ചാനല്‍ ഷോയില്‍ രാഷ്ട്രീയക്കാരുടെ കൈയാങ്കളി
ഛത്തീസ്ഗഡ്: സ്ഥാനാര്‍ത്ഥികളെ മുഖാമുഖം നിര്‍ത്തി ചര്‍ച്ച നടത്താന്‍ തുനിഞ്ഞ ചാനലുകാര്‍ കുടുങ്ങി. ഛത്തീസ്ഗഡിലെ ഒരു പ്രമുഖ പ്രാദേശിക ചാനല്‍ വിദ്യാഭ്യാസമന്ത്രിയും ബിജെപി നേതാവുമായ ബ്രിജിമോഹന്‍ അഗര്‍വാളിനെയും എതിരാളിയും റായ്പൂര്‍ മേയറുമായ കിരണ്‍മയി നായിക്കിനെയുമാണ് മുഖാമുഖം പരിപാടിയ്ക്ക് വിളിച്ചത്.
തെക്കന്‍ റായ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഇരുവരും മത്സരിക്കുന്നത്. ചാനല്‍ അവതാരകന്റെ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ കോണ്‍ഗ്രസ് പ്രതിനിധി ചില അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആഭ്യന്തരമന്ത്രി നന്‍കിരണ്‍ കന്‍വാറിനെതിരേയായിരുന്നു പരാമര്‍ശം.

പൊതുജനങ്ങള്‍ കാണുന്ന പരിപാടിയാണ് കുറച്ച് കൂടി സഭ്യമായ ഭാഷ ഉപയോഗിക്കണമെന്ന് ബിജെപി അംഗം ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമായി. ചാനലിനു സമീപമുണ്ടായിരുന്ന ഇരു നേതാക്കളുടെയും അണികളും ഏറ്റുമുട്ടാന്‍ തുടങ്ങി. ഇതോടെ പോലിസെത്തി. പരിപാടി ലൈവ് ആയിരുന്നതുകൊണ്ട് തന്നെ ആക്ഷന്‍ രംഗങ്ങള്‍ തദ്‌സമയം ജനങ്ങളിലെത്തി.
സ്ഥലത്തെത്തിയ പോലിസ് ഇരുനേതാക്കള്‍ക്കുമെതിരേ കേസെടുത്തു. കലാപം കുറ്റം ചുമത്തിയാണ് അണികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഗതി ലൈവായതിനാല്‍ പോലിസിന് കേസ് വളരെ എളുപ്പമായി.












Click it and Unblock the Notifications