദു സംഘടനയുടെയും അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ജനക്കൂട്ടത്തില്‍ നിന്ന് നിരവധി പേര്‍ മുദ്രാവാക്യം വിളിച്ചത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ശിവസേന പ്രവര്‍ത്തകര്‍ 'ഖാലിസ്ഥാന്‍ മുര്‍ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കി. അതിനെ തുടര്‍ന്ന് സിഖ് സംഘടനകളിലെ ചില അംഗങ്ങള്‍ വാളെടുത്ത് തെരുവിലിറങ്ങി. ഇരുകൂട്ടരും കല്ലേറ് തുടങ്ങിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

khalistan

സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ഒരു വിഭാഗം ആളുകള്‍ വാളുകള്‍ വീശുന്നതും മുദ്രാവാക്യം വിളിക്കുന്നതും കാണാം. സ്ഥിതിഗതികള്‍ വഷളായതോടെ ചിലര്‍ പൊലീസുകാരുമായി തര്‍ക്കിക്കുകയും ചെയ്തു. അതേസമയം പട്യാല ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാഹ്നി സമാധാനത്തിന് ആഹ്വാനം ചെയ്തു. കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണനമെന്നും അടിസ്ഥാനമില്ലാത്ത വാര്‍ത്തകളില്‍ വീഴാതിരിക്കണം എന്നും സാക്ഷി സാഹ്നി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 വിജയ് ബാബു നടിക്കൊപ്പം ഹോട്ടലിലെത്തി, നിര്‍ണായക സിസിടിവി ദൃശ്യവും സിനിമാക്കാരുടെ സാക്ഷിമൊഴികളും ലഭിച്ചു വിജയ് ബാബു നടിക്കൊപ്പം ഹോട്ടലിലെത്തി, നിര്‍ണായക സിസിടിവി ദൃശ്യവും സിനിമാക്കാരുടെ സാക്ഷിമൊഴികളും ലഭിച്ചു

സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ പാട്യാലയിലെയും പഞ്ചാബിലെയും എല്ലാ സഹോദരീസഹോദരന്മാരോടും ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിക്കുന്നു,' സാക്ഷി സാഹ്നി പറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്, തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്. സമാധാനവും ഐക്യവും ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്,' സാക്ഷി സാഹ്നി പറഞ്ഞു.

ആറ്റിറ്റിയൂഡ്... ആറ്റിറ്റിയൂഡ്; പ്രിയാമണിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

ആരും അടിസ്ഥാനരഹിതമായ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയ ഫോര്‍വേഡുകളിലും വീഴാതിരിക്കാനും അതത് വീടുകളിലേക്കും താമസ സ്ഥലങ്ങളിലേക്കും മടങ്ങാനും അഭ്യര്‍ത്ഥിക്കുന്നു, സാക്ഷി സാഹ്നി പറഞ്ഞു. തര്‍ക്കം പരിഹരിക്കാന്‍ ഇരുകൂട്ടരും തമ്മിലുള്ള സംഭാഷണത്തിനും സാക്ഷി സാഹ്നി ആഹ്വാനം ചെയ്തു. 'സമാധാനവും സൗഹാര്‍ദവുമാണ് നമ്മുടെ എല്ലാ മതങ്ങളുടെയും അടിസ്ഥാന ധാര്‍മ്മികതയുടെയും കേന്ദ്രം. എന്തെങ്കിലും തര്‍ക്കമോ തെറ്റിദ്ധാരണയോ ഉണ്ടെങ്കിലും അത് സംഭാഷണത്തിലൂടെ പരിഹരിക്കേണ്ടത് പ്രധാനമാണ്, പട്യാല ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാഹ്നി സാക്ഷി സാഹ്നി പറഞ്ഞു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.

English summary
Clashes erupt during Shiv Sena rally in Punjab patiala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X