Get Updates
Get notified of breaking news, exclusive insights, and must-see stories!

ഔറംഗസീബിന്റെ ശവകുടീരത്തെ ചൊല്ലി നാഗ്പൂരിൽ സംഘർഷം; വിടുകൾക്ക് തീയിട്ടു,35 ഓളം പേർക്ക് പരിക്ക്

മുംബൈ: ഔറംഗസീബിന്റെ ശവകൂടീരത്തെ ചൊല്ലി ഹിന്ദു-മുസ്ലീം സംഘർഷം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ജെസിബി അടക്കം 25 ഓളം വാഹനങ്ങൾക്ക് തീയിട്ടു. മഹൽ മേഖലയിൽ വലിയ തോതിൽ കല്ലേറുണ്ടായി. സംഘർഷത്തിനിടെ 20 ഓളം ആളുകൾക്കും 15 ഓളം പോലീസുകാർക്കും പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 17 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മറാത്ത ചക്രവർത്തിയായ ശിവജിയുടെ ജൻമദിനമായ ഇന്ന് ശിവജി ചൗക്കിൽ വിശ്വാസികൾ തടിച്ച് കൂടിയിരുന്നു. ഇതിനിടെ ഛത്രപതി സാംബാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളായ ബജ്റംഗ് ദളിന്റേയും വിശ്വഹിന്ദു പരിഷത്തിന്റേയും നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. പിന്നാലെയാണ് സംഘർഷം ഉണ്ടായത്. തങ്ങളുടെ വിശുദ്ധ ഗ്രന്ഥം പ്രതിഷേധക്കാർ കത്തിച്ചുവെന്നാണ് മുസ്ലീം സമൂഹം ആരോപിക്കുന്നത്.

nag-1

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
അതേസമയം സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് വൻ തോതിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ സംശയമനം പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ഭരണകുടവുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭ്യർത്ഥിച്ചു.

അതേസമയം നിലവിൽ സ്ഥിതി ശാന്തമായതായി നാഗ്പൂർ പോലീസ് കമ്മീഷ്ണർ ഡോ രവീന്ദർ സിംഗാൽ പറഞ്ഞു. ഒരു ഫോട്ടോ കത്തിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. രാത്രി എട്ടരയോടെയാണ് സംഘർഷം ഉടലെടുത്തത്. മേഖലയിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.ആരും നിയമം കൈയ്യിലെടുക്കാൻ ശ്രമിക്കരുത്. വ്യാജപ്രചരണങ്ങൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഗ്പൂർ റൂറൽ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. വ്യാജ പ്രചരണം തടയാൻ സൈബർ പോലീസിന്റെ നേതൃത്വത്തിലും ശ്രമം നടക്കുന്നുണ്ട്', കമ്മീഷ്ണർ അറിയിച്ചു. അതേസമയം ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അനാവശ്യ പ്രശ്നങ്ങൾക്ക് മുതിരരുതെന്നും നാഗ്പൂർ എംപി നിതിൻ ഗഡ്ഗകര പറഞ്ഞു.'ചില തെറ്റിധാരണകളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമായത്. സംഘർഷത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും', അദ്ദേഹം പറഞ്ഞു.

അതിനിടെ സംഘർഷത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ആഭ്യന്തര വകുപ്പിന് സംഭവിച്ച വീഴ്ചയാണ് സംഘർഷത്തിന് കാരണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർധൻ സപ്കൽ ആരോപിച്ചു. വിദ്വേഷണ പ്രസംഗം നടത്തുന്ന മന്ത്രിമാരാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+