കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയുടെ വാരാണസി റാലിക്കിടെ കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം: ബിജെപിയെ കുറ്റപ്പെടുത്തി!

  • By Desk
Google Oneindia Malayalam News

വാരാണസി: പ്രിയങ്ക ഗാന്ധി വാരാണസിയില്‍ നടത്തുന്ന റാലിക്കിടെ സംഘര്‍ഷം. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ ഗംഗാപ്രയാണത്തിനിടെ ആണ് സംഘര്‍ഷം. മോദിയുടെ മണ്ഡലമായ വാരാണസിയിലായിരുന്നു പ്രിയങ്ക ഇന്ന് യാത്ര നടത്തുന്നത്. പ്രയാഗ്രാജിലെ മനയ്യ ഘട്ടില്‍ നിന്ന് ആരംഭിച്ച യാത്ര വാരണസിയിലെത്തിയതോടെ ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.

<strong>മായാവതി മല്‍സരത്തിനില്ല; രാഷ്ട്രീയ സാഹചര്യം ശരിയല്ല, എവിടെ മല്‍സരിച്ചാലും ജയിക്കാന്‍ സാധിക്കും</strong>മായാവതി മല്‍സരത്തിനില്ല; രാഷ്ട്രീയ സാഹചര്യം ശരിയല്ല, എവിടെ മല്‍സരിച്ചാലും ജയിക്കാന്‍ സാധിക്കും

രാംമഗറിലെത്തിയ പ്രിയങ്കയുടെ റാലിയില്‍ ബിജെപി പ്രവര്‍ത്തകരെത്തി മോദി മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമാരംഭിച്ചത്. ഇതോടെ സംഘര്‍ഷത്തില്‍ പ്രകോപിതരായ ബിജെപി പ്രവര്‍ത്തകര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ പ്രിയങ്ക മാല അണിയിച്ചതിനാല്‍ കഴുകുകയും ചെയ്തു.

priyankagandhi-

തിങ്കളാഴ്ച്ച പ്രയാഗ് രാജില്‍ നിന്നാരംഭിച്ച പ്രിയങ്ക ഗാന്ധിയുടെ ഗംഗാ പ്രയാണം ഇന്ന് വാരാണസിയില്‍ അവസാനിപ്പിക്കും. സംഘര്‍ഷത്തിന് കാരണം ബിജെപിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ക്ഷേത്രങ്ങളിലും ബോട്ടില്‍ ചര്‍ച്ചയുമായും ആണ് പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. മോദി ധനികരുടെ മാത്രം കാവല്‍ക്കാരനാണെന്നും സാധാരണക്കാരന് കാവല്‍ക്കാരനെ വയ്ക്കാന്‍ സാധിക്കില്ലെന്നുമുള്ള പ്രിയങ്കയുടെ പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
clashes in Priyanka Gandhi' s rally in Uttarpradesh, Congress blame BJP for the clashes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X